Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടക്കുകയാണ്. ഒക്ടോബര്‍ 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് വമ്പന്മാരെല്ലാം പോരാട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. എല്ലാ ടീമുകളും കിരീട പ്രതീക്ഷയിലാണെങ്കിലും ഓസ്‌ട്രേലിയയിലെ സാഹചര്യം എല്ലാ ടീമിനും വലിയ വെല്ലുവിളിയാണ്. നിലവിലെ ടി20 രാജാക്കന്മാരായ ഓസ്‌ട്രേലിയയുടെ മടയിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ മറ്റൊരു ടീമിന് കപ്പടിക്കാന്‍ സാധിക്കുകയെന്നത് വളരെ പ്രയാസമാണെന്ന് പറയാം.

ഓസ്‌ട്രേലിയയിലെ സാഹചര്യം തന്നെയാണ് വെല്ലുവിളി. അത്ര പെട്ടെന്ന് എല്ലാവര്‍ക്കും മുന്നില്‍ കീഴടങ്ങുന്ന പിച്ചുകളല്ല ഓസ്‌ട്രേലിയയിലേത്. അനുഭവസമ്പന്നരല്ലാത്ത യുവതാരങ്ങള്‍ നിന്ന് വിറക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ടീമുകളും താരങ്ങളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയാണെന്നറിയാം.

നല്ല വേഗമുള്ള ബൗളര്‍മാര്‍ വേണം

നല്ല വേഗമുള്ള ബൗളര്‍മാര്‍ വേണം

145ന് മുകളില്‍ വേഗം കുറിക്കാന്‍ സാധിക്കുന്ന പേസര്‍മാര്‍ക്ക് ഓസീസ് സാഹചര്യം വളരെ അനുകൂലമാവും. ടി20 ലോകകപ്പാണെങ്കിലും ഓസീസ് ബൗണ്‍സര്‍ നിറഞ്ഞ പിച്ചൊരുക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ അതിവേഗ ബൗളര്‍മാര്‍ക്ക് ഓസീസ് സാഹചര്യത്തില്‍ നിര്‍ണ്ണായക റോളുണ്ട്. ബൗണ്‍സര്‍ എറിയാന്‍ കഴിവുള്ള സ്വിങ്ങും വേഗവുമുള്ള ബൗളര്‍മാരെയാണ് ടീമുകള്‍ക്കാവശ്യം. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ വിജയിക്കാന്‍ പേസ് കരുത്താണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാം.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ഷോട്ട് ബോളുകള്‍ നന്നായി കളിക്കണം

ഷോട്ട് ബോളുകള്‍ നന്നായി കളിക്കണം

ഓസീസ് സാഹചര്യത്തില്‍ ബൗണ്‍സ് ഉറപ്പായതിനാല്‍ ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ ഒരു കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അത് ഷോട്ട് ബോളുകള്‍ കളിക്കാനുള്ള മികവാണ്. അതിവേഗത്തിലെത്തുന്ന ബൗണ്‍സുകള്‍ പല ബാറ്റ്‌സ്മാന്റെയും ദൗര്‍ബല്യമാണ്. പലപ്പോഴും ഇത് ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പുള്‍ ഷോട്ട് നന്നായി കളിക്കുന്ന ഷോര്‍ട്ട് ബോളുകളെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാന്‍മാരെയാണ് ടീമിന് ആവിശ്യം. ഷോര്‍ട്ട് ബോളുകള്‍ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരുള്ള ടീമുകള്‍ക്ക് തീര്‍ച്ചയായും മുന്‍തൂക്കം അവകാശപ്പെടാം.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

വ്യക്തമായ തന്ത്രം വേണം

വ്യക്തമായ തന്ത്രം വേണം

ഓസ്‌ട്രേലിയയിലെ മൈതാനങ്ങളെല്ലാം വലിയ മൈതാനങ്ങളാണ്. അതുകൊണ്ട് തന്നെ നല്ല പ്രഹരശേഷിയും ടൈമിങ്ങും ഇല്ലാതെപോയാല്‍ ബൗണ്ടറി ലൈനില്‍ ക്യാച്ച് ആകേണ്ടി വരും. ഇത് മുന്നില്‍ക്കണ്ടാവണം ടീമുകളും താരങ്ങളും പദ്ധതി മെനയാന്‍. ടീമില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന കൂടുതല്‍ പ്രഹരശേഷിയുള്ള താരങ്ങളെ പരിഗണിക്കണം. ടൈമിങ്ങിലൂന്നി കളിക്കുന്നവര്‍ക്ക് ചെറിയ പിഴവ് പോലും വിക്കറ്റായി കലാശിച്ചേക്കും.

Story first published: Sunday, September 18, 2022, 22:45 [IST]
Other articles published on Sep 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+