Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

1

മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിന്റെ ദൂരം കുറഞ്ഞുവരികയാണ്. ആരാധകരില്‍ ആവേശം ഉയര്‍ത്തി ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പല താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ കരുത്തുകാട്ടാന്‍ കെല്‍പ്പുള്ള ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം അര്‍ഹിച്ചിരിക്കുന്ന ചിലരുണ്ട്. സ്ഥാനം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും അവസാന സമയത്ത് തഴയപ്പെട്ട മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയതും ഇതു തന്നെയാണ്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ല. ഈ വര്‍ഷം ലഭിച്ച അവസരങ്ങളില്‍ നിന്ന് 44ന് മുകളില്‍ ശരാശരിയിലാണ് സഞ്ജു കളിച്ചത്. ഫിനിഷര്‍ റോളിലടക്കം തിളങ്ങിയിട്ടും ടീം മാനേജ്‌മെന്റ് സഞ്ജുവിനെ വിശ്വസിക്കുന്നില്ല. മോശം ഫോമിലുള്ള റിഷഭ് പന്തിന് ഇന്ത്യ വീണ്ടും വീണ്ടും അവസരം നല്‍കുകയാണ് ചെയ്യുന്നത്. സഞ്ജുവിനെ ബാക്കപ്പ് താരമായെങ്കിലും പരിഗണിക്കണമായിരുന്നു. ശ്രേയസ് അയ്യരെ മാത്രമാണ് ഇന്ത്യ ബാക്കപ്പ് താരമായി പരിഗണിച്ചിരിക്കുന്നത്.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യ ബാക്കപ്പ് താരമായാണ് മുഹമ്മദ് ഷമിയെ പരിഗണിച്ചിരിക്കുന്നത്. ഏഷ്യാ കപ്പില്‍ നിന്ന് തഴയപ്പെട്ട ഷമിയെ ഇന്ത്യ ടി20 ലോകകപ്പില്‍ ബാക്കപ്പ് താരമായാണ് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഷമിയെ ഇന്ത്യ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ഓസീസ് സാഹചര്യത്തില്‍ അതിവേഗം പന്തെറിയാന്‍ കഴിവുള്ള താരമാണ് ഷമി. അദ്ദേഹത്തിന്റെ സ്വിങ്ങും വേഗവും ന്യൂബോളില്‍ വിക്കറ്റ് നേടാനുള്ള കഴിവും ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ്. അനുഭവസമ്പന്നനായ താരത്തെ ഇന്ത്യ ബാക്കപ്പായി ഒതുക്കേണ്ടിയിരുന്നില്ല.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ പരിഗണിച്ചത് ബാക്കപ്പ് താരമായാണ്. ആര്‍ അശ്വിനെ ഇന്ത്യ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഓസീസ് സാഹചര്യത്തില്‍ അശ്വിന്റെ ബൗളിങ് വലിയ ഗുണം ചെയ്യുന്നതല്ല. ഇന്ത്യ ബിഷ്‌നോയിയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു കൂടുതല്‍ നല്ലത്. ചഹാലിനെക്കാളും റണ്‍സ് കുറവ് വിട്ടുകൊടുക്കുന്ന ബിഷ്‌നോയ് ബൗളിങ്ങില്‍ വ്യത്യസ്തയുള്ള താരം കൂടിയാണ്. എന്നാല്‍ ഇന്ത്യ ബാക്കപ്പ് താരമായി ഒതുക്കി.

4

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Monday, September 12, 2022, 19:06 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+