വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

മുന്‍ വൈസ് ക്യാപ്റ്റനാണ് താരം

rahul

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍മാരുടെ നിരയിലാണ് കെഎല്‍ രാഹുലിന്റെ സ്ഥാനം. വളരെ മികച്ച സാങ്കേതികത്തികവുള്ള ബാറ്ററെന്നാണ് അദ്ദേഹത്തെ പലരും വാഴ്ത്തുന്നത്. ആക്രമിച്ചു കളിക്കുന്നതിനേക്കള്‍ തന്റെ ടൈമിങ് കൊണ്ടാണ് രാഹുല്‍ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. ഗ്രൗണ്ടിലെ ഗ്യാപ്പുകള്‍ കണ്ടെത്തി അവിടേക്കു സമര്‍ഥമായി ഷോട്ടുകള്‍ കളിക്കാന്‍ അപാര കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്.

Also Read: IND vs NZ: അവന്‍ 'മിനി രോഹിത് ശര്‍മ', എന്തൊരു ബാറ്റിങ്- യുവതാരത്തെ പുകഴ്ത്തി പാക് ഇതിഹാസംAlso Read: IND vs NZ: അവന്‍ 'മിനി രോഹിത് ശര്‍മ', എന്തൊരു ബാറ്റിങ്- യുവതാരത്തെ പുകഴ്ത്തി പാക് ഇതിഹാസം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ രാഹുല്‍ ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു. ടാറ്റൂസിനെ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ കൂടിയാണ് താരം. ഇതിനകം ഒമ്പത് ടാറ്റൂസ് രാഹുല്‍ തന്റെ ദേഹത്ത് പലയിടത്തായി പതിപ്പിച്ചു കഴിഞ്ഞു. ഇവ ഏതൊക്കെയാണെന്നും അവയുടെ അര്‍ഥമെന്താണെന്നും അറിയാം.

ലൈറ്റ് ഹൗസ് ടാറ്റൂ

ലൈറ്റ് ഹൗസ് ടാറ്റൂ

ബെംഗളൂരുവിലാണ് കെഎല്‍ രാഹുല്‍ ജനിച്ചത്. ഇവിടെ കടലിനു സമീപമാണ് താരത്തിന്റെ വീട്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ തന്നെ രാഹുലിന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ് ബീച്ചിനു സമീപത്തുള്ള ലൈറ്റ്ഹൗസ്. ഇതേ തുടര്‍ന്നു തന്റെ ഇടതു കൈത്തണ്ടയില്‍ ഈ ലൈറ്റ്ഹൗസ് താരം പച്ച കുത്തുകയും ചെയ്തിട്ടുണ്ട്.

ക്ലോക്ക് ടാറ്റൂ

ക്ലോക്ക് ടാറ്റൂ

11 മണിക്കായിരുന്നു കെഎല്‍ രാഹുലിന്റെ ജനനം. ഇതേ തുടന്ന് ഈ സമയം രേഖപ്പെടുത്തിയ ഒരു ക്ലോക്കിന്റെ ടാറ്റൂ താരത്തിന്റെ വലതു കൈയിലെ പേശിയില്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെനി, വിദി, വിസി എന്നിങ്ങനെ ലാറ്റിന്‍ വേര്‍ഡും ഇതോടൊപ്പം പച്ച കുത്തിയിരിക്കുന്നു. രാഹുലിന്റെ സമയം തുടങ്ങിക്കഴിഞ്ഞുവെന്നും തന്റെ ബാറ്റ് കൊണ്ട് ലോകം ഭരിക്കാന്‍ ശ്രമിക്കുമെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്.

Also Read: IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11

ദേശി ബസാര ടാറ്റൂ

ദേശി ബസാര ടാറ്റൂ

സൂപ്പര്‍ ഹീറോയായ ബാറ്റ്മാന്റെ കടുത്ത ആരാധകനാണ് കെഎല്‍ രാഹുല്‍. ഇതേ തുടര്‍ന്ന് റൈസ് അപ്പ് എന്ന് അര്‍ഥം വരുന്ന ഹിന്ദി വാക്കായ ദേശി ബസാരയെന്നു താരത്തിന്റെ വലതു കൈത്തണ്ടയില്‍ പച്ച കുത്തിയിരിക്കുന്നു. 2012ലെ ബാറ്റ്മാന്‍ സിനിമയായ ദി ഡാര്‍ക്ക് നൈറ്റ് റൈസസ് എന്ന സിനിമയെ അടിസ്ഥാനമാക്കിയാണ് ഇങ്ങവെ കുറിച്ചിരിക്കുന്നത്.

284, 11 ടാറ്റൂസ്

284, 11 ടാറ്റൂസ്

ശരീരത്തിന്റെ വലതു വശത്തായി റോമന്‍ നമ്പറുകളായ 284, 11 എന്നിവ കെഎല്‍ രാഹുല്‍ പച്ച കുത്തിയിട്ടുണ്ട്. ഇതു താരത്തിന്റെ ടെസ്റ്റ് ക്യാപ്പ് നമ്പര്‍ കൂടിയാണ്. ഇന്ത്യക്കായി കളിച്ച 284ാമത് ക്രിക്കറ്ററാണ് രാഹുല്‍. 11 എന്നത് ഇന്ത്യന്‍ ടീമില്‍ താരത്തിന്റെ ആദ്യത്തെ ജഴ്‌സി നമ്പറുമാണ്. നിലവില്‍ ഒന്നാണ് രാഹുലിന്റെ ജഴ്‌സി നമ്പര്‍.

Also Read: IND vs NZ: ഇന്ത്യയുടെ ബൗളിങ് പോരാ! തല്ലുവാങ്ങും, അവന്‍ ഉറപ്പായും ടീമില്‍ വേണമെന്ന് അക്മല്‍

സിംബയുടെ ടാറ്റൂ

സിംബയുടെ ടാറ്റൂ

കെഎല്‍ രാഹുലിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയാണ് സിംബ. സോഷ്യല്‍ മീഡിയയില്‍ സിംബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. 2017ലാണ് പുറത്ത് സിംബയുട രൂപം രാഹുല്‍ പച്ച കുത്തിയിരിക്കുന്നത്.

കൂടാതെ കൈത്തണ്ടയില്‍ അച്ഛന്റെയും അമ്മയുടെയും പേരും താരം പച്ച കുത്തിയിട്ടുണ്ട്. രാജേശ്വരി, ലോകേഷ് എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.

ഇടതു കൈയില്‍ മൂങ്ങയുടെ ടാറ്റൂവും രാഹുല്‍ പതിപ്പിച്ചിട്ടുണ്ട്. വിവേകത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

ഇടതു കൈത്തണ്ടയില്‍ ഏരീസ് എന്ന തന്റെ നക്ഷത്രചിഹ്നത്തെ സൂചിപ്പിച്ചുകൊണ്ട് ആട്ടു കൊമ്പുകളുള്ള താക്കോലിന്റെ ടാറ്റൂവുമുണ്ട്. ഇതു പുതിയ അനുഭവങ്ങള്‍ക്കായി കൂടുതല്‍ ഉല്‍സാഹത്തോടെയിരിക്കാന്‍ രാഹുലിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഒമ്പതാമത്തേത് കണ്ണിന്റെ ടാറ്റൂവാണ് കൈയിലാണ് തുറന്ന കണ്ണിന്റെ ടാറ്റുയുള്ളത്. മുത്തശ്ശനും മുത്തശ്ശിയും തന്നെ എല്ലായ്‌പ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന അര്‍ഥത്തിലാണ് ഈ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത്.

Story first published: Monday, January 23, 2023, 11:33 [IST]
Other articles published on Jan 23, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X