For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇഷാന്‍, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11

മൂന്ന് ഏകദിനങ്ങളുട പരമ്പര മാര്‍ച്ചിലാണ്

suryaishan

ശ്രീലങ്ക, ലോക ഒന്നാം നമ്പര്‍ ടീം ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു ശേഷം ഓസീസുമായി നാലു ടെസ്റ്റുകളിലും മൂന്നു ഏകദിനങ്ങളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മാര്‍ച്ച് പകുതിയോടെയാണ് ഏകദിന പരമ്പര. മാര്‍ച്ച് 17, 19, 22 തിയ്യതികളിലായിട്ടാണ് ഏകദിനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള സംഘത്തെ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ഓസീസിനെ തറപറ്റിക്കാന്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളിലെ പ്രകടനം കൂടി വിലയിരുത്തിയാവും സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമനെ തിരഞ്ഞെടുക്കുക.

പ്രധാനപ്പെട്ട കളിക്കാരെല്ലാം തന്നെ ഇന്ത്യന്‍ ഏകദിന സംഘത്തിലുണ്ടാവും. ആര്‍ക്കും ഇന്ത്യ വിശ്രമം അനുവദിക്കാന്‍ സാധ്യതയില്ല. കാരണം ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ താരങ്ങള്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

രോഹിത് (ക്യാപ്റ്റന്‍), ഗില്‍- ഓപ്പണര്‍മാര്‍

രോഹിത് (ക്യാപ്റ്റന്‍), ഗില്‍- ഓപ്പണര്‍മാര്‍

ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മാന്‍ ഗില്ലുമാണെന്തില്‍ സംശയമില്ല. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളോടെ ഇവര്‍ ഇതു അടിവരയിട്ടിരിക്കുകയാണ്. ലങ്കയ്‌ക്കെതിരേ സമാപിച്ച പരമ്പരയില്‍ മൂന്നു കളിയില്‍ നിന്നും 142 റണ്‍സ് ഹിറ്റ്മാന്‍ നേടിയിരുന്നു.

എന്നാല്‍ ഓരോ മല്‍സരം കഴിയുന്തോറും തന്റെ താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഗില്‍. ലങ്കയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ 207 റണ്‍സോടെ (1 സെഞ്ച്വറി, 1, ഫിഫ്റ്റി) മിന്നിച്ച അദ്ദേഹം ന്യൂസിലാന്‍ഡിനെതിരായ ആദ്യ കളിയില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

കോലി, ശ്രേയസ്, രാഹുല്‍ (വിക്കറ്റ് കീപ്പര്‍)- മധ്യനിര

കോലി, ശ്രേയസ്, രാഹുല്‍ (വിക്കറ്റ് കീപ്പര്‍)- മധ്യനിര

മധ്യനിരയില്‍ മൂന്നാം നമ്പറില്‍ റണ്‍മെഷീന്‍ വിരാട് കോലി തന്നെ കളിക്കും. മിന്നുന്ന ഫോമിലുള്ള അദ്ദേഹം ലങ്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികളോടെ കസറിയിരുന്നു. നാലാംസ്ഥാനത്തു ശ്രേയസ് അയ്യരേക്കാള്‍ മികച്ച ഓപ്ഷനില്ല. നിലവില്‍ അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ശ്രേയസ് കളിക്കുന്നില്ല.

ഓസീസിനെതിരേ പരിക്കില്‍ നിന്നും മോചിതനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രേയസ് ഫിറ്റെങ്കില്‍ സൂര്യകുമാര്‍ യാദവ് പ്ലെയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.

ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും. രാഹുല്‍ ടീമിന്റെ ഭാഗമെങ്കില്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇലവനില്‍ അവസരം പ്രതീക്ഷിക്കേണ്ടതുമില്ല.

Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ഹാര്‍ദിക്, ജഡേജ -ഓള്‍റൗണ്ടര്‍മാര്‍

ഹാര്‍ദിക്, ജഡേജ -ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടാവുക വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമായിരിക്കും. പുതിയ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക്കിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയായിരിക്കും ഇത്.

പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായി വിശ്രമിക്കുന്ന ജഡേജ മാസങ്ങള്‍ക്കു ശേഷം കളിക്കുന്ന ഏകദിന പരമ്പരയായിരിക്കും ഓസീസിനെതിരേയുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനുശേഷം ജഡ്ഡു കളിച്ചിട്ടില്ല. ജഡേജയുടെ വരവോടെ അക്ഷര്‍ പട്ടേലിനായിരിക്കും സ്ഥാനം നഷ്ടമാവുക.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

കുല്‍ദീപ്, ഷമി, സിറാജ്, ഉമ്രാന്‍- ബൗളിങ് നിര

കുല്‍ദീപ്, ഷമി, സിറാജ്, ഉമ്രാന്‍- ബൗളിങ് നിര

ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക മിന്നുന്ന പ്രകടനങ്ങളിലൂടെ തന്റെ കരിയര്‍ തിരിച്ചുപിടിച്ചിരിക്കുന്ന കുല്‍ദീപ് യാദവായിരിക്കും.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച പരമ്പരയിലും ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും അദ്ദേഹം മികച്ച ഫോമിലാണ് കുല്‍ദീപ് ഓസീസിനെതിരേയും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ യുസ്വേന്ദ്ര ചഹലിനു സ്ഥാനം നഷ്ടമാവും.

പേസ് ബൗളിങിലുണ്ടാവുക മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരായിരിക്കും. പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഓസീസിനെതിരേയും മടങ്ങിയെത്താന്‍ സാധ്യത തീരെ കുറവാണ്.

Story first published: Saturday, January 21, 2023, 21:31 [IST]
Other articles published on Jan 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+