Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

sanju

ഇന്ത്യന്‍ ടീമില്‍ ഇനിയും തന്റെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെക്കുറിച്ച് അടിവരയിടുന്ന ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. സ്വന്തം ടീമിനു വേണ്ടി ചിന്തിക്കുന്ന താരമാണ് അദ്ദേഹമെന്നു തെളിയിക്കുന്ന സംഭവവും കൂടിയാണിത്.

സഞ്ജുവിന്റെ ഒരു അഭിപ്രായം കളിയിലെ ടേണിങ് പോയിന്റായി മാറിയെന്നും അന്നത്തെ കോച്ച് രവി ശാസ്ത്രിക്കും വിരാട് കോലിക്കും പോലും തോന്നാതിരുന്ന ഐഡിയയാണ് സഞ്ജു നിര്‍ദേശിച്ചതെന്നും ശ്രീധര്‍ പറയുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 2020ല്‍ നടന്ന ഒരു ടി20 മല്‍സരത്തിനിടെയായുന്നു സഞ്ജു ടീമിനു തന്ത്രമുപദേശിച്ചത്. മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. തന്റെ പുസ്തകത്തിലാണ് ശ്രീധര്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

ജഡേജയ്ക്കു പരിക്ക്

ജഡേജയ്ക്കു പരിക്ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്നത്തെ ടി20യില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. ബാറ്റിങിനിടെ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഒരു ബൗണ്‍സര്‍ രവീന്ദ്ര ജഡേജയുടെ ഹെല്‍മറ്റില്‍ പതിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു താരത്തിന്റെ ഹെല്‍മറ്റില്‍ ബോള്‍ കൊള്ളുകയാണെങ്കില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി മറ്റൊരാളെ ഇറക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയുടെ റണ്‍ചേസിനു മുമ്പ് ഫീല്‍ഡിങ് സെറ്റപ്പ് നടത്തുന്നതിനു വേണ്ടി ഞാന്‍ ഡഗൗട്ടില്‍ ഇരിക്കുകയായിരുന്നു. സഞ്ജു സാംസണും മായങ്ക് അഗര്‍വാളും അപ്പോള്‍ എന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്നാണ് സഞ്ജു തന്നോടു ഒരു കാര്യം പറയുന്നതെന്നു ആര്‍ ശ്രീധര്‍ പുസ്തകത്തില്‍ കുറിച്ചു.

ജഡേജയ്ക്കു പകരം ചഹല്‍

ജഡേജയ്ക്കു പകരം ചഹല്‍

സര്‍, ജഡ്ഡുവിന്റെ (രവീന്ദ്ര ജഡേജ) ഹെല്‍മറ്റില്‍ അല്ലേ ബോള്‍ കൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് നമുക്കൊരു കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിനെ പകരം ഇറക്കാന്‍ ശ്രമിച്ചു കൂടാ? ജഡ്ഡുവിനു പകരം ഒരു ബൗളറെ നമുക്ക് ഇറക്കാവുന്നതാണെന്നും സഞ്ജു സാംസണ്‍ തന്നോടു പറഞ്ഞതായി ആര്‍ ശ്രീധര്‍ പുസ്‌കത്തില്‍ കുറിച്ചു.

അപ്പോഴാണ് സഞ്ജുവില്‍ ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്. തന്റെ അഭിപ്രായം രവിയുമായി (രവി ശാസ്ത്രി) സംസാരിക്കാന്‍ ഞാന്‍ അവനോടു ആവശ്യപ്പെട്ടു. സഞ്ജു പറഞ്ഞതില്‍ കാര്യമുണ്ടെന്നു രവിക്കും ബോധ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ടീം ഡോക്ടര്‍ ജഡേജയെ പരിശോധിക്കുയും ചെയ്തു.

അതിനു ശേഷം രവി മാച്ച് റഫറി ഡേവിഡ് ബൂണിനെ സമീപിച്ച് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യുസ്വേന്ദ്ര ചഹലിനെ ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. ബൂണ്‍ ഇതു അംഗീകരിക്കുകയും ചെയ്തതായി ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി.

Also Read: IPL 2023: ഇവരെ ഒഴിവാക്കിയത് അബദ്ധം, ഇപ്പോഴുണ്ടെങ്കില്‍ റോയല്‍സിനെ തടയുക അസാധ്യം!

എക്കാലവും മനസ്സിലുണ്ടാവും

എക്കാലവും മനസ്സിലുണ്ടാവും

അന്നു കളിക്കിടെയുള്ള സഞ്ജു സാംസണിന്റെ അഭിപ്രായ പ്രകടനം എക്കാലവും എന്റെ മനസ്സില്‍ നിലനില്‍ക്കും. അവിടെയാണ് സഞ്ജുവില്‍ ഒരു ക്യാപ്റ്റനെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുക. ഗെയിമിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു ലീഡറെ അവനില്‍ നിങ്ങള്‍ക്കു കാണാം.

തനിക്ക് എങ്ങനെ ഗ്രൗണ്ടില്‍ ഇറങ്ങാമെന്നല്ല സഞ്ജു ചിന്തിക്കുന്നത്. അവന്‍ സ്വന്തം ടീമിനു വേണ്ടിയാണ് ചിന്തിക്കുന്നത്. ഒരാളുടെ സ്വഭാവം നമുക്ക് മനസ്സിലാക്കിത്തരുന്ന സംഭവമാണിത്. അന്നു രവിയോ, വിരാടോ പോലും ചിന്തിക്കാതിരുന്ന കാര്യമാണ് സഞ്ജു ആലോചിക്കുകയും പങ്കു വയ്ക്കുകയും ചെയ്തത്.

വളരെ പെട്ടെന്നായിരുന്നു സഞ്ജു ഇക്കാര്യം ചിന്തിച്ചത്. തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഭയപ്പെട്ടതുമില്ലെന്നും ആര്‍ ശ്രീധര്‍ പുസ്‌തകത്തില്‍ കുറിച്ചു.

Also Read:മുംബൈ, സിഎസ്‌കെ എന്നിവരെ ഇന്ത്യ കണ്ടുപഠിക്കണം! കപ്പടിക്കാന്‍ ഉത്തപ്പയുടെ ഉപദേശം

മിന്നിച്ച് ചഹല്‍

മിന്നിച്ച് ചഹല്‍

രവീന്ദ്ര ജഡേജയ്ക്കു പകരം ഇറങ്ങിയ യുസ്വേന്ദ്ര ചഹല്‍ അന്നു ഇന്ത്യക്കു വിജയവും സമ്മാനിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 161 റണ്‍സാണ് നേടിയത്. 23 ബോളില്‍ നിന്നും 44 റണ്‍സെടുത്ത ജഡേജയാണ് ടീമിനെ മോശമല്ലാത്ത ടോട്ടലില്‍ എത്തിച്ചത്.ഹെല്‍മറ്റില്‍ ബോള്‍ പതിച്ചതിനാല്‍ ജഡേജ ഫീല്‍ഡിങിന് ഇറങ്ങിയില്ല.

പകരം ചഹലിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു. ബൗളിങില്‍ താരം ടീമിന്റെ ഹീറോയുമായി മാറിയിരുന്നു. നാലോവറില്‍ 25 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Tuesday, January 17, 2023, 9:20 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+