For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി10 ലീഗിലെ ഇന്ത്യന്‍ ഇലവന്‍: സെവാഗ്, യുവി, യൂസുഫ്, സഹീര്‍!- കിടിലന്‍ ടീം

വ്യത്യസ്ത സീസണുകളിലാണ് ഇവര്‍ കളിച്ചത്

ലോക ക്രിക്കറ്റില്‍ ടി10 ഫോര്‍മാറ്റ് അത്ര സുപരിചിതമല്ല. എങ്കിലും നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റ് കൂടിയാണ്. ഇരുടീമുകളുടെയും ഇന്നിങ്‌സ് 10 ഓവര്‍ വീതമായിരിക്കും. ടി10 മല്‍സരത്തിന്റെ ദൈര്‍ഘ്യം വെറും 90 മിനിറ്റ് മാത്രമാണ്. ക്യാംപ്‌സൂള്‍ ക്രിക്കറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി10യില്‍ ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് അബുദാബി ടി10 ലീഗാണ്. 2017ലായിരുന്നു ഈ ഫോര്‍മാറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെ ടി10 ലീഗിനു സംഘാടകര്‍ തുടക്കം കുറിക്കുന്നത്.

പല ലോകോത്തര താരങ്ങളും അബുദാബി ടി10 ലീഗിന്റെ വിവിധ സീസണുകളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചില വമ്പന്‍ താരങ്ങളും നേരത്തേ ടൂര്‍ണമെന്റില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു. നിലവില്‍ മല്‍സരരംഗത്തുള്ള കളിക്കാര്‍ക്കു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് താരങ്ങള്‍ ടി19 ലീഗിന്റെ ഭാഗമായത്. അബുദാബി ടി10 ലീഗില്‍ ഇതുവരെ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

 സെവാഗും ഗുപ്തയും ഓപ്പണര്‍മാര്‍

സെവാഗും ഗുപ്തയും ഓപ്പണര്‍മാര്‍

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും അത്ര സുപരിചിതനല്ലാത്ത പ്രശാന്ത് ഗുപ്തയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യയുടെ ആദ്യത്തെ ടി20 നായകന്‍ കൂടിയായ സെവാഗാണ് അബുദാബി ടി10 ലീഗില്‍ ആദ്യമായി കളിച്ച ഇന്ത്യന്‍ താരവും. പ്രഥമ സീസണില്‍ മറാത്ത അറേബ്യന്‍സിനു വേണ്ടിയായിരുന്നു വീരു ഇറങ്ങിയത്. പക്ഷെ ഒരിന്നിങ്‌സില്‍ മാത്രമേ അദ്ദേഹം ടൂര്‍ണമെന്റില്‍ കളിച്ചുള്ളൂ. ഇതിലാവട്ടെ റണ്ണെടുക്കാനുമായില്ല. 2019ലെ ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടിയായിരുന്നു പ്രശാന്ത് ഗുപ്തയിലേക്കു കളിച്ചത്.

 ബദ്രിനാഥ്, അബ്ബാസ്

ബദ്രിനാഥ്, അബ്ബാസ്

മധ്യനിരയില്‍ ഇന്ത്യയുടെ മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്, കര്‍ണാടകയുടെ വിക്കറ്റ് കീപ്പറായ കൗനെയ്ന്‍ അബ്ബാസും ഇറങ്ങും. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനു വേണ്ടിയാണ് ബദ്രിനാഥ് നേരത്തേ ഇറങ്ങിയിട്ടുള്ളത്. 2018ല്‍ ടീമിനായി മൂന്നു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു പക്ഷെ തിളങ്ങാനായില്ല.
അബ്ബാസാവട്ടെ ഈ വര്‍ഷത്തെ ടി10 ലീഗില്‍ ചാംപ്യന്‍മാരായ നോര്‍ത്തേണ്‍ വാരിയേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു.

 യുവരാജ്, യൂസുഫ്, സോധി

യുവരാജ്, യൂസുഫ്, സോധി

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മറ്റൊരു മിന്നും താരമായ യൂസുഫ് പഠാന്‍, റീതിന്ദര്‍ സോധി എന്നിവരാണ് ഇന്ത്യന്‍ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. 2019ലെ ലീഗിലായിരുന്നു യുവി കളിച്ചത്. അന്നു മറാത്ത അറേബ്യന്‍സ് ടീമിനു വേണ്ടിയായിരുന്നു അദ്ദേഹം ഇറങ്ങിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 169.23 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സാണ് യുവിക്കു സ്‌കോര്‍ ചെയ്യാനായത്.
സോധിയാവട്ടെ 2018ലെ 2018ലെ അബുദാബി ടി10 ലീഗില്ഡ കേരള നൈറ്റ്‌സിനു വേണ്ടിയായിരുന്നു കളിച്ചത്. യൂസുഫ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചെന്നൈ ബ്രേവ്‌സിനു വേണ്ടിയാണ് ലീഗില്‍ ഇറങ്ങുക.

 സഹീര്‍, ആര്‍പി, മുനാഫ്, താംബെ

സഹീര്‍, ആര്‍പി, മുനാഫ്, താംബെ

സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക പ്രവീണ്‍ താംബെയാണ്. അബുദാബി ട10 ലീഗില്‍ ഒരു കളിയില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ചുരുക്കം ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 2018ല്‍ സിന്ധിസിനായി കളിക്കവെയായിരുന്നു ഇത്.
മുന്‍ ഇതിഹാസം സഹീര്‍ ഖാന്‍, മികച്ച സ്വിങ് ബൗളറായിരുന്ന ആര്‍പി സിങ്, മുനാഫ് പട്ടേല്‍ എന്നിവരാണ് പേസ് ബൗളിങിനു നേതൃത്വം നല്‍കുക. 2018ല്‍ പഖ്തൂന്‍സ്, രാജ്പൂത്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയായിരുന്നു ആര്‍പിയും മുനാഫും പന്തെറിഞ്ഞത്. സഹീര്‍ 2019ല്‍ ഡല്‍ഹി ബുള്‍സിനായും കളിച്ചിരുന്നു. ഈ മൂന്നു പേസര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത് മുനാഫാണ്. നാല് ഇന്നിങ്‌സുകളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഈ വര്‍ഷം ചെന്നൈ ബ്രേവ്‌സിനായി മുനാഫ് കളിക്കും.

Story first published: Saturday, November 20, 2021, 0:32 [IST]
Other articles published on Nov 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+