T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ചു ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഒക്ടോബര്‍ 16നാണ് ആരംഭിക്കുന്നത്. മെല്‍ബണില്‍ നവംബര്‍ 13നാണ് ഫൈനല്‍. മാറ്റിവെക്കപ്പെട്ട ടി20 ലോകകപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയായിരുന്നു ചാമ്പ്യന്മാര്‍. നിലവിലെ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്കെത്തുമ്പോള്‍ ഓസീസിന് തന്നെയാണ് മുന്‍തൂക്കം.
ഇത്തവണത്തെ ടി20 ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ചില പ്രധാന താരങ്ങളുടെ അഭാവം ആരാധകരെ നിരാശരാക്കുന്നുണ്ട്. ടി20യില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരും ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നതുമായ ചില താരങ്ങള്‍ ഇത്തവണ ലോകകപ്പിനില്ല. മോശം ഫോമും പരിക്കുമെല്ലാമാണ് ഇവരുടെ ലോകകപ്പിലെ വഴിയടച്ചത്. ഇത്തരത്തില്‍ ഇത്തവണത്തെ ടി20 ലോകകപ്പ് കളിക്കാനില്ലാത്ത നാല് വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആന്‍ഡ്രേ റസല്‍
ഇത്തവണത്തെ ടി20 ലോകകപ്പിലെ വലിയ നഷ്ടമെന്ന് ആന്‍ഡ്രേ റസലിനെ പറയാം. വമ്പനടിക്കാരനായ വിന്‍ഡീസ് താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയായ റസലിനെ വിന്‍ഡീസ് ടീമില്‍ നിന്ന് തഴയുകയായിരുന്നു. മോശം ഫോമിന്റെ പേരിലാണ് റസലിനെ തഴഞ്ഞതെന്നതാണ് കൗതുകം. അവസാന ഐപിഎല്ലിലും കാര്യമായ പ്രകടനം നടത്താന്‍ റസലിനായിരുന്നില്ല. എന്നാല്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ റസലിന്റെ സാന്നിധ്യം വിന്‍ഡീസ് കരുത്താവുമായിരുന്നെന്നുറപ്പ്. റസല്‍ ക്രീസില്‍ നില്‍ക്കുന്നത് എതിര്‍ ടീമിന് വലിയ സമ്മര്‍ദ്ദം നല്‍കും. പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു റസലെങ്കിലും വിന്‍ഡീസ് ടീം മാനേജ്‌മെന്റ് വേണ്ടത്ര പിന്തുണച്ചില്ല.
സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ക്രിസ് ഗെയ്ല്‍
ടി20യിലെ കിങ്ങാണ് ക്രിസ് ഗെയ്ല്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഗെയ്ല്‍ അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഗെയ്‌ലിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയും കുറവായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ഗെയ്‌ലിനെ വിന്‍ഡീസ് ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു. എന്നാല്‍ ഗെയ്‌ലിനെ ആരാധകര്‍ തീര്‍ച്ചയായും മിസ് ചെയ്യുമെന്നുറപ്പ്. ഇടം കൈയന്‍ വെടിക്കെട്ട് താരത്തെ വീണ്ടും കളത്തില്‍ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഗെയ്‌ലിന് ഇത്തവണ അവസരമില്ല.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യക്കായി നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് ജഡേജ. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നാലാം നമ്പറിലിറങ്ങി ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ ജഡേജക്കായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് 11 സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ജഡേജ. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ജഡേജ ഇത്തവണത്തെ ലോകകപ്പിനില്ല. പരിശീലനത്തിനിടെയല്ല ജഡേജക്ക് പരിക്കേറ്റത്. എന്തായാലും ജഡേജയുടെ അഭാവം ഇന്ത്യയേയും ആരാധകരേയും ഒരുപോലെ നിരാശരാക്കുന്നതാണ്.
T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

ഷുഹൈബ് മാലിക്
പാകിസ്താന്റെ സൂപ്പര്‍ താരമാണ് ഷുഹൈബ് മാലിക്. സീനിയര്‍ താരമായ മാലിക്കിനെ ഇത്തവണത്തെ ടി20 ലോകകപ്പിലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 40ാം വയസിലും മികച്ച ഫിറ്റ്‌നസും ഫോമും മാലിക് കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ പാകിസ്താന്‍ മാലിക്കില്‍ വിശ്വാസം അര്‍പ്പിച്ചില്ല. ഏഷ്യാ കപ്പില്‍ പാകിസ്താന്റെ മധ്യനിര കാര്യമായി തിളങ്ങാതിരുന്നിട്ടും മാലിക്കിനെ പാകിസ്താന്‍ പരിഗണിച്ചില്ല. മാലിക്കിന് ഇത്തവണത്തെ ലോകകപ്പില്‍ അവസരം ലഭിക്കുമെന്ന് മിക്ക ആരാധകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സംഭവിക്കാത്തത് വലിയ നിരാശയുണ്ടാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications