T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പിലെ പ്രകടനം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് പറയാം. മോശം ഫോമിലായിരുന്ന കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയുമെല്ലാം ഇന്ത്യ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബാക്കപ്പ് താരങ്ങളായ രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, ദീപക് ചഹാര്‍ എന്നിവരെയെല്ലാം ബാക്കപ്പ് താരങ്ങളായും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. റിഷഭ് പന്തിനെ തഴഞ്ഞുകൊണ്ടുള്ള ടീമിനെയാണ് ഇര്‍ഫാന്‍ തിരഞ്ഞെടുത്തത്.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണുള്ളത്. രണ്ട് പേരും ഏഷ്യാ കപ്പിനിറങ്ങിയപ്പോള്‍ വലിയൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ രാഹുലിന് പഴയ മികവ് ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങേണ്ടെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്.
രോഹിത് ശര്‍മ - വിരാട് കോലി കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങണമെന്നും റിഷഭ് പന്തിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്ന് പറയുന്നവരും ഏറെയാണ്. എന്നാല്‍ രാഹുല്‍ രോഹിത് ഓപ്പണിങ് മതിയെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. മോശം ഫോമിലായിരുന്ന കോലി ഏഷ്യാ കപ്പില്‍ സെഞ്ച്വറിയും 2 ഫിഫ്റ്റിയും നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കോലിയുടെ ബാറ്റിങ് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന് പറയാം.
T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തന്നെ തുടരണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. സൂര്യകുമാര്‍ ഇന്ത്യയുടെ 360 ഡിഗ്രി താരമാണ്. ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ഇന്ത്യയുടെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭിനെത്തന്നെ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ മതിയെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

ആറാം നമ്പറില്‍ ഇന്ത്യ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച ഇര്‍ഫാന്‍ അക്ഷര്‍ പട്ടേലിനെ തഴഞ്ഞു. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ വേണ്ട പകരം ഫിനിഷറായി ദിനേഷ് കാര്‍ത്തിക് മതിയെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറും ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലും ഇറങ്ങുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് സ്ഥാനം. 11ാമനായി യുസ് വേന്ദ്ര ചഹാലിനെയും ഇര്‍ഫാന്‍ പരിഗണിച്ചു.
ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറേയുമാണ് ഇര്‍ഫാന്‍ പരിഗണിച്ചത്. ഹൂഡയെത്തിയാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയിക്കാനാവും. നാലാം പേസറായി ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. ഭേദപ്പെട്ട 11 എന്ന് തന്നെ ഇതിനെ വിളിക്കാമെങ്കിലും ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെപ്പോലും പരിഗണിക്കാതിരിക്കുന്നത് തിരിച്ചടിയായി മാറും. ഇത് എതിരാളികള്‍ക്ക് തന്ത്രം മെനയാന്‍ കൂടുതല്‍ എളുപ്പമാക്കും. അക്ഷര്‍ പട്ടേലിനെയെങ്കിലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഇര്‍ഫാന്റെ ഇന്ത്യന്‍ 11-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications