IPL 2023: ഇവരെ ഒഴിവാക്കിയത് അബദ്ധം, ഇപ്പോഴുണ്ടെങ്കില്‍ റോയല്‍സിനെ തടയുക അസാധ്യം!

ഐപിഎല്ലില്‍ കഴിഞ്ഞ തവണ കൈയെത്തും ദൂരത്താണ് സഞ്ജു സാംസണിനും രാജസ്ഥാന്നും ഐപിഎല്‍ കിരീടം നഷ്ടമായത്. 2008ലെ പ്രഥമ സീസണിനു ശേഷം ആദ്യമായി റോയല്‍സ് കളിച്ച ഫൈനലായിരുന്നു ഇത്. ഇക്കാര്യത്തില്‍ സഞ്ജുവിനു തീര്‍ച്ചയായും അഭിമാനിക്കാം. കാരണം ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ കപ്പുയര്‍ത്തിയ ശേഷം റോയല്‍സ് ഫൈനല്‍ കണ്ടിരുന്നില്ല. ഈ കുറവാണ് സഞ്ജു തീര്‍ത്തത്.
അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെയായിരിക്കും സഞ്ജുവിനു കീഴില്‍ റോയല്‍സിന്റെ പടയൊരുക്കം. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന പ്രധാന കളിക്കാരെയെല്ലാം റോയല്‍സ് നിലനിര്‍ത്തിയിരുന്നു. മാത്രമല്ല ലേലത്തില്‍ ചില വമ്പന്‍ താരങ്ങളെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു.
അടിസ്ഥാന ഏരിയകളെല്ലാം കവര്‍ ചെയ്തു തന്നെയാണ് വരാനിരിക്കുന്ന സീസണില്‍ റോയല്‍സ് ഇറങ്ങുക. കാര്യമായ പോരായ്മകളൊന്നും അവര്‍ക്കു ചൂണ്ടിക്കാണിക്കാനുമില്ല. എങ്കിലും നേരത്തേ ടീമിലുണ്ടായ ചിലരെ കൈവിട്ടതില്‍ റോയല്‍സ് ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും. അവര്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ റോയല്‍സിനെ പിടിട്ടുകെട്ടുക എതിരാളികള്‍ക്കു അസാധ്യമായേനെ. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

ജോഫ്ര ആര്‍ച്ചര്‍
ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറാണ് ഇവരില്‍ ആദ്യത്തെയാള്‍. ലോകത്ത് എവിടെയാണെങ്കിലും ഏതൊരു ഇലവനിലേക്കും വളരെ അനായാസം നടന്നു കയറാവുന്ന താരമാണ് അദ്ദേഹന്നതില്‍ സംശയമില്ല. ഐപിഎല്ലില്‍ റോയല്‍സിലൂടെ കളി തുടങ്ങിയ താരമാണ് ആര്‍ച്ചര്‍. പക്ഷെ ഇപ്പോള്‍ അദ്ദേഹം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്.
2018 മുതല്‍ 2020 വരെ മൂന്നു സീസണുകളില്‍ ആര്‍ച്ചര്‍ റോയല്‍സിനായി കളിച്ചിട്ടുണ്ട്. 2020ലെ എഡിഷനില്‍ ഏറ്റവും മൂല്യമേറിയ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ അടുത്ത രണ്ടു സീസണുകളിലും പരിക്കു കാരണം ആര്‍ച്ചര്‍ക്കു വിട്ടുനില്‍ക്കേണ്ടി വന്നു. കഴിഞ്ഞ സീസണിനു മുമ്പുള്ള മെഗാ ലേലത്തിലായിരുന്നു അദ്ദേഹത്തെ മുംബൈ വാങ്ങിയത്. പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിച്ചില്ല.
പുതിയ സീസണില്‍ ആര്‍ച്ചറും റോയല്‍സിനൊപ്പമുണ്ടായിരുന്നെങ്കില്‍ അവരുടെ ബൗളിങിനു മൂര്‍ച്ച കൂടുമായിരുന്നു ഡെത്ത് ഓവറുകളില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ട്രെന്റ് ബോള്‍ട്ടും ആര്‍ച്ചറും നയിക്കുന്ന റോയല്‍സ് പേസാക്രമണം എതിര്‍ ടീമുകളുടെ ഉറക്കം കെടുത്തുമായിരുന്നു എന്നതില്‍ സംശയമില്ല.
IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

രാഹുല്‍ ത്രിപാഠി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ ഇന്ത്യക്കായി അരങ്ങേറിയ അറ്റാക്കിങ് ബാറ്റര്‍ രാഹുല്‍ ത്രിപാഠിയും മുമ്പ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നു. പക്ഷെ റോയല്‍സിനൊപ്പമുള്ള രണ്ടു സീണുകള്‍ അദ്ദേഹത്തെ സംബന്ധിച്ച് മോശമായിരുന്നു.
2018, 19 സീസണുകളിലാണ് ത്രിപാഠി റോയല്‍സിലുണ്ടായിരുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയതോടെയാണ് താരത്തിന്റെ സമയം തെളിഞ്ഞത്.നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂടാരത്തിലാണ് ത്രിപാഠി.
പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ കൈകാര്യം ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റിനു വളരെയധികം യോജിച്ചതാണ് താരത്തിന്‍റെബാറ്റിങ് ശൈലി. ക്രീസില്‍ എല്ലായ്‌പ്പോഴും വളരെ 'ബിസിയായിട്ടാണ്' ത്രിപാഠി കാണപ്പെടാറുള്ളത്.
നിലവില്‍ റോയല്‍സിന്റെ മധ്യനിര അത്ര മികച്ചതല്ല. ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരടക്കമുളളവരാണ് അവിടെയുള്ളത്. പകരം ത്രിപാഠിയുണ്ടായിരുന്നെങ്കില്‍ റോല്‍സ് മധ്യനിര പെര്‍ഫെട്ക് ആവുമായിരുന്നു.
ക്യാപ്റ്റനോട് ചോദിച്ചല്ല അപ്പീല്‍ ചെയ്യുന്നത്! രോഹിത് എന്തിന് അത് ചെയ്തു?അശ്വിന്‍ ചോദിക്കുന്നു

ദീപക് ഹൂഡ
ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് രാജസ്ഥാന്‍ റോയല്‍സ് നഷ്ടപ്പെടുത്തിയ മറ്റൊരു മികച്ച താരം. 2014ലാണ് താരം റോയല്‍സിലെത്തിയത്. പക്ഷെ തൊട്ടടുത്ത സീസണിലാണ് അരങ്ങേറാന്‍ അവസരം ലഭിച്ചത്. പക്ഷെ വലിയൊരു ഇംപാക്ട് ഹൂഡയ്ക്കു സൃഷ്ടിക്കാനായില്ല.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുള്ള കഴിഞ്ഞ സീസണാണ് ഹൂഡയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്ത്രൂയായി മാറിയത്. 500നടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം ലഖ്‌നൗ ടീമിലെ നിര്‍ണായക താരമായി മാറി. പിന്നാല ഇന്ത്യന്‍ ടീമിനു വേണ്ടിയും ഹൂഡ അരങ്ങേറി.
കഴിഞ്ഞ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കായി കന്നി ടി20 സെഞ്ച്വറി കുറിച്ചതോടെ താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഈ പ്രകടനം ഹൂഡയെ സഹായിച്ചു. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണ് താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications