IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. മെഗാ ലേലമായതിനാല്‍ നിലവിലെ ടീമുകളിലെല്ലാം അടിമുടി മാറ്റം തന്നെ ഉണ്ടാവുമെന്നുറപ്പാണ്. പല പ്രമുഖ താരങ്ങളും കൂടുമാറ്റത്തിന് തയ്യാറായിരിക്കുന്നതിനാല്‍ ടീമുകളില്‍ എങ്ങനെയൊക്കെയാവും മാറ്റങ്ങളെന്ന് കണ്ടറിയണം. ലേലത്തിനുള്ള നിയമങ്ങള്‍ കഴിഞ്ഞ ദിവസം ഐപിഎല്‍ ഭരണസമിതി പുറത്തുവിട്ടിരുന്നു.
ഇത് പ്രകാരം നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം നിലനിര്‍ത്താം. ഇതില്‍ രണ്ട് മൂന്ന് ഇന്ത്യന്‍ താരവും ഒരു വിദേശ താരവുമാവണം. പുതിയതായി ലഖ്‌നൗ,അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകളാണെത്തുന്നത്. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കാം. പുതിയ ടീമുകളെക്കൂടാതെ ആര്‍സിബി, കെകെആര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കെല്ലാം പുതിയ നായകനെ ആവിശ്യമാണ്. അതിനാല്‍ ലേലത്തില്‍ നായകമികവ് കാട്ടിയവര്‍ക്ക് നേട്ടമുണ്ടാക്കാനായേക്കും.
ഇതുവരെ കിരീടം നേടാത്ത ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം അവസാന സീസണോടെ വിരാട് കോലി ഒഴിഞ്ഞിരുന്നു.അതിനാല്‍ പുതിയ ക്യാപ്റ്റനെ അവര്‍ക്ക് ആവിശ്യമാണ്. കോലി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമില്‍ തുടരും. അതിനാല്‍ അദ്ദേഹത്തിനും കോടി താല്‍പര്യമുള്ള താരമാവും പുതിയ നായകനായി എത്തുക. ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍,സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ആര്‍സിബിയുടെ പുതിയ നായകനായി പരിഗണിക്കപ്പെടുന്നവരാണ്. ഇതില്‍ നിന്ന് കെ എല്‍ രാഹുല്‍ ആര്‍സിബി ക്യാപ്റ്റനാവാണ് കൂടുതല്‍ സാധ്യത. അതിന്റെ മൂന്ന് കാരണങ്ങളറിയാം.

വിരാട് കോലിയുമായി അടുത്ത ബന്ധം
കെ എല്‍ രാഹുലിനെ ആര്‍സിബി പുതിയ നായകനാക്കുമെന്ന് പറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിരാട് കോലിയുമായുള്ള അടുത്ത ബന്ധമാണ്. നിലവിലെ ഇന്ത്യന്‍ ടീം താരങ്ങളില്‍ കകോലിക്ക് കൂടുതല്‍ ബന്ധമുള്ള താരങ്ങളിലൊരാള്‍ കെ എല്‍ രാഹുലാണ്.നിലവിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് കെ എല്‍ രാഹുല്‍. കൂടാതെ രണ്ട് വര്‍ഷത്തോളമായി രാഹുല്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുന്നുമുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ വലിയ റെക്കോഡ് രാഹുലിന് അവകാശപ്പെടാനാവില്ല. വിരാട് കോലി ടീമില്‍ തുടരേണ്ടത് ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ടീമിന്റെ മൂല്യം കോലിയെന്ന താരത്തെ ആശ്രയിച്ചാണുള്ളത്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും കോലിയുമായി ഒത്തുപോകാത്ത നായകനെത്തിയാല്‍ അദ്ദേഹം ടീം വിടാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ രാഹുലിനെ ആര്‍സിബി നായകസ്ഥാനത്തേക്ക് എത്തിക്കാനാണ് സാധ്യത.

രാഹുലിന്റെ ബാറ്റിങ് പ്രകടനം
ക്യാപ്റ്റന്‍സി തന്റെ ബാറ്റിങ് പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പല വട്ടം തെളിയിച്ചിട്ടുള്ള താരമാണ് രാഹുല്‍. 2018ന് മുതലുള്ള എല്ലാ സീസണിലും 550ന് മുകളില്‍ രാഹുല്‍ റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ടീമുകള്‍ക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഏറ്റവും മികച്ച ഫോമിലുള്ളത് രാഹുലാണ്. എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതിനാല്‍ത്തന്നെ ആര്‍സിബിക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. അതിനാല്‍ രാഹുലിനെത്തന്നെ ആര്‍സിബി തിരഞ്ഞെടുത്തേക്കും. രാഹുലിനെ ഓപ്പണറാക്കിയാല്‍ മൂന്നാം നമ്പറില്‍ കോലിക്ക് കളിക്കാനും സാധിക്കും.കോലി ഓപ്പണറായാല്‍ മൂന്നാം നമ്പറിലിറങ്ങി തിളങ്ങാനും രാഹുലിന് സാധിച്ചേക്കും.

ഭാവിയിലെ സൂപ്പര്‍ താരം
വിരാട് കോലി, രോഹിത് ശര്‍മ യുഗം അവസാനിച്ചാല്‍ പിന്നീട് സൂപ്പര്‍ താരമായി വളരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ കെ എല്‍ രാഹുലാണ്. ഇന്ത്യയുടെ ഭാവി നായകനാണ് രാഹുലെന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനാല്‍ രാഹുലിനെ ടീമിലെത്തിച്ചാല്‍ ടീമിന്റെ മൂല്യത്തിലും അത് വര്‍ധനവുണ്ടാക്കും. കോലിക്ക് ശേഷവും ടീമിന്റെ മൂല്യം പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. രാഹുലിനെ ടീമിലെത്തിച്ചാല്‍ അത് സാധ്യമാണെന്ന പ്രതീക്ഷയിലായിരിക്കും ആര്‍സിബി ടീം മാനേജ്‌മെന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications