IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്‌കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം

നിരാശാജനകമായ കഴിഞ്ഞ ഐപിഎല്ലിലെ ക്ഷീണം വരാനിരിക്കുന്ന സീസണില്‍ അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണ്‍ കൂടിയായിരിക്കും ഇതെന്നാണ് സൂചനകള്‍. അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ രാജകീയമായി പടിയിറങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.
ചെന്നൈയുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദയനീയ സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനത്തേക്കു അവര്‍ കൂപ്പുകുത്തിയിരുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു വിജയിക്കാനായുള്ളൂ. രവീന്ദ്ര ജഡേജയുടെ മോശം ക്യാപ്റ്റന്‍സിയും പിന്നീട് രാജിയുമെല്ലാം സിഎസ്‌കെയുടെ സീസണ്‍ താറുമാറാക്കി.
എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഇവയെല്ലാം മറന്ന് ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ധോണിയും സംഘവും. പിണക്കം തീര്‍ത്ത് ജഡേജയെ അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയ ചെന്നൈ ലേലത്തില്‍ ചില മികച്ച താരങ്ങളെ സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു. അടുത്ത സീസണില്‍ ചെന്നൈയുടെ അഞ്ചാം കിരീട വിജയത്തില്‍ സുപ്രധാന പങ്കു വഹിക്കാന്‍ കഴിയുന്ന ചെന്നൈയുടെ വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് വിദേശ താരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒരു തുറുപ്പുചീട്ട്. നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ തന്നെ യുവ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറെനു പകരമാണ് സ്റ്റോക്‌സിനെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനായി എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്റ്റോക്‌സിനായിരുന്നു. പാകിസ്താനുമായുള്ള ഫൈനലിലടക്കം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തു. ഫൈനലില്‍ ദുഷ്‌കരമായ റണ്‍ചേസില്‍ അപരാജിത ഫിഫ്റ്റിയോടെയാണ് സ്‌റ്റോക്‌സ് ടീമിന്റെ ഹീറോയായത്.
ഐപിഎല്ലില്‍ ഇതിനകം 43 മല്‍സരങ്ങളില്‍ കളിച്ച സ്‌റ്റോ്ക്‌സിനു 920 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. എന്നാല്‍ ഏതൊരു താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ ശേഷിയുള്ള ധോണി സ്‌റ്റോക്‌സിനെയും തങ്ങളുടെ തുറുപ്പുചീട്ടാക്കി മാറ്റിയെടുക്കുമെന്നതില്‍ സംശയമില്ല.
Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

മോയിന്‍ അലി
ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ചെന്നൈ സൂ്പ്പര്‍ കിങ്‌സിലെ മറ്റൊരു നിര്‍ണായക താരം. നേരത്ത തന്നെ സിഎസ്‌കെയുടെ ഭാഗമാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതെ ഒഴിവാക്കി അലി 2021ലാണ് സിഎസ്‌കെയിലെത്തിയത്.
വളരെ പെട്ടെന്നു ചെന്നൈ ടീമില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.ടോപ് ഓര്‍ഡറിലേക്കു അലിയെ നായകന്‍ എംഎസ് ധോണി പ്രൊമോട്ട് ചെയ്ത നീക്കം വന്‍ വിജയമാവുകയായിരുന്നു.
ചെന്നൈയ്ക്കായി ഇതിനകം 25 മല്‍സരങ്ങളില്‍ കളിച്ച അലി 137ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 601 റണ്‍സെടുത്തിട്ടുണ്ട്. ബൗളിങിലാവട്ടെ 14 വിക്കറ്റുകളും വീഴ്ത്തി. ഐപിഎല്ലില്‍ അദ്ദേഹം ആകെ നേടിയത് 24 വിക്കറ്റുകളാണ്.
ഇതില്‍ പകുതിയിലേറെയും ചെന്നൈയ്‌ക്കൊപ്പമാണന്നതു എത്ര മാത്രം ഇംപാക്ട് താരത്തിനു ഇവിടെയുണ്ടാക്കാന്‍ സാധിച്ചുവെന്നു അടിവരയിടുന്നു. സ്‌റ്റോക്‌സും അലിയും തിളങ്ങിയാല്‍ അടുത്ത സീസണില്‍ ചെന്നൈയെ പിടിച്ചുകെട്ടുക എതിരാളികള്‍ക്കു ദുഷ്‌കരമായി തീരും.
Also Read: IND vs NZ: ടി20യില്‍ ഇന്ത്യ വെട്ടിയത് ആറു പേരെ! ലിസ്റ്റില്‍ സഞ്ജുവും, അറിയാം

ചെന്നൈ സൂപ്പര്‍ കിങസ് സ്‌ക്വാഡ്
എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുബ്രാംശു സേനാപതി, മോയിന്‍ അലി, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, നിഷാന്ത് സിന്ധു, കൈല്‍ ജാമിസണ്‍, അജയ് മണ്ഡല്‍, ഭഗത് വര്‍മ, മുകേഷ് സിംഗ് ചൗധരി, മതീഷ പതിരന, സിമ്രന്‍ജീത് സിങ്, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്ഖ് റഷീദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications