For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ

15 അംഗ ടീമില്‍ നിന്നും താരം തഴയപ്പെടുകയായിരുന്നു

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയതില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിനെ തഴഞ്ഞ് ലോകകപ്പില്‍ സഞ്ജുവിനെ എടുക്കുമെന്നായിരുന്നു എല്ലാവരും സ്വപ്‌നം കണ്ടിരുന്നത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ സഞ്ജുവില്ലായിരുന്നു. റിഷഭിനെ സെലക്ടര്‍മാര്‍ കൈവിട്ടതുമില്ല.

ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ | *Cricket
1

ലോകകപ്പില്‍ മാത്രമല്ല ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിന് ഇടമില്ലായിരുന്നു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറുമായിരുന്നു. എങ്ങനെയാണെന്നു പരിശോധിക്കാം.

ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍

ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍

ടി20യില്‍ ഒരു മികച്ച വിക്കറ്റ് കീപ്പര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കാന്‍ സഞ്ജു സാംസണിനു കഴിയുമായിരുന്നു. റിഷഭ് പന്തിനെയാണ് നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ കാണുന്നത്. പലപ്പോഴും ഫ്‌ളോപ്പായിട്ടും താരത്തിനു പിന്തുണ ലഭിച്ചു കൊണ്ടേയിരിക്കുന്നു.

3

ഈ വര്‍ഷമാദ്യം സഞ്ജുവിനു പകരം ഇഷാന്‍ കിഷനെയായിരുന്നു ടി20യില്‍ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കണ്ടുവച്ചിരുന്നത്. പക്ഷെ ബാറ്റിങില്‍ റിഷഭിനോ, ഇഷാനോ അവസാനമായി കളിച്ച ടി20കളില്‍ തിളങ്ങാനായില്ല. ബാക്കപ്പായി സഞ്ജുവിനെ കൊണ്ടു വന്നിരുന്നെങ്കില്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. സമീപകാലത്തു പ്രതിസന്ധിയിലായ ഇന്ത്യന്‍ മധ്യനിരയെ ശക്തിപ്പെടുത്താനും അദ്ദേഹത്തിനാവുമായിരുന്നു.

T20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാം

ഓപ്പണര്‍ക്കു പകരക്കാരന്‍

ഓപ്പണര്‍ക്കു പകരക്കാരന്‍

വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനമല്ല നടത്തുന്നത്. ഏഷ്യാ കപ്പിലടക്കം ഭൂരിഭാഗം ഇന്നിങ്‌സുകളിലും ബാറ്റിങില്‍ താരം പതറിയിരുന്നു. മാത്രമല്ല ടി20യില്‍ രാഹുലിന്റെ മെല്ലപ്പോക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. രാഹുലിനു പകരം ഓപ്പണിങില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന താരമാണ് സഞ്ജു.

5

ഈ വര്‍ഷം അയര്‍ലാന്‍ഡിനെതിരേ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി അദ്ദേഹം കസറിയിരുന്നു. 42 ബോളില്‍ 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 183 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണിത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ടി20യില്‍ സഞ്ജു ഓപ്പണ്‍ ചെയ്തിരുന്നെങ്കില്‍ അതു ലോകത്തിലെ തന്നെ ഏറ്റവും മാരക ഓപ്പണിങ് കോമ്പിനേഷനായി മാറുമായിരുന്നു.

T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

മികച്ച മൂന്നാം നമ്പര്‍

മികച്ച മൂന്നാം നമ്പര്‍

ഫോമിലേക്കു മടങ്ങിയെത്തിയ റണ്‍മെഷീന്‍ വിരാട് കോലിയെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറാക്കണമെന്നു പലരും ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലെ അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ ഓപ്പണറായി ഇറങ്ങിയ ശേഷം അദ്ദേഹം പുറത്താവാതെ 122 റണ്‍സ് അടിച്ചെടുത്തിരുന്നു. ലോകകപ്പില്‍ രോഹിത്- കോലി സഖ്യത്തെക്കൊണ്ട് ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കുകയാണെങ്കില്‍ മൂന്നാംനമ്പര്‍ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷന്‍ കൂടിയാണിത്.

7

ഈ ലോകകപ്പില്‍ മൂന്നാം നമ്പറിലേക്കുള്ള ബാക്കപ്പ് താരമായി റിസര്‍വ് ലിസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രേയസ് അയ്യരെയാണ്. പക്ഷെ സഞ്ജുവിനെയായിരുന്നു പകരം ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നത്. റോയല്‍സിനായി മൂന്നാം നമ്പറില്‍ പല മികച്ച ഇന്നിങ്‌സുകളും അദ്ദേഹം നേരത്തേ കളിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരില്‍ ഒരാളെ നഷ്ടമായി ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്നയാളാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ 458 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. 2021ലെ ഐപിഎല്ലില്‍ മൂന്നാമനായി 484 റണ്‍സും സഞ്ജു നേടി. സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

Story first published: Wednesday, September 14, 2022, 16:00 [IST]
Other articles published on Sep 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+