വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നു 'മിനി ഐപിഎല്‍', ലീഗ് കളറാക്കാന്‍ മുംബൈ ഇന്ത്യന്‍സും കെകെആറും!- ഇത് പൊളിക്കും

യുഎഇയില്‍ പുതിയ ടി20 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നു

ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ക്രിക്കറ്റ് പ്രേമികളെ കൈയിലെടുക്കാന്‍ മറ്റൊരു ടി20 ഫ്രാഞ്ചൈസി ലീഗ് കൂടി വരുന്നു. കഴിഞ്ഞ സീസണിലെയും അതിനു മുമ്പത്തെ സീസണുകളിലെയുമെല്ലാം ഐപിഎല്ലുകള്‍ക്കും ഐസിസിയുടെ ടി20 ലോകകപ്പിനുമെല്ലാം വേദിയാട്ടുള്ള യുഎഇയില്‍ നിന്നാണ് പുതിയ ഫ്രാഞ്ചൈസി ലീഗിന്റെ പിറവി. മിനി ഐപിഎല്ലാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡാണ് ഫ്രാഞ്ചൈസി ലീഗിനു തുടക്കം കുറിക്കുന്നത്.

മിനി IPLൽ ടീമിനെ ഇറക്കാൻ മുംബൈയും കെകെആറും ഡൽഹിയും | Oneindia Malayalam

ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട ടീമുടമകളില്‍ പലരും എമിറേറ്റ്‌സ് ടി20 ലീഗില്‍ ടീമുകളുടെ അവകാശികളായി മാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷമാദ്യമായിരിക്കും ലീഗിന്റെ പ്രഥമ സീസണ്‍ നടക്കുന്നത്. ആറു ഫ്രാഞ്ചൈസികള്‍ മിനി ഐപിഎല്ലില്‍ മാറ്റുരയ്ക്കും.

 മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ടീമുകള്‍

മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ടീമുകള്‍

ഐപിഎല്ലില്‍ അഞ്ചു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സിനും രണ്ടു തവണ ചാംപ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എമിറേറ്റ്‌സ് ടി20 ലീഗില്‍ പുതിയ ടീമിനെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ 50 ശതമാനം ഓഹരിയുള്ള കിരണ്‍ കുമാര്‍ ഗന്‍ഡിയും മിനി ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസി ലീഗിന്റെ അവകാശിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ചെന്നൈയ്ക്കു ടീമില്ല

ചെന്നൈയ്ക്കു ടീമില്ല

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നും നിലവിലെ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പക്ഷെ എമിറേറ്റ്‌സ് ടി20 ലീഗില്‍ ടീമുണ്ടാവില്ല. സംഘാടകര്‍ സിഎസ്‌കെയെയും ലീഗിന്റെ ഭാഗമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും തങ്ങള്‍ ലീഗിലേക്കില്ലെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന മിനിറ്റില്‍ അറിയിക്കുകയായിരുന്നു.
അതേസമയം, ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികായന്‍മരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്‌സ് കുടുംബം എമിറേറ്റ്‌സ് ടി20 ലീഗില്‍ പുതിയ ടീമിനെ ഇറക്കുന്നുണ്ട്. നേരത്തേ ഐപിഎല്ലിന്റെ പുതിയ രണ്ടു ഫ്രാഞ്ചൈസികളിലൊന്നിനെ സ്വന്തമാക്കാന്‍ അവര്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെ ഫ്രാഞ്ചൈസിയായ സിഡ്‌നി സിക്‌സേഴ്‌സിനും മിനി ഐപിഎല്ലില്‍ പുതിയ ടീമുണ്ടാവും. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസിക്കു രംഗത്തുണ്ടായിരുന്ന കാപ്രി ഗ്ലോബലും എമിറേറ്റ്‌സ് ടി20 ലീഗില്‍ പുതിയ ടീമിന്റെ ഉടമകളായിരിക്കുകയാണ്.

 മുന്‍ ഐപിഎല്‍ സിഇഒ

മുന്‍ ഐപിഎല്‍ സിഇഒ

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സാന്നിധ്യം കൊണ്ട് മാത്രം എമിറേറ്റ്‌സ് ടി20 ലീഗിന്റെ ബന്ധം അവസാനിക്കുന്നില്ല. മിനി ഐപില്ലിന്റെ സിഇഒയായി വന്നിരിക്കുന്നത് നേരത്തേ ഐപിഎല്ലിന്റെ സിഇഒയായിരുന്ന സുന്ദര്‍ രാമനാണ്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനായിരിക്കും ലീഗിന്റെ ഉടമസ്ഥാവകാശം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ലീഗിനെ അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്.
2022 ജനുവരിയിലായിരിക്കും മിനി ഐപിഎല്ലിന്റെ കന്നി സീസണ്‍ യുഎഇയില്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആറു ഫ്രാഞ്ചൈസികളുടെയും ഉടമകളെ വൈകാതെ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്യും.

 ഇന്ത്യന്‍ താരങ്ങള്‍ കളിക്കുമോ?

ഇന്ത്യന്‍ താരങ്ങള്‍ കളിക്കുമോ?

നിലവില്‍ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റുകളില്‍ നിന്നും വിരമിച്ചിട്ടില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ മറ്റൊരു വിദേശ ഫ്രാഞ്ചൈസി ലീഗിലും കളിക്കാന്‍ ബിസിസിഐ അനുവദിച്ചിട്ടില്ല. പക്ഷെ എമിറേറ്റ്‌സ് ടി20 ലീഗില്‍ ഇതിനു മാറ്റമുണ്ടായേക്കുമെന്നാണ് സൂചനകള്‍. കാരണം ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം വളരെയധികം ശക്തമാണ്. രണ്ടു ഐപിംല്ലുകള്‍ (കഴിഞ്ഞ സീസണിലെ രണ്ടാംപാദം) ബിസിസിഐ യുഎഇയില്‍ വിജയകരമായി സംഘടിപ്പിച്ചു കഴിഞ്ഞു. കൂടാതെ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന ടി20 ലോകകപ്പും യുഎയില്‍ നടത്താന്‍ ബിസിസിഐയ്ക്കു സാധിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ കുറച്ചു താരങ്ങളെ മിനി ഐപിഎല്ലില്‍ കളിക്കാന്‍ ബിസിസിഐ അനുവദിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Story first published: Friday, November 19, 2021, 16:13 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X