ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

പ്രതിഭാശാലികളായ താരങ്ങളായാല്‍ മാത്രം ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനാവില്ല. അതിന് ഭാഗ്യവും ഒരുപാട് പേരുടെ പിന്തുണയും ആവിശ്യമാണ്. അതില്‍ പ്രധാനപ്പെട്ടത് ടീമിന്റെ നായകന്റെ പിന്തുണയാണ്. ക്രിക്കറ്റില്‍ ഓരോ വര്‍ഷവും പ്രതിഭകാട്ടി വളര്‍ന്നുവരുന്നവര്‍ ഏറെയാണെങ്കിലും അവരില്‍ പലര്‍ക്കും വളരാന്‍ സാധിക്കാത്തത് ഈ പിന്തുണക്കുറവുകൊണ്ട്. മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ശക്തമാണ്.
അതുകൊണ്ട് തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും ലഭിക്കുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വലിയ കരിയര്‍ നിഷേധിക്കപ്പെട്ട ചില താരങ്ങളുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ എംഎസ് ധോണിയും വിരാട് കോലിയും നായകന്മാരായിരിക്കെ വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മനോജ് തിവാരി
ഒരു കാലത്ത് മധ്യനിരയില്‍ വലിയ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ് മനോജ് തിവാരി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള മനോജ് തിവാരിക്ക് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ധോണി ക്യാപ്റ്റനായപ്പോഴും കോലി നായകനായപ്പോഴും വലിയ പിന്തുണ മനോജിന് ലഭിച്ചില്ല. ഏഴ് വര്‍ഷത്തോളം ഇന്ത്യക്കൊപ്പം തുടര്‍ന്നിട്ടും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത് 12 ഏകദിനത്തിലും മൂന്ന് ടി20യിലുമാണ്. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് അദ്ദേഹം. ഏകദിനത്തില്‍ ഒരു നാല് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ മനോജ് വീഴ്ത്തിയിട്ടുണ്ട്.
റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

അമിത് മിശ്ര
ഇന്ത്യയുടെ നായകന്മാരായ ധോണിയും കോലിയും അവഗണിച്ചവരില്‍ ഏറ്റവും പ്രതിഭാശാലിയായ താരമെന്ന് അമിത് മിശ്രയെ വിളിക്കാം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം തകര്‍പ്പന്‍ റെക്കോഡുള്ള അമിത് മിശ്രയെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലുമായ ആകെ 68 മത്സരത്തിലാണ് അവസരം ലഭിച്ചത്. ഹരിയാനക്കാരായ സ്പിന്നര്‍ 22 ടെസ്റ്റിലും 36 ഏകദിനത്തിലും 10 ടി20യിലുമാണ് കളിച്ചത്. 76, 64, 16 എന്നിങ്ങനെ വിക്കറ്റുകളും അദ്ദേഹം നേടിയെങ്കിലും പിന്തുണക്കാന്‍ ആളില്ലാതെ പോയി. മിശ്ര കളിച്ച അവസാന ഏകദിന പരമ്പരയിലെ താരമായത് മിശ്രയാണ്. എന്നിട്ടും പിന്നീട് അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്നതാണ് കൗതുകകരം.

മനീഷ് പാണ്ഡെ
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് പ്രയോജനപ്പെടുത്താല്‍ സാധിക്കുന്ന താരമായിരുന്നു മനീഷ് പാണ്ഡെ. എന്നാല്‍ താരത്തിന്റെ പ്രതിഭക്കൊത്ത പിന്തുണ ലഭിച്ചില്ലെന്ന് തന്നെ പറയാം. ധോണിയും കോലിയും വലിയൊരു വിശ്വാസം മനീഷില്‍ വെച്ചില്ല. 24 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 566 റണ്‍സും 33 ടി20 ഇന്നിങ്‌സില്‍ നിന്ന് 709 റണ്‍സും അദ്ദേഹം നേടി. 33.29, 44.31 എന്നിങ്ങനെ ഭേദപ്പെട്ട ശരാശരി അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മനീഷ് പാണ്ഡെ. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി പിന്തുണക്കാന്‍ ധോണിക്കും കോലിക്കും സാധിച്ചില്ല.

വരുണ്‍ ആരോണ്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന അതിവേഗ പേസര്‍മാരിലൊരാളാണ് വരുണ്‍ ആരോണ്‍. തുടര്‍ച്ചയായി 145 പ്ലസ് വേഗം കുറിക്കാന്‍ വരുണിന് സാധിക്കും. വിദേശ പര്യടനങ്ങളില്‍ അതിവേഗ പേസുകൊണ്ട് ഞെട്ടിക്കാന്‍ കഴിവുള്ള താരമാണ് വരുണ്‍ ആരോണ്‍. എന്നാല്‍ വേണ്ടത്ര പിന്തുണ താരത്തിന് ലഭിച്ചില്ല. വളര്‍ത്തിയെടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി വരുണ്‍ മാറുമായിരുന്നു. 9 ഏകദിനത്തിലും ടെസ്റ്റിലുമാണ് വരുണിന് ആകെ അവസരം ലഭിച്ചത്.
സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

അമ്പാട്ടി റായിഡു
ഇന്ത്യന്‍ ടീം മാനേജ്‌മെന്റും എംഎസ് ധോണിയും വിരാട് കോലിയും ഏറ്റവും കൂടുതല്‍ തഴഞ്ഞ പ്രതിഭയാണ് അമ്പാട്ടി റായിഡു. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന പ്രതിഭ റായിഡുവിനുണ്ട്. 55 ഏകദിനത്തില്‍ നിന്ന് 47.05 ശരാശരിയില്‍ 1694 റണ്‍സെടുത്തിട്ടും 2019ലെ ഏകദിന ലോകകപ്പില്‍ നിന്ന് റായിഡു തഴയപ്പെട്ടു. ഇതിന് പിന്നാലെ താരം വിരമിക്കുകയും ചെയ്തു. ഇതിന് ശേഷം ഐപിഎല്ലില്‍ താരം പല തവണ മികച്ച പ്രകടനം നടത്തി. ഇന്ത്യക്ക് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാതെ പോയ മികച്ച താരമാണ് റായിഡുവെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications