Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

1

സിഡ്‌നി: ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇതിനോടകം ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബാറ്റിങ് നിരയില്‍ പ്രമുഖരെയെല്ലാം നിലനിര്‍ത്തിയ ഇന്ത്യ ബൗളിങ് നിരയിലാണ് മാറ്റങ്ങള്‍ വരുത്തിയത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും മടങ്ങിയെത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

ഓസീസ് സാഹചര്യത്തില്‍ മികച്ച പേസര്‍മാര്‍ ഒപ്പമുണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഏറ്റവും മികച്ച പേസ് കരുത്തുള്ളവര്‍ക്കാണ് മുന്‍തൂക്കമെന്നത് പറയാതിരിക്കാനാവില്ല. ഇന്ത്യ നാല് പേസര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത്. ബാക്കപ്പ് പേസറായി മുഹമ്മദ് ഷമിയുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.

1

ഇന്ത്യ നാല് പേസര്‍മാരെ മാത്രം ടീമിലേക്ക് പരിഗണിച്ചത് സാഹസമാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്. 'ഒരു പേസ് ഓള്‍റൗണ്ടറും കുറച്ച് സ്പിന്നര്‍മാരും നാല് പേസ് ബൗളര്‍മാരും എന്നത് വലിയ സാഹസം തന്നെയാണ്. ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയേയും രണ്ട് സ്പിന്നര്‍മാരേയും പരിഗണിച്ചിറങ്ങാനാണ് സാധ്യത.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ തീര്‍ച്ചയായും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഒപ്പം വേണം. ചില സാഹചര്യങ്ങളില്‍ നാല് പേര്‍ വേണം. ഉദാഹരമായി പെര്‍ത്ത്. ഇന്ത്യ വ്യക്തമായ പദ്ധതികളോടെയാവും എത്തുകയെന്നറിയാം. എന്നാല്‍ നാല് പേസര്‍മാരെ മാത്രം പരിഗണിച്ചത് സാഹസമാണ്'-ജോണ്‍സണ്‍ പിടി ഐയോട് പറഞ്ഞു.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

2

ഇന്ത്യയുടെ പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവരാണുള്ളത്. ഇതില്‍ ഭുവനേശ്വര്‍ ഏഷ്യാ കപ്പില്‍ ഡെത്ത് ഓവറുകളില്‍ മോശം പ്രകടനമായിരുന്നു. അര്‍ഷദീപ് ന്യൂബോളില്‍ വലിയ മികവ് കാട്ടുന്നില്ല. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പ് കളിക്കാതിരുന്ന രണ്ട് പേരുടെയും പ്രകടനം ടി20 ലോകകപ്പില്‍ എങ്ങനെയാവുമെന്നത് കണ്ടറിയണം.

3

ഇന്ത്യ മുഹമ്മദ് ഷമിയെ 15 അംഗ ടീമിലേക്ക് പരിഗണിക്കണമായിരുന്നു. ഓസീസ് സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ല. എന്നാല്‍ ഷമിയെപ്പോലെ മികച്ച വേഗവും സ്വിങ്ങും ബൗണ്‍സുമുള്ള ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനാവും. അനുഭവസമ്പന്നനായ ഷമിയെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞത് തന്നെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഓസീസ് സാഹചര്യത്തില്‍ ഗുണം ചെയ്യുന്ന പേസര്‍ തന്നെയാണ് ഷമിയെന്ന് പറയാതെ വയ്യ.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4

ഇന്ത്യ ആര്‍ അശ്വിനെ റിസര്‍വ് താരമായി പരിഗണിച്ച് പേസര്‍ ഷമിയെ 15 അംഗ ടീമിലേക്കെത്തിക്കണമായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരുടെ കുറവുണ്ട്. ജസ്പ്രീത് ബുംറ മാത്രമാണ് തുടര്‍ച്ചയായി 140 പ്ലസ് വേഗം കുറിക്കാന്‍ സാധിക്കുന്നവനെന്ന് പറയാം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഷമിയുടെ സേവനം ടീമില്‍ ആവിശ്യമായിരുന്നുവെന്ന് തന്നെ പറയാം.

Story first published: Friday, September 16, 2022, 21:42 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+