ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ബുംറയും ഹര്‍ഷലും, ലോകകപ്പ് കളിക്കും

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സന്തോഷ വാര്‍ത്ത. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. പരിക്കേറ്റ് പുറത്തായിരുന്ന ഇരുവരും ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രണ്ട് പേരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ടി20 ലോകകപ്പില്‍ രണ്ട് പേരും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായത് ലോകകപ്പിന് മുന്നൊരുക്കം നടത്തുന്ന ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കും.
ഇന്ത്യയുടെ മുഖ്യ പേസറാണ് ജസ്പ്രീത് ബുംറ. പുറം വേദനയാണ് ബുംറക്ക് തിരിച്ചടിയായത്. ഹര്‍ഷല്‍ പട്ടേല്‍ വാരിയെല്ലിന് പരിക്കേറ്റാണ് വിശ്രമത്തില്‍ പോയത്. ഇപ്പോള്‍ അദ്ദേഹവും ഫിറ്റ്‌നസ് ടെസ്റ്റ് പാസായിരിക്കുകയാണ്. അതേ സമയം പരിക്കേറ്റ രവീന്ദ്ര ജഡേജ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ബുംറയും ഹര്‍ഷലും തിരിച്ചെത്തുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാവും.

ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആരുടെ ചീട്ടുകീറുമെന്നാണ് കണ്ടറിയേണ്ടത്. ആവേശ് ഖാന്‍, ദീപക് ചഹാര്‍ എന്നിവര്‍ പുറത്തുപോകാനാണ് സാധ്യത. പകരക്കാരായി ബുംറയും ഹര്‍ഷലും ടീമിലേക്കെത്തും. ബുംറ ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം എത്തുന്നതോടെ നിലവില്‍ ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നത്തിന് ഉത്തരമാവും. മധ്യ ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് നേടാനും മിടുക്കനാണ്.
പന്തില്‍ നന്നായി വ്യത്യാസം വരുത്താന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ഷല്‍. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്ന ശൈലി ഹര്‍ഷലിനുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യക്കത് ഗുണമായി മാറുകയും ചെയ്യും. കൂടാതെ ഹര്‍ഷല്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. ഹര്‍ഷലിന്റെ വരവ് ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ മുഹമ്മദ് ഷമിക്കാണ് തിരിച്ചടിയായത്. ഷമി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബുംറയും ഹര്‍ഷലും മടങ്ങിയെത്തിയതിനാല്‍ ഷമിക്ക് ഇനി വിളിയെത്തില്ല. കാരണം ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിങ്ങിനെ ഇന്ത്യക്ക് നിലനിര്‍ത്തേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് അദ്ദേഹം.

കൂടാതെ ഡെത്ത് ഓവറില്‍ ഭുവിയുടെ മികവ് ചോദ്യമുയര്‍ത്തുന്ന സമയം കൂടിയാണിത്. ഏഷ്യാ കപ്പില്‍ രണ്ട് തവണയും ഡെത്ത് ഓവറില്‍ മത്സരം പിടിച്ചെടുക്കുന്നതില്‍ ഭുവി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഭുവിയെ കൂടുതല്‍ പവര്‍പ്ലേയില്‍ ഉപയോഗിച്ച് ഡെത്ത് ഓവറിലേക്ക് അര്‍ഷദീപിനെ പരിഗണിക്കാമെന്ന കണക്കുകൂട്ടലിലാണുള്ളത്.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

ഓസീസ് സാഹചര്യത്തില്‍ അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. സ്വിങ്ങും പേസും നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് ബുംറ ഗുണം ചെയ്‌തേക്കുമെങ്കിലും മറ്റാരെയും വിശ്വസ്തരായി കാണാനാവില്ല. ഷമിയുടെ ശൈലി ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ അദ്ദേഹത്തെ ടി20 ടീമിലേക്ക് പരിഗണിച്ചേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications