വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു

DK

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള പടയൊരുക്കം ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ ലുക്കില്‍, യുവതാരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു സംഘത്തെ ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയോടെയാണ് ഇന്ത്യ ഇതിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ ന്യൂസിലാന്‍ഡുമായി നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്.

മുന്‍ നായകന്‍ രോഹിത് ശര്‍മ, റണ്‍മെഷീന്‍ വിരാട് കോലി എന്നിവരൊന്നും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. ഇവരെയെല്ലാം മാറ്റിനിര്‍ത്തിയാണ് യുവനിരയെ ഇന്ത്യ വളര്‍ത്തിയെടുക്കുന്നത്. കെഎല്‍ രാഹുലും ഇനി ടി20 ഫോര്‍മാറ്റിലേക്കു തിരിച്ചുവിളിക്കപ്പെടുമോയെന്ന കാര്യം സംശയമാണ്.

Also Read: നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാംAlso Read: നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം

രോഹത്തിനെ മാറ്റി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ ടി20 ടീമിന്റെ നായകസ്ഥാനമേല്‍പ്പിച്ചത് അദ്ദേഹം തന്നെയായിരിക്കും അടുത്ത ലോകകപ്പിലും ക്യാപ്റ്റനെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുനന്ന ചിലരെ ടി20യില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിക്കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവും ഇവര്‍ പ്രതീക്ഷിക്കേണ്ടതില്ല. ആരൊക്കെയെന്നു നോക്കാം.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഡെത്ത് ഓവറില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമായി ടീമിലേക്കു കൊണ്ടുവന്ന താരമായിരുന്നു മീഡിയം പേസര്‍ ഹര്‍ഷല്‍. 2021ലെ ടി20 ലോകകപ്പിനു പിന്നാലെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ഹര്‍ഷല്‍ തിളങ്ങിയെങ്കിലും പിന്നീട് ഇതാവര്‍ത്തിക്കാനായില്ല. ഒടുവില്‍ ഡെത്ത് ഓവറുകളില്‍ ടീമിലെ ഏറ്റവും വലിയ തല്ലുകൊള്ളിയായും അദ്ദേഹം മാറി.
പരിക്കില്‍ നിന്നും മുക്തനായി കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനു മുമ്പാണ് ഹര്‍ഷല്‍ ടീമിലേക്കു തിരിച്ചെത്തിയത്. അതിനു ശേഷം താരത്തിന്റെ പ്രകടനം കൂടുതല്‍ വഷളായി.

ഏഷ്യാ കപ്പില്‍ കളിച്ച മല്‍സരങ്ങളിലെല്ലാം ഹര്‍ഷല്‍ വാരിക്കോരി നല്‍കിയിരുന്നു. ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ നവംബറില്‍ 2ി20 പരമ്പരയില്‍ താരം കളിച്ചെങ്കിലും ഫോമിലെത്തിയില്ല.ഇതോടെ ടീമിലെ സ്ഥാനവും ഹര്‍ഷലിനു നഷ്ടമാവുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയതുമില്ല.

Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതിയ ഇടത്തു നിന്നു കഴിഞ്ഞ വര്‍ഷം അദ്ഭുതകരമായി ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടയാളാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറിയതോടെ അപ്രതീക്ഷിതമായി ഡിക്കെയ്ക്കു ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തുകയായിരുന്നു. എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷം മികച്ചൊരു ഫിനിഷറെ തിരഞ്ഞ ഇന്ത്യക്കു ലഭിച്ച ഉത്തരമായിരുന്നു അദ്ദേഹം.

ഐപിഎല്ലിനു ശേഷം കഴിഞ്ഞ ടി20 ലോകകപ്പ് വരെ ഇന്ത്യ കളിച്ച ഭൂരിഭാഗം ടി20കളിലും കാര്‍ത്തിക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ഫിനിഷറുടെ റോളില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

ടി20 ലോകകപ്പില്‍ ചില മല്‍സരങ്ങളില്‍ മാത്രമേ ഡിക്കെയെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ലോകകപ്പിനു ശേഷം ഒഴിവാക്കപ്പെട്ട കാര്‍ത്തിക്കിനെ ഇനിയൊരിക്കലും ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയില്ല.

Also Read: IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്‌കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സ്വിങ് സ്‌പെഷ്യലിസ്റ്റായ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളറായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു മുമ്പ് ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഭുവിയായിരുന്നു.

പക്ഷെ തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ കരിയറിനെ തളര്‍ത്തി. എങ്കിലും ദേശീയ ടീമിലേക്കു തിരിച്ചെത്താന്‍ ഭുവിക്കു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം ബുംറയുടെ അഭാവത്തില്‍ പേസാക്രമണത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

ന്യൂബോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ഭുവിക്കായെങ്കിലും ഡെത്ത് ഓവറുകളില്‍ തികഞ്ഞ പരാജയമായി. അധികം വേഗതയില്ലാത്ത അദ്ദേഹത്തിന്റെ പന്തുകള്‍ എതിര്‍ ബാറ്റര്‍മാര്‍ അടിച്ചുപറത്തി. പഴയ ബോളില്‍ പേസോ, സ്വിങോ ലഭിക്കാതെ ഭുവി വലയുന്നത് പതിവു കാഴ്ചയുമായിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. രണ്ടോവറില്‍ 25 റണ്‍സും വിട്ടുകൊടുത്തു.ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ കൂടി ഭുവിയെ കണ്ടിരുന്നു. അതിനു ശേഷം ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

Story first published: Saturday, January 28, 2023, 20:04 [IST]
Other articles published on Jan 28, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X