ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

കറാച്ചി: ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി, പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ഇവരിലാരാണ് ബെസ്റ്റ് എന്നത് സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങിയിട്ട് നാളുകളേറെയായി. കോലി നിറം മങ്ങിയ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം ബാബറാണ് ഏറ്റവും കൈയടി നേടിയത്. സാങ്കേതിക മികവുള്ള ബാബര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നു താരമാണ്. നിലവില്‍ പരിമിത ഓവറില്‍ ഏറ്റവും മികവുള്ള ബാറ്റ്‌സ്മാനെന്ന് ബാബറിനെ വിളിക്കാം. കോലിയുടെ പല റെക്കോഡുകളും ഇക്കാലയളവില്‍ ബാബര്‍ മറികടന്നിട്ടുണ്ട്.
എന്നാല്‍ ഏഷ്യാ കപ്പിലൂടെ ഫോം വീണ്ടെടുത്ത് കോലി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കോലി വീണ്ടും ട്രാക്കിലേക്കെത്തിയതോടെ വീണ്ടും ബാബറിന് വെല്ലുവിളി ഉയര്‍ത്താന്‍ ആളായിരിക്കുന്നു. ഇപ്പോഴിതാ ബാബര്‍ അസം-വിരാട് കോലി എന്നിവരില്‍ ആരാണ് ബെസ്‌റ്റെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്‍ മുഖ്യ പരിശീലകന്‍ സക്ലെയ്ന്‍ മുഷ്താഖ്.

'ഞാന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കുക ബാബര്‍ അസമിനെയാണ്. എന്നാല്‍ വിരാട് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു'-മുഷ്താഖ് പറഞ്ഞു. ബാബര്‍ അസം ഏഷ്യാ കപ്പില്‍ നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പ്രതീക്ഷക്കൊത്തുയരാന്‍ ബാബറിനായില്ല. പാകിസ്താന്‍ ഫൈനലിലേക്കെത്തിയെങ്കിലും ബാബറിന്റെ സംഭാവന കാര്യമായൊന്നുമില്ല.
ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്‍ ഫൈനലിനിറങ്ങുമ്പോള്‍ ബാബറിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് ടീം വെക്കുന്നത്. താരത്തിന് തിളങ്ങാനാവുമോയെന്നത് കണ്ടറിയണം. ബാബര്‍ പരിമിത ഓവറില്‍ പുലിയാണെങ്കിലും ടെസ്റ്റില്‍ അത്ര മികച്ചവനെന്ന് വിളിക്കാനാവില്ല. കോലി മൂന്ന് ഫോര്‍മാറ്റിലും 50ലധികം ശരാശരിയോടെ ഏറെ നാള്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ബാബറിന് ഈ നേട്ടം അവകാശപ്പെടാനാവില്ല.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

കോലി ഏഴ് തവണയാണ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയത്. എന്നാല്‍ ബാബറിന് ഒരു തവണ പോലും ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടാനായിട്ടില്ല. 194 റണ്‍സാണ് ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍. കോലിക്ക് നിലവില്‍ ഏകദിനത്തിലും ടി20യിലും 50ന് മുകളില്‍ ശരാശരിയുണ്ട്. എന്നാല്‍ സമീപകാലത്തെ മോശം പ്രകടനത്തോടെ ടെസ്റ്റിലെ കോലിയുടെ ശരാശരി 49.53 ആയി കുറഞ്ഞു. ഫോമിലേക്കെത്തിയ കോലി ടെസ്റ്റില്‍ അധികം വൈകാതെ 50ന് മുകളില്‍ ശരാശരിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

കോലിയുടെ സെഞ്ച്വറി നേട്ടങ്ങള്‍ക്കൊപ്പമെത്തുകയും ബാബറിന് പ്രയാസമാവും. 71 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോലിക്കുള്ളത്. ഏകദിനത്തില്‍ 43 സെഞ്ച്വറികളും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ബാബറിന് കരിയറില്‍ കോലിയുടെ സെഞ്ച്വറി നേട്ടത്തെ മറികടക്കുക പ്രയാസമാണെന്ന് പറയാം. കോലി 35ാം വയസിലും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന താരമാണ്. എന്നാല്‍ ബാബറിന്റെ ഫിറ്റ്‌നസ് വളരെ ഉയര്‍ന്നതാണെന്ന് പറയാനാവില്ല.
കോലിയുടെ അത്രയും ദീര്‍ഘമായ കരിയര്‍ സൃഷ്ടിക്കാന്‍ ബാബറിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ ശ്രീലങ്കന്‍ ഓപ്പണറും ഇതിഹാസവുമായ സനത് ജയസൂര്യയും ബാബര്‍-കോലി എന്നിവരിലെ ബെസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു. ജയസൂര്യ മികച്ച താരമായി തിരഞ്ഞെടുത്തത് കോലിയെയാണ്. തന്റെ മകനും കോലിയുടെ കടുത്ത ആരാധകനാണെന്നാണ് ജയസൂര്യ പറഞ്ഞത്.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

എന്തായാലും രണ്ട് പേര്‍ക്കും വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ നിര്‍ണ്ണായകമാണ്. റണ്‍ചേസില്‍ കോലിയുടെ റെക്കോഡുകള്‍ ബാബറിന്റെ കണ്ണുതള്ളിക്കുന്നതാണ്. ഫോമിലേക്കെത്തിയാല്‍ കോലിയോളം സാങ്കേതികത്തികവുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ല. ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും കൂടുതല്‍ റണ്‍സ് നേടി ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ആര്‍ക്കാവും സാധിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications