വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

2007ലെ ടി20 ലോകകപ്പില്‍ സെപ്തംബര്‍ 19ന് നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം

1

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത് ശര്‍മ. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇതിനോടകം വലിയ റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഇന്ത്യ ടി20 ലോകകപ്പ് കളിക്കാനിറങ്ങുന്നതും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ടീമിനെ അഞ്ച് കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

2007ലെ ടി20 ലോകകപ്പില്‍ സെപ്തംബര്‍ 19ന് നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പിന്റെയും ഭാഗമാവാനുള്ള ഭാഗ്യവും രോഹിത്തിനുണ്ടായി. രോഹിത് ടി20 അരങ്ങേറ്റം കുറിച്ച ശേഷം ടി20 അരങ്ങേറ്റം നടത്തുകയും ഇപ്പോള്‍ പരിശീലകരായിരിക്കുകയും ചെയ്യുന്ന അഞ്ച് പേര്‍ ആരൊക്കെയെന്നറിയാം.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ നിലവിലെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. രോഹിത്തിനെ പരിശീലിപ്പിക്കുന്ന ദ്രാവിഡ് രോഹിത് ടി20 അരങ്ങേറ്റം നടത്തിയതിന് ശേഷമാണ് ഇന്ത്യക്കായി ടി20 കളിച്ചത്. ഒരു ടി20 മത്സരമാണ് ദ്രാവിഡ് കളിച്ചത്. അത് 2011ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. 31 റണ്‍സാണ് മത്സരത്തില്‍ ദ്രാവിഡ് നേടിയത്. ദ്രാവിഡിനെക്കാള്‍ ടി20യില്‍ അനുഭവസമ്പത്ത് രോഹിത്തിന് അവകാശപ്പെടാം. രോഹിത് ടി20 അരങ്ങേറ്റം നടത്തി നാല് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡിന്റെ അരങ്ങേറ്റമെന്നത് കൗതുകകരമായ കാര്യമാണ്. രണ്ട് പേരും ചേര്‍ന്ന് ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ സൂപ്പര്‍ പേസറാണ് ആശിഷ് നെഹ്‌റ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അധികം വൈകാതെ പരിശീലക റോളിലേക്ക് നെഹ്‌റ എത്തിയിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനാണ് നെഹ്‌റ. പ്രഥമ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനും നെഹ്‌റക്കായി. നെഹ്‌റയും രോഹിത്തിന് ശേഷമാണ് ഇന്ത്യക്കായി ടി20 കളിച്ചത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് നെഹ്‌റ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയത്. 2017ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ന്യൂസീലന്‍ഡിനെതിരേ കളിച്ചാണ് നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വിനയ് കുമാര്‍

വിനയ് കുമാര്‍

മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം നിറഞ്ഞുനിന്ന താരങ്ങളിലൊരാളാണ്. വിരമിക്കലിന് ശേഷം ഇപ്പോള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. അന്താരാഷ്ട്ര ലീഗ് ടി20യില്‍ എംഐ എമിറേറ്റ്‌സിന്റെ ബൗളിങ് പരിശീലകനാണ് വിനയ് കുമാര്‍. താരവും രോഹിത്തിന് ശേഷമാണ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തുന്നത്. 2010ലെ ടി20 ലോകകപ്പിലാണ് വിനയ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തുന്നത്. ഇന്ത്യക്കായി 9 ടി20 കളിച്ച വിനയ് കുമാര്‍ 2013ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി കളിച്ചത്.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേലിനെ അറിയാത്തവരായി ആരും തന്നെയില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഓപ്പണറായും മധ്യനിരയിലുമെല്ലാം തിളങ്ങി. ഐപിഎല്ലില്‍ വലിയ കരിയര്‍ സൃഷ്ടിച്ച പാര്‍ഥിവ് രോഹിത്തിനെക്കാള്‍ ഏറെ മുമ്പ് ഇന്ത്യന്‍ ടീമില്‍ എത്തിയിരുന്നെങ്കിലും ടി20 അരങ്ങേറ്റം നടത്തിയത് രോഹിത്തിന് ശേഷമാണ്. ഇന്ത്യക്കായി രണ്ട് ടി20 മാത്രമാണ് പാര്‍ഥിവ് കളിച്ചത്. 2015-17വരെ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ പാര്‍ഥിവിന് സാധിച്ചിരുന്നു. നിലവില്‍ എം ഐ എമിറേറ്റ്‌സിന്റെ ബാറ്റിങ് പരിശീലകനാണ് പാര്‍ഥിവ്.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

ലക്ഷ്മിപതി ബാലാജി

ലക്ഷ്മിപതി ബാലാജി

സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയുടെ അവസാന സമയത്ത് തിളങ്ങിയ യുവ പേസര്‍മാരിലൊരാളാണ് തമിഴ്‌നാട്ടുകാരനായ ലക്ഷ്മിപതി ബാലാജി. രോഹിത്തിന് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് ബാലാജിയെങ്കിലും ടി20 അരങ്ങേറ്റം 2012ലായിരുന്നു. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളാണ് ബാലാജി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അധികം വൈകാതെ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലക സംഘത്തിലേക്കെത്തി. നിലവില്‍ സിഎസ്‌കെയുടെ ബൗളിങ് പരിശീലകനാണ് ബാലാജി.

Story first published: Tuesday, September 20, 2022, 10:22 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X