Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വിമര്‍ശനം നേരിട്ടത് റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനാണ്. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭിനെ ഇന്ത്യ പരിഗണിച്ചപ്പോള്‍ സഞ്ജു സാംസണെയാണ് തഴയപ്പെട്ടത്. ഈ വര്‍ഷം ഗംഭീര പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ തഴയുകയായിരുന്നു.

രവീന്ദ്ര ജഡേജക്ക് പരിക്കിനെത്തുടര്‍ന്ന് പുറത്തുപോവേണ്ടി വന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടാണ് റിഷഭിനെ ഇന്ത്യ പരിഗണിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പറയാം. റിഷഭ് ടീമിലുണ്ടെങ്കിലും എവിടെ കളിപ്പിക്കുമെന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം. ഓപ്പണിങ്ങില്‍ റിഷഭിനെ കൊണ്ടുവരണമെന്നും അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നും ബെഞ്ചിലായിരിക്കും സ്ഥാനമെന്നല്ലാം റിപ്പോര്‍ട്ടുകളുണ്ട്.

1

ഇതില്‍ ഏത് പൊസിഷനിലാവും റിഷഭ് ഇറങ്ങുക?. ഏതാണ് ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍. കണക്കുകള്‍ പരിശോധിക്കാം. 24കാരനായ താരം ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ റിഷഭിന് സാധിക്കും. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. എന്നാല്‍ ടെസ്റ്റില്‍ ഇതെല്ലാം തെളിയിക്കാന്‍ റിഷഭിനായിട്ടുണ്ടെങ്കിലും പരിമിത ഓവറിലെ കണക്കുകള്‍ മികച്ചതാണെന്ന് പറയാനാവില്ല.

ഓപ്പണിങ്ങില്‍ റിഷഭിനെപ്പോലൊരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കുന്നവരല്ല. അതുകൊണ്ട് തന്നെ ആക്രമണകാരിയായ താരത്തെ ഇന്ത്യക്ക് ഓപ്പണിങ്ങില്‍ അത്യാവശ്യമാണ്. ഇന്ത്യക്കായി 2 മത്സരത്തിലാണ് അദ്ദേഹം ഓപ്പണിങ്ങിലിറങ്ങിയത്. 13.5 ശരാശരിയില്‍ 27 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. നാല് ഫോറും 1 സിക്‌സുമാണ് നേടിയത്.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

2

ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ഓപ്പണിങ്ങില്‍ ആവിശ്യമാണെങ്കിലും റിഷഭിനെ ഇന്ത്യ പരിഗണിച്ചിട്ട് വലിയ കാര്യമുണ്ടെന്ന് കരുതാനാവില്ല. പവര്‍പ്ലേ മുതലാക്കാന്‍ റിഷഭിന് സാധിക്കുമെന്ന് നിലവിലെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിന്ന് കരുതാനാവില്ല. ആത്മവിശ്വാസമില്ലാത്ത ബാറ്റിങ്ങാണ് പരിമിത ഓവറില്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റിലെപ്പോലെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ റിഷഭ് തയ്യാറാവുന്നില്ല.

പൊതുവേ അഞ്ചാം നമ്പറിലാണ് അദ്ദേഹത്തിന് ടി20യില്‍ അവസരം ലഭിക്കുന്നത്. 14 മത്സരത്തില്‍ നിന്ന് നേടിയത് 294 റണ്‍സാണ്. 29.4 ആണ് ശരാശരി. 124.57 സ്‌ട്രൈക്കറേറ്റ്. ഒരു തവണ മാത്രമാണ് ഫിഫ്റ്റി നേടിയത്. 26 ഫോറും 8 സിക്‌സും ഇതില്‍ ഉള്‍പ്പെടും. നിലവിലെ പ്രശസ്തിക്കനുസരിച്ചുള്ള പ്രകടനം പരിമിത ഓവറില്‍ കാഴ്ചവെക്കാന്‍ റിഷഭിനായിട്ടില്ലെന്ന് പറയാം.

3

റിഷഭിനെ പുറത്തിരുത്തിയാല്‍ ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനില്ലാതെ ഇന്ത്യക്ക് ഇറങ്ങേണ്ടി വരും. ഇത് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ റിഷഭിന് ഇന്ത്യയുടെ പ്ലേയിങ് 11 ഏറെക്കുറെ സ്ഥാനം ഉറപ്പാണ്. അഞ്ചാം നമ്പറില്‍ത്തന്നെ റിഷഭിന് ബാറ്റിങ്ങില്‍ അവസരം ലഭിക്കാനാണ് സാധ്യത. ഓപ്പണിങ്ങില്‍ രാഹുല്‍-രോഹിത് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ അഞ്ചാം നമ്പറില്‍ത്തന്നെയാവും റിഷഭിന് സ്ഥാനം.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

4

റിഷഭിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ ആര് പുറത്തിരിക്കേണ്ടി വരുമെന്നതാണ് പ്രധാന ചോദ്യം. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്താതെ ഇന്ത്യക്ക് മറ്റ് വഴികളില്ലെന്ന് പറയാം. അഞ്ചാം നമ്പറില്‍ റിഷഭും ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും കളിക്കുമ്പോള്‍ ഏഴാം നമ്പറില്‍ ആരാവും?. ദിനേഷ് കാര്‍ത്തിക്-അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കാവും സ്ഥാനം.

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷറിലേക്ക് ഇന്ത്യ എത്താനാണ് സാധ്യത. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായിത്തന്നെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ഇറങ്ങേണ്ടതായുണ്ട്. എന്തായാലും പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും വലിയ തലവേദനയാവുമെന്നുറപ്പ്.

Story first published: Thursday, September 15, 2022, 9:18 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+