വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എബിഡി കളമൊഴിഞ്ഞു, ആര്‍സിബിയില്‍ പകരമാര്? ഈ മൂന്ന് താരങ്ങളെ പരിഗണിക്കാം

ബംഗളൂരു: 2022 സീസണില്‍ അടിമുടിമാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ആര്‍സിബി. പല പ്രമുഖരും കളിച്ചിട്ടും കിരീടത്തിലേക്കെത്താന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ പുതിയ ക്യാപ്റ്റന് കീഴില്‍ കന്നി കിരീടം സ്വപ്‌നം കാണുകയായിരുന്നു. അവസാന സീസണോടെ വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 2022 സീസണിന് മുന്നോടിയായുള്ള മെഗാ ലേലം അടുത്ത മാസം നടക്കാനിരിക്കെ പുതിയ നായകനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍സിബി.

abdevilliers

ഇപ്പോഴിതാ ടീമിന്റെ ജോലിഭാരം ഇരട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. എബിഡിയുടെ വിരമിക്കല്‍ വാര്‍ത്ത ഏറ്റവും നിരാശപ്പെടുത്തുന്നത് ആര്‍സിബി ടീമിനെയും അവരുടെ ആരാധകരേയുമാണ്. ടീമില്‍ വിരാട് കോലിക്കൊപ്പം സ്ഥാനം ലഭിച്ചിരുന്ന ഏക താരമാണ് ഡിവില്ലിയേഴ്‌സ്. അദ്ദേഹത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മെഗാ ലേലത്തില്‍ എബിഡിക്ക് പകരക്കാരനെ കണ്ടെത്തേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. എബിഡിയുടെ മികവിനോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തെ കണ്ടെത്തുകയെന്നത് നടക്കാത്ത കാര്യമാണ്. എങ്കിലും എബിഡിയുടെ അഭാവം നികത്താന്‍ സാധിക്കുന്ന നിലവിലെ താരങ്ങളില്‍ നിന്ന് ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനുമായ സൂര്യകുമാര്‍ യാദവാണ് ആര്‍സിബിക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരം എബിഡിയെപ്പോലെ അസാധ്യമായി സിക്‌സുകള്‍ നേടാന്‍ കെല്‍പ്പുള്ളവനല്ല. എന്നാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കെല്‍പ്പുള്ളവനാണ്. പേസര്‍മാരുടെ പന്തിന്റെ വേഗതയെ ഉപയോഗിച്ച് ഷോട്ട് കളിക്കുന്ന താരം മധ്യനിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ മിടുക്കനാണ്. മധ്യനിരയില്‍ വലിയ ദൗര്‍ബല്യമുള്ള ആര്‍സിബിക്ക് സൂര്യകുമാറിനെ എന്തുകൊണ്ടും പരിഗണിക്കാവുന്നതാണ്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാറിനെ കൈവിടുമോയെന്നാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരോടൊപ്പം നാലാമനായി മുംബൈ ആരെ നിലനിര്‍ത്തുമെന്നാണ് കണ്ടറിയേണ്ടത്. ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി സൂര്യകുമാറിനെ നിലനിര്‍ത്തിയാല്‍ ആര്‍സിബിയുടെ ഈ മോഹം നടക്കില്ല.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് ലേലത്തിന് മുമ്പ് ഒഴിവാക്കുമെന്നുറപ്പാണ്. അങ്ങനെയാണെങ്കില്‍ ആര്‍സിബിക്ക് പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ വിക്കറ്റ് കീപ്പറാണ് ഇഷാന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. കൂടാതെ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനാവും. ഒരു ടീമിന് പരമാവധി നാല് താരങ്ങളെയാണ് നിലനികര്‍ത്താനാവുക. അതിനാല്‍ ഇഷാനെ മുംബൈക്ക് ഒഴിവാക്കാതെ മറ്റ് വഴികളില്ല. അതിനാല്‍ ആര്‍സിബി താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. വിരാട് കോലിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന യുവതാരം കൂടിയാണ് ഇഷാന്‍.

റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ദക്ഷിണാഫ്രിക്കയ്ക്കാരനായ റാസി വാന്‍ ഡെര്‍ ഡൂസന്‍. മധ്യനിര താരമായ അദ്ദേഹം നിലയുറപ്പിച്ച് കളിക്കാനും വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും ഒരുപോലെ മിടുക്കനാണ്. ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം തന്നെ താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നു. ആര്‍സിബിയെ സംബന്ധിച്ച് ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ കെല്‍പ്പുള്ള താരത്തെയാണ് വേണ്ടത്. വിരാട് കോലി പുറത്തായാല്‍ ടീം ആകെ തകരുന്ന അവസ്ഥക്ക് മാറ്റമാണ് വരേണ്ടത്. ഈ പദ്ധതി പ്രകാരം ആര്‍സിബിക്ക് വലിയ ഗുണം ചെയ്യാന്‍ സാധ്യതയുള്ള താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍.

Story first published: Friday, November 19, 2021, 20:58 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X