T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശച്ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇനി രണ്ട് മാസത്തില്‍ താഴെ മാത്രമാണ് ടി20 ലോകകപ്പിനായുള്ളത്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഏഷ്യാ കപ്പ് കിരീടം നഷ്ടമായത് ഇന്ത്യക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചടിയാണ്. സൂപ്പര്‍ ടീമുമായി ഇറങ്ങിയിട്ടും അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടാണ് ഇന്ത്യ പുറത്തായത്. ഒരു തരത്തില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പിലെ തോല്‍വി നിരാശ നല്‍കുന്നതാണെങ്കിലും മറ്റൊരു തരത്തില്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു.
ഇന്ത്യയുടെ ബൗളിങ് നിരയില്‍ അഴിച്ചുപണി അത്യാവശ്യമായി വന്നിരിക്കുന്നു. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഡെത്ത് ഓവറിലെ മോശം പ്രകടനം ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തുന്നതാണ്. അഫ്ഗാനിസ്ഥാനെതിരേ നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയെങ്കിലും നിര്‍ണ്ണായക മത്സരങ്ങളില്‍ ഭുവി നിരാശപ്പെടുത്തി. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഭുവിയില്‍ വലിയ വിശ്വാസം അര്‍പ്പിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

'ഭുവനേശ്വര്‍ ഡെത്ത് ഓവറുകളില്‍ വളരെയധികം റണ്‍സ് വഴങ്ങുന്നു. എന്നാല്‍ ആദ്യ ഓവറുകളില്‍ വിക്കറ്റ് നേടാനുള്ള കഴിവുണ്ട്. യുഎഇയിലെ പിച്ചില്‍ അല്‍പ്പം സ്വിങ് പേസര്‍മാര്‍ക്കുണ്ടാവും. എന്നാല്‍ നല്ല ടീമിനെതിരേ കളിക്കുമ്പോള്‍ ഈ സ്വിങ്ങിനെ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ ഉപയോഗിക്കും. അതുകൊണ്ട് ഭുവിയുടെ ബൗളിങ് അവര്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കില്ല.
മികച്ച ടെക്‌നിക്കുകള്‍ ഇല്ലാതെ സ്വിങ്ങുകൊണ്ട് മാത്രം കാര്യമില്ല. ഭുവിക്ക് ഡെത്ത് ഓവറുകളില്‍ മികച്ച പേസില്ലാത്തതാണ് തിരിച്ചടിയാവുന്നത്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും. ടി20 ലോകകപ്പില്‍ ഭുവി ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നില്ല'-ബട്ട് യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

ഓസീസിനെ പിച്ചില്‍ സ്വിങ് ഗുണം ചെയ്യും. എന്നാല്‍ പന്തിന് വേഗം വേണം. ഭുവിക്കത് പ്രയാസമാണ്. അതുകൊണ്ട് തന്നെ ഓള്‍ഡ് ബോളിലേക്കെത്തുമ്പോള്‍ ഭുവിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യ ഭുവനേശ്വറെ പവര്‍പ്ലേയില്‍ കൂടുതല്‍ ഉപയോഗിക്കാനാണ് സാധ്യത. പവര്‍പ്ലേയില്‍ മൂന്ന് ഓവറുകളെങ്കിലും ഭുവിക്ക് നല്‍കിയേക്കും. ഏഷ്യാ കപ്പില്‍ ഭുവിയെ ഡെത്ത് ഓവറില്‍ ഉപയോഗിച്ചപ്പോഴെല്ലാം നന്നായി തല്ലുവാങ്ങി.

ഇന്ത്യ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റതിന് പിന്നില്‍ ഡെത്ത് ഓവറിലെ ഭുവിയുടെ മോശം പ്രകടനം ഒരു പ്രധാന കാരണമാണ്. അര്‍ഷദീപ് സിങ് ഡെത്ത് ഓവറില്‍ കൂടുതല്‍ മികവ് കാട്ടുമ്പോള്‍ ഭുവിക്ക് പിന്തുണക്കാനാവാതെ പോയതാണ് തിരിച്ചടിയായത്. ഓസീസ് പിച്ചില്‍ ഭുവിയെ ഡെത്ത് ഓവറില്‍ ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലില്‍ ഇന്ത്യ ഇറങ്ങിയാല്‍ തിരിച്ചടിയാവാനാണ് സാധ്യത.
എന്നാല്‍ ഇന്ത്യക്ക് ആശ്വാസമായി ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. രണ്ട് പേരും പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ ടീമിന് പുറത്തായിരുന്നു. ടി20 ലോകകപ്പില്‍ രണ്ട് പേരും തിരിച്ചെത്തുമെന്നാണ് വിവരം. രണ്ട് പേരും മടങ്ങിയെത്തുന്നത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളെയും സജീവമാക്കും.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

ബുംറയും ഭുവിയും ചേര്‍ന്ന് ന്യൂബോളില്‍ പന്തെടുക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് ബുംറയേയും ഹര്‍ഷല്‍ പട്ടേലിനെയും ഉപയോഗിക്കാം. ഹര്‍ഷല്‍ പട്ടേല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും ഡെത്ത് ഓവറില്‍ പന്തിലെ വേരിയേഷന്‍കൊണ്ട് കൈയടി നേടാനും മിടുക്കനാണ്. ഹര്‍ദിക് പാണ്ഡ്യയുടെ മധ്യ ഓവറുകളിലെ ബൗളിങ്ങും കൂടിയാവുമ്പോള്‍ ഇന്ത്യക്ക് അധികം ആശങ്കപ്പെടേണ്ടി വരില്ല. ഇന്ത്യന്‍ ടീമിനെ 16ാം തീയ്യതിയാണ് പ്രഖ്യാപിക്കുക. ആരൊക്കെ ഇടം പിടിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications