ക്യാപ്റ്റനോട് ചോദിച്ചല്ല അപ്പീല്‍ ചെയ്യുന്നത്! രോഹിത് എന്തിന് അത് ചെയ്തു?അശ്വിന്‍ ചോദിക്കുന്നു

ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ദസുന്‍ ഷനകയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ ഇന്ത്യ പിന്‍വലിച്ചതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കളിയുടെ അവസാന ഓവറില്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ തന്റെ ബൗളിങ് റണ്ണപ്പിനിടെ മുഹമ്മദ് ഷമി പുറത്താക്കിയിരുന്നു. പുതിയ നിയമപ്രകാര ഇതു റണ്ണൗട്ടിന്റെ പരിധിയില്‍ വരുന്നതുമാണ്.
ഷമി വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ഷനക 98 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയ ലങ്കന്‍ നായകന്‍ പിന്നീട് തന്റെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തിരുന്നു.
ഈ രീതിയില്‍ അല്ല ഷനകയെ പുറത്താക്കേണ്ടതെന്നു തങ്ങള്‍ ആഗ്രഹിച്ചതെന്നും അതിനാലാണ് അപ്പീല്‍ വേണ്ടെന്നു വച്ചതെന്നുമായിരുന്നു മല്‍സരശേഷം രോഹിത് പറഞ്ഞത്. രോഹിത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെ ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്തിരുന്നു. പക്ഷെ രോഹിത് ഇടപെട്ട് അപ്പീല്‍ പിന്‍വലിച്ചതിനോടു അശ്വിനു യോജിപ്പില്ല. നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ ഈ രീതിയില്‍ റണ്ണൗട്ടാക്കി വിവാദത്തിലായ വ്യക്തി കൂടിയാണ് അശ്വിന്‍.

നിയമപരമായ പുറത്താക്കല്‍
മുഹമ്മദ് ഷമി നടത്തിയത് തീര്‍ച്ചയായും റണ്ണൗട്ട് തന്നെയാണ്. ദസുന്‍ ഷനക 98 റണ്‍സെടുത്തു നില്‍ക്കെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കവെയാണ് ഷമി റണ്ണൗട്ട് നടത്തിയത്. വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു.
രോഹിത് ശര്‍മ അപ്പീല്‍ പിന്‍വലിക്കുകയായരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ ഇതേക്കുറിച്ച് പെട്ടെന്നു ട്വീറ്റ് ചെയ്യുകയും ചെയ്തു. ഞാന്‍ ഒരു കാര്യം ആവര്‍ത്തിക്കുന്നു. കളിയുടെ സാഹചര്യം അപ്രധാനമാണ്. അതു നിയമാനുസൃതമായ പുറത്താക്കല്‍ തന്നെയാണെന്നും ആര്‍ അശ്വിന്‍ വ്യക്തമാക്കി.
Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

ക്യാപ്റ്റനോടു ചോദിച്ചല്ല അപ്പീല്‍ ചെയ്യുന്നത്
നിങ്ങള്‍ ഒരു മല്‍സരത്തില്‍ എല്‍ബിഡബ്ല്യുവിനോ, വിക്കറ്റിനു പിന്നില്‍ ക്യാച്ചിനോ അപ്പീല്‍ ചെയ്യുന്നത് ക്യാപ്റ്റനോടു ചോദിച്ചിട്ടല്ല. കോണ്‍ ബനേഗാ ക്രോര്‍പതിയില്‍ അമിതാഭ് ബച്ചനോടോ, ശരത് കുമാറിനോടോ പറയുന്നതു പോലെ ക്യാപ്റ്റനുമായി കൂടിയാലോചിച്ചല്ല അപ്പീല്‍ ചെയ്യുന്നത്.
ബൗളര്‍ അപ്പീല്‍ ചെയ്യുകയാണെങ്കില്‍ പരിശോധിച്ച് അംപയര്‍ ഔട്ട് അനുവദിക്കുകയണ് ചെയ്യാറുള്ളത്. അത്രയേയുള്ളൂ. കളിക്കളത്തില്‍ ഏതെങ്കിലുമൊരു ഫീല്‍ഡല്‍ മാത്രമാണ് അപ്പീല്‍ ചെയ്തതെങ്കില്‍പ്പോലും താരം ഔട്ടാണെങ്കില്‍ അംപയര്‍ അതു നല്‍കുക തന്നെ വേണമെന്നും ആര്‍ അശ്വിന്‍ നിരീക്ഷിച്ചു.
Also Read:IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

ഈ പുറത്താവലില്‍ എന്തിന് ഇത്ര വിവാദം?
ഈ തരത്തിലുള്ള പുറത്താവലില്‍ ഇത്ര വലിയ വിവാദമുണ്ടാക്കുന്നതില്‍ എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. ഈ രീതിയിലുള്ള പുറത്താക്കലില്‍ ബൗളര്‍ ചെയ്യുന്നത് തന്നെയാണ് ശരി. ഈ തരത്തില്‍ പുറത്താക്കല്‍ നടത്തുന്നതിനും, അപ്പീല്‍ ചെയ്യുന്നതിനും, തീരുമാനം എടുക്കുന്നതിനുമെല്ലാമുള്ള അവസരം ആ ബൗളര്‍ക്കുണ്ടെന്നത് അല്ലേ ശരിയെന്നും ആര്‍ അശ്വിന്‍ ചോദിക്കുന്നു.
ഒരുപാട് മല്‍സരങ്ങളില്‍ ബാറ്റില്‍ എഡ്ജായി കാച്ച് നല്‍കിയ ശേഷം അംപയറുടെ തീരുമാനത്തിനായി കാത്തുനില്‍ക്കാതെ ആ ബാറ്റ് ക്രീസ് വിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം സമയങ്ങളില്‍ ബാറ്റിങ് ടീമിന്റെ ക്യാപ്റ്റന്‍ ഉടന്‍ അവിടേക്കു വരികയോ, നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്നു ചോദിക്കാറുമില്ല.
നിങ്ങള്‍ ക്രീസിലേക്കു തിരികെ പോയി ബാറ്റ് ചെയ്യണമെന്നും ആ ബാറ്ററോടു ക്യാപ്റ്റന്‍ ആവശ്യപ്പെടാറില്ല. ഈ രീതിയില്‍ ബൗളര്‍മാരോടും ബാറ്റര്‍മാരോടും വര്‍ഷങ്ങളായി വ്യത്യസ്ത രീതികളിലുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും അശ്വിന്‍ വിലയിരുത്തി.
അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 108 റണ്‍സാണ് ഷനക നേടിയത്. 88 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 12 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഷനകയുടെ കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറി കൂടിയായിരുന്നു ഇത്. പക്ഷെ കളിയില്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യ 67 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications