Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോട്ടലില്‍ വച്ച് വനിതാ സ്റ്റാഫിനോടു മോശം പെരുമാറ്റം!! പാക് താരം പെട്ടു, സംഭവമിങ്ങനെ

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനു ഇതു തിരിച്ചടികളുടെ സമയമാണ്. കളിക്കളത്തില്‍ മാത്രമല്ല, പുറത്തും അവര്‍ക്കു പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ അവര്‍ക്കു നാണക്കേടുണ്ടാക്കി പുതിയൊരു സംഭവമാണ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ലോകകപ്പിന്റെ ഭാഗമായി ശ്രീങ്കയില്‍ കഴിയവെ ഹോട്ടല്‍ സ്റ്റാഫിനോടു ഒരു പാക് താരം അപമര്യാദയായി പെരുമാറിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതേ തുടര്‍ന്ന് ഈ താരത്തിനെതിരേ ശകതമായ നടപടികളിലേക്കും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നീങ്ങുകയാണ്.

PAKISTAN TEAM T20 WC 2026

സംഭവിച്ചതെന്ത്?

ടെലിക്കോം ഏഷ്യാ സ്‌പോര്‍ട്ടാണ് ഞെട്ടിക്കുന്ന ഈ റിപ്പോട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ലോകകപ്പ് മല്‍സരങ്ങളില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ പാകിസ്താന്‍ ടീമിന്റ മുഴുവന്‍ മല്‍സരങ്ങളുെ ശ്രീലങ്കയിലായിരുന്നു. ഈ സമയക്കു അവര്‍ ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടലിലാണ് താമസിച്ചത്.,

ഇവിടെ ജോലി ചെയ്യുന്ന ഒരു വനിതാ സ്റ്റാഫിനോടു പാകിസ്താന്‍ ടീമിലെ ഒരു താരം മോശമായി പെരുമാറിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പക്ഷെ ഈ ക്രിക്കറ്റര്‍ ആരാണെന്നും മാത്രം വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്കയുമായുള്ള പാക് ടീമിന്റെ അവസാനത്തെ സൂപ്പര്‍ എട്ട് മല്‍സരത്തിനു മുമ്പായിരുന്നു വിവാദത്തിനു തിരികൊളുത്തിയ സംഭവം.

സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ പാകിസ്താന് ഈ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്നു. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി അവര്‍ക്കു സെമിയിത്തൊന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ നേരിയ മാര്‍ജിനില്‍ മാത്രമേ അവര്‍ ജയിച്ചുള്ളൂ. ഇതോടെ സെമിയിലെത്താതെ പാക് ടീം പുറത്താവുകയുമായിരുന്നു.

നടപടിയെടുക്കാന്‍ പിസിബി

ലോകകപ്പിലെ ഫ്‌ളോപ്പ് ഷോയുടെ ഞെട്ടലില്‍ നില്‍ക്കവെയാണ് പാകിസ്താന്‍ ക്രിക്കറ്റിനാകെ നാണക്കേടുണ്ടാക്കി ഈ സംഭവം പുറത്തുവന്നത്. തെറ്റുകാാരനായ ഈ താരത്തിനെതിരേ കടുത്ത നടപടിയെടുക്കാന്‍ തന്നെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.

ടീം താമസിക്കുന്ന ഹോട്ടലില്‍ വച്ച് ഹൗസ്‌കീപ്പിങിനെത്തിയ സ്ത്രീയോടു ഒരു പാകിസ്താന്‍ താരം അപമര്യാദയായി പെരുമാറുകയായിരുന്നു. പിന്നാലെ ഈ സ്ത്രീക്കൊപ്പമുണ്ടായിരുന്നയാള്‍ അലാറം മുഴക്കുകയും ഉടന്‍ മറ്റു ജീവനക്കാര്‍ സഹായത്തിനായി ഓടിയെത്തുകയും ചെയ്തു.

ഉടന്‍ തന്നെ ഇക്കാര്യം പാകിസ്താന്‍ ടീം മാനേജര്‍ നവീദ് ചീമയെ അവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റുകാരനായ താരത്തിനു വേണ്ടി അദ്ദേഹം മാപ്പു ചോദിക്കുകയും ചെയ്തു. ചീമ അവിടെ ഇല്ലായിരുന്നെങ്കില്‍ കുറ്റക്കാരനായ ആ താരം വലിയ കുഴപ്പത്തിലാവുകയും ചെയ്യുമായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് തെറ്റുകാരനായ താരത്തിനു പിസിബി പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇയാള്‍ക്കെതിരേ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.

Story first published: Thursday, March 5, 2026, 15:12 [IST]
Other articles published on Mar 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+