T20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാം

2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രതീക്ഷിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരായ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയാം. രവി ശാസ്ത്രി പടിയിറങ്ങി പകരം രാഹുല്‍ ദ്രാവിഡെന്ന പരിശീലകനെത്തിയ ശേഷം വലിയ പരീക്ഷണങ്ങളാണ് ഇന്ത്യന്‍ ടീമില്‍ നടത്തിയത്. 2021ലെ ടി20 ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ത്തന്നെ നിരവധി യുവ താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെന്നത് കാണാനാവും.
എന്നാല്‍ ഇവരില്‍ അവസരം മുതലാക്കി വളരാന്‍ ആര്‍ക്കുമായില്ല. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണ അഭിമാന പോരാട്ടമാണ്. 2021ലെ ടി20 ലോകകപ്പില്‍ നിന്ന് 2022ലെ ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?. പരിശോധിക്കാം.

ബാറ്റിങ് നിരയില്‍ വലിയ മാറ്റമില്ല
2021ലെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ നിന്ന് 2022ലെ ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ വലിയ മാറ്റമുണ്ടെന്ന് പറയാനാവില്ല. വിരാട് കോലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാം ഇന്ത്യയുടെ 2021ലെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നു.
2022ലെ ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ 2021ലെ ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ടിരുന്ന ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്. പുതിയതായി എത്തിയത് പ്രധാനമായും രണ്ട് പേരാണ്. ഒന്ന് ദീപക് ഹൂഡയാണെങ്കില്‍ മറ്റൊരാള്‍ ദിനേഷ് കാര്‍ത്തികാണ്. ബാക്കപ്പ് താരമായാണ് ശ്രേയസ് അയ്യരെ പരിഗണിച്ചിരിക്കുന്നത്.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

ബൗളിങ് നിരയില്‍ വലിയ മാറ്റം
ബൗളിങ് നിരയിലാണ് ഇന്ത്യ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് പറയാം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നിവരാണ് സ്പിന്‍ നിരയിലുണ്ടായിരുന്നത്.

2022ല്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ മാത്രമാണ് സ്ഥാനം നിലനിര്‍ത്തിയത്. മുഹമ്മദ് ഷമിയെ ബാക്കപ്പ് താരമായാണ് പരിഗണിച്ചത്. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും അര്‍ഷദീപ് സിങും എത്തിയപ്പോള്‍ സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലുമെത്തി. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതിനാല്‍ അക്ഷര്‍ പട്ടേല്‍ പകരക്കാരനായെത്തി. ഓള്‍റൗണ്ടറായി ശര്‍ദുലിനെ പരിഗണിച്ചില്ല.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ഈ മാറ്റം തുണക്കുമോ?
2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബാറ്റ്‌സ്മാന്‍മാരുടെ നിറം മങ്ങിയ പ്രകടനമായിരുന്നു. ടോപ് ഓഡറും മധ്യനിരയും മോശം പ്രകടനം നടത്താന്‍ മത്സരിച്ചു. ഇത്തവണ ഇന്ത്യയുടെ ബാറ്റിങ് നിര അല്‍പ്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഓപ്പണിങ്ങില്‍ രോഹിത്-രാഹുല്‍ കൂട്ടുകെട്ട് ക്ലിക്കാവേണ്ടതായുണ്ട്. വിരാട് കോലി ഫോമിലേക്കെത്തിയത് ആശ്വാസമാവുമ്പോഴും സൂര്യകുമാറിന് സ്ഥിരത കാട്ടാനാവുന്നില്ല.
റിഷഭ് പന്ത് ഏഷ്യാ കപ്പില്‍ നിറം മങ്ങി. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും കാര്‍ത്തികിനെപ്പോലൊരു സീനിയര്‍ ഫിനിഷറുമുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും. ബൗളിങ് നിരയില്‍ ഇന്ത്യ മെച്ചപ്പെട്ടിട്ടുണ്ട്. ഹര്‍ഷലും അര്‍ഷദീപും മികച്ചവരാണ്. അനുഭവസമ്പത്തും യുവത്വവും കലര്‍ന്ന മികച്ച ടീം ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications