വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് കീഴില്‍ ടി20 അരങ്ങേറ്റം, എന്നാല്‍ 'പച്ചപിടിച്ചില്ല', നിരാശപ്പെടുത്തിയ അഞ്ച് താരങ്ങളിവര്‍

യുഎഇ ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായി വന്ന ഇന്ത്യന്‍ ടീം സെമി പോലും കാണാതെ പുറത്തായത് എല്ലാവരും വലിയ ചര്‍ച്ച ചെയ്ത കാര്യമാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചിറങ്ങിയ ഇന്ത്യക്ക് എല്ലാ സാഹചര്യങ്ങളും അനുകൂലമായിരുന്നു. മികച്ച താരനിരയും പിച്ചിലെ അനുഭവസമ്പത്തുമെല്ലാം ഉണ്ടായിട്ടും ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. വിരാട് കോലിയെന്ന താരത്തിന്റെ നായകനായുള്ള അവസാന ടി20ടൂര്‍ണമെന്റായിട്ടും ഇന്ത്യ നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.

IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഐതിഹാസിക നേട്ടം അവകാശപ്പെടാനാവുന്ന ക്യാപ്റ്റനാണ് കോലി. ധോണിയുടെ പിന്മുറക്കാരനായി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ കോലിക്ക് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സെന രാജ്യങ്ങളിലുള്‍പ്പെടെ ടി20 പരമ്പരകള്‍ നേടാന്‍ അദ്ദേഹത്തിനായി. ധോണി നടന്ന വഴിയിലൂടെത്തന്നെ നടക്കാന്‍ കോലിക്കായെങ്കിലും ഭാഗ്യത്തിന്റെ പിന്തുണ വളരെ കുറവായിരുന്നു.

Also Read: ടി10 ലീഗിലെ ഇന്ത്യന്‍ ഇലവന്‍: സെവാഗ്, യുവി, യൂസുഫ്, സഹീര്‍!- കിടിലന്‍ ടീം

2

ക്യാപ്റ്റനായിരിക്കെ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരുടെയെല്ലാം വളര്‍ച്ചയില്‍ വിരാട് കോലിക്ക് വലിയ പങ്കുണ്ടെന്ന് തന്നെ പറയാം. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല യുവതാരങ്ങളുടെയും വളര്‍ച്ചയില്‍ കോലി വലിയ സ്വാധീനം വഹിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോലിക്ക് കീഴില്‍ ടി20 അരങ്ങേറ്റം നടത്തുകയും പച്ചപിടിക്കാതെ പോവുകയും ചെയ്ത അഞ്ച് താരങ്ങളിതാ.

Also Read: IPL 2022: എബിഡി കളമൊഴിഞ്ഞു, ആര്‍സിബിയില്‍ പകരമാര്? ഈ മൂന്ന് താരങ്ങളെ പരിഗണിക്കാം

മായങ്ക് മാര്‍ക്കണ്ഡെ

മായങ്ക് മാര്‍ക്കണ്ഡെ

മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സ്പിന്നറാണ് മായങ്ക് മാര്‍ക്കണ്ഡെ. 2018ലെ ഐപിഎല്ലില്‍ മുംബൈ ടീമിലുണ്ടായിരുന്ന താരം 14 മത്സരത്തില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടി. 8.36 ഇക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമായ മായങ്ക് മാര്‍ക്കണ്ഡെ തന്റെ കന്നി രഞ്ജി ട്രോഫി സീസണില്‍ത്തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ആറ് മത്സരത്തില്‍ നിന്ന് 29 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

Also Read: 'ദ്രാവിഡയുഗ'ത്തില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, ദേവ്ദത്തുള്‍പ്പെടെ അഞ്ചു പേര്‍

4

2018ലെ രഞ്ജി ട്രോഫിയിലെ പഞ്ചാബിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു മാര്‍ക്കണ്ഡെ.ഐപിഎല്ലിലും തിളങ്ങിയതോടെ താരത്തിന് ദേശീയ ടീം വിളിയെത്തി. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20യിലൂടെ താരം അരങ്ങേറ്റവും നടത്തി.നാല് ഓവറില്‍ നിന്ന് 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. പിന്നീട് ഒരവസരം അദ്ദേഹത്തിന് ലഭിച്ചില്ല. 18 ഐപിഎല്ലില്‍ നിന്ന് 16 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലും ഇപ്പോള്‍ താരത്തിന് വലിയ അവസരം ലഭിക്കാറില്ല.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

സിദ്ധാര്‍ത്ഥ് കൗള്‍

സിദ്ധാര്‍ത്ഥ് കൗള്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിശ്വസ്തനായ ബൗളര്‍മാരിലൊരാളാണ് സിദ്ധാര്‍ത്ഥ് കൗള്‍. 2017 സീസണില്‍ 10 മത്സരത്തില്‍ നിന്ന് 8.41 ഇക്കോണമിയില്‍ 16 വിക്കറ്റുകള്‍ അദ്ദേഹം നേടി. 2018ല്‍ 8.28 ഇക്കോണമിയില്‍ 21 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം സെലക്ടര്‍മാരും ശ്രദ്ധിച്ചതോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. 2018ല്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്.

Also Read: IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം

6

ഇതേ വര്‍ഷം ഇംഗ്ലണ്ട് പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റവും കുറിച്ചു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. മൂന്ന് ഏകദിനത്തില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. മൂന്ന് ടി20യില്‍ നിന്ന് നേടിയത് നാല് വിക്കറ്റും. ഇക്കോണമിയും മോശം. ഇതോടെ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. 54 ഐപിഎല്ലില്‍ നിന്ന് 58 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അവസാന സീസണിലും അദ്ദേഹം ഹൈദരാബാദിനായി കളിച്ചിരുന്നു.

Also Read: അന്താരാഷ്ട്ര കരിയര്‍ ഗംഭീരമായി തുടങ്ങി, എന്നാല്‍ എങ്ങുമെത്തിയില്ല, എട്ട് ക്രിക്കറ്റ് താരങ്ങളിതാ

ടി നടരാജന്‍

ടി നടരാജന്‍

പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെങ്കിലും ടി നടരാജന് വലിയ പ്രതീക്ഷകളില്ല. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാന്‍ മികവുള്ള താരമാണ് നടരാജന്‍. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് നടരാജന്‍.2020ലെ ഐപിഎല്ലില്‍ 16 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഡെത്ത് ഓവറുകളില്‍ റണ്‍സ് തടഞ്ഞുനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ പ്രകടനം പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും നടരാജന്‍ ഇടം പിടിച്ചു. ഈ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ നടരാജനായി. താരം തിളങ്ങുകയും ചെയ്തതോടെ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പരിക്ക് വില്ലനായെത്തി. തുടര്‍ പരിക്കുകള്‍ നടരാജനെ തളര്‍ത്തുന്നു. അടുത്ത ഐപിഎല്ലില്‍ വീണ്ടുമൊരു ഗംഭീര പ്രകടനം നടത്തി നടരാജന്‍ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read: വരുന്നു 'മിനി ഐപിഎല്‍', ലീഗ് കളറാക്കാന്‍ മുംബൈ ഇന്ത്യന്‍സും കെകെആറും!- ഇത് പൊളിക്കും

ഖലീല്‍ അഹ്മദ്

ഖലീല്‍ അഹ്മദ്

ഇടം കൈയന്‍ പേസര്‍മാരെ അന്വേഷിച്ച ഇന്ത്യയുടെ കണ്ടെത്തലുകളിലൊന്നാണ് പേസര്‍ ഖലീല്‍ അഹ്മദ്.ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച താരം പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. 2018-19 സീസണുകളില്‍ ഹൈദരാബാദിനായി തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി.2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരാ പരമ്പരയിലൂടെ ടി20 അരങ്ങേറ്റവും ഹോങ്കോങ്ങിനെതിരായ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റവും നടത്തി. എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല. ഏറെ നാളുകളായി ടീമിന് പുറത്തുള്ള ഖലീല്‍ 11 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റും 14 ടി20യില്‍ നിന്ന് 13 വിക്കറ്റുമാണ് നേടിയത്. 24 ഐപിഎല്ലില്‍ നിന്നായി 32 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 23 വയസ് മാത്രമാണ് പ്രായമെന്നതിനാല്‍ ഇനിയും തിരിച്ചുവരവ് നടത്താന്‍ താരത്തിന് മുന്നില്‍ അവസരമുണ്ട്.

Also Read: യുഗാന്ത്യം, നിങ്ങളെപ്പോലെ ആരുമില്ല- എബിഡിയുടെ വിരമിക്കലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

ശിവം ദുബെ

ശിവം ദുബെ

യുവരാജ് സിങ്ങിന് പകരം വെക്കാന്‍ പറ്റുന്ന താരമെന്ന വിശേഷണത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ശിവം ദുബെ. മുംബൈക്കാരനായ താരം രഞ്ജി ട്രോഫിയില്‍ ബറോഡക്കെതിരേ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയാണ് പ്രശംസ പിടിച്ചുപറ്റിയത്. ആര്‍സിബി ലേലത്തില്‍ സ്വന്തമാക്കിയ താരം പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കുമെത്തി. ഇതിനിടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. ബംഗ്ലാദേശിനെതിരേ ടി20 അരങ്ങേറ്റവും വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന അരങ്ങേറ്റവും കുറിച്ചു. ഒരു ഏകദിനത്തില്‍ നിന്ന് 9 റണ്‍സും 12 ടി20യില്‍ നിന്ന് 105 റണ്‍സും അഞ്ച് വിക്കറ്റുമാണ് നേടിയത്. 24 ഐപിഎല്ലില്‍ നിന്ന് 399 റണ്‍സും നാല് വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Saturday, November 20, 2021, 16:17 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X