IPL 2023: സഞ്ജുവിന്റെ പുതിയ തുറുപ്പുചീട്ട് ഇതു തന്നെ! ഹീറോയാവും ഡൊണോവന്‍- കാരണങ്ങള്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ തുറുപ്പുചീട്ടാവാന്‍ ഒരുങ്ങുകയാണ് സൗത്താഫ്രിക്കന്‍ സെന്‍സേഷന്‍ ഡൊണോവന്‍ ഫെരേര. പ്രഥമ സൗത്താഫ്രിക്ക 20 ലീഗില്‍ ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിനു വേണ്ടിയുള്ള മാച്ച് വിന്നിങ് പ്രകടനത്തോടെ എല്ലാവരും ഡൊണോവനെ ശ്രദ്ധിച്ചു കഴിഞ്ഞു. ഡര്‍ബര്‍ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ ജെഎസ്‌കെ നാലിന് 27 റണ്‍സെന്ന നിലയില്‍ പതറവെയാണ് അദ്ദേഹം ക്രീസിലെത്തിയത്. പിന്നീട് ഡൊണോവന്റെ വെടിക്കെട്ടാണ് കണ്ടത്. 40 ബോളില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് വാരിക്കൂട്ടിയ താരം ടീമിന്റെ ഹീറോയാവുകയായിരുന്നു.
സൗത്താഫ്രിക്ക20 ലീഗിനു മുന്നോടിയായുള്ള താര ലേലത്തില്‍ 2.64 കോടി രൂപ മുടക്കിയാണ് ഡൊണോവനെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ഇതിനു ശേഷം ഐപിഎല്ലിന്റെ മിനി താരലേലത്തിലും അദ്ദേഹം ഇടം പിടിക്കുന്നത്. പക്ഷെ അധികമാര്‍ക്കും പരിചയമില്ലാത്തതിനാല്‍ അടിസ്ഥാന വിലയായ വെറും 50 ലക്ഷത്തിനു ഡൊണോവനെ റോയല്‍സ് സ്വന്തമാക്കി. ഇപ്പോഴായിരുന്നെങ്കില്‍ ലേലത്തിനു കോടികള്‍ താരത്തിനു ലഭിക്കുമായിരുന്നു.
50 ലക്ഷം രൂപയ്ക്കു ഡൊണോവനെ സ്വന്തമാക്കാനായത് റോയല്‍സിനെ സംബന്ധിച്ച് ലോട്ടറി തന്നെയാണെന്നതിസല്‍ സംശയമില്ല. റോയല്‍സ് അദ്ദേഹത്തെ വാങ്ങിയത് മികച്ച നീക്കം തന്നെ ആണെന്നതിന്റെ മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ പരിശോധിക്കാം.

കുറഞ്ഞ തുകയ്ക്കു ലഭിച്ചു
സൗത്താഫ്രിക്കയിലെ താരലേലത്തില്‍ രണ്ടു കോടിക്കു മുകളില്‍ ലഭിച്ച ഡൊണോവന്‍ ഫെരേരയെ ഒരു കോടി പോലും മുടക്കാതെയാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. മറ്റു ഫ്രാഞ്ചൈസികള്‍ക്കൊന്നും താരത്തിന്റെ കഴിവിനെക്കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
സാം കറെന്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍ക്കായി ലേലത്തില്‍ വന്‍ ഡിമാന്റാണ് കണ്ടത്. അതിനിടെയാണ് ഭാവി സൂപ്പര്‍ താരമായേക്കാവുന്ന ഓള്‍റൗണ്ടര്‍ ഡൊണോവനെ നിസാര തുകയ്ക്കു റോയല്‍സ് അടിച്ചെടുത്തത്.
50 ലക്ഷം രൂപയ്ക്കു അദ്ദേഹത്തെ സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വരാനായതില്‍ റോയല്‍സിനു തീര്‍ച്ചയായും അഭിമാനിക്കാം. കളിക്കളത്തില്‍ അവസരം നല്‍കിയാല്‍ ഈ തുകയുടെ ഇരട്ടിയേറെ സൗത്താഫ്രിക്കന്‍ താരം തിരിച്ചുതരുമെന്നതില്‍ സംശയമില്ല.
Also Read IND vs SL: ഈഡനില്‍ ഇന്ത്യ നേടി, പക്ഷെ മൂന്നു പേര്‍ വന്‍ ഫ്‌ളോപ്പുകള്‍! അറിയാം

ഓള്‍റൗണ്ടറെ ആവശ്യമായിരുന്നു
രാജസ്ഥാന്‍ റോയല്‍സിനു അടുത്ത സീസണില്‍ ഒരു ഓള്‍റൗണ്ടറെ അനിവാര്യമായിരുന്നു. അവരുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കരുത്തുറ്റതാണെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ഇതു പറയാന്‍ സാധിക്കില്ല.
നിലവില്‍ ടീമിലുള്ള പല ഓള്‍റൗണ്ടമാര്‍ക്കും റോയല്‍സ് കഴിഞ്ഞ സീസണില്‍ അവസരം നല്‍കിയെങ്കിലും ആരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ലഭിച്ചില്ല.കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് തോല്‍ക്കാന്‍ പ്രധന കാരണങ്ങളിലൊന്നും ഇതായിരുന്നു.
അടുത്ത സീസണില്‍ ഇത്തരമൊരു പോരായ്മ റോയല്‍സിനു തിരിച്ചടിയാവരുത്. ഡൊണോവന്‍ ഫെരേരയുടെ സാന്നിധ്യം ഈ കുറവ് നികത്താന്‍ റോയല്‍സിനെ സഹായിക്കുമെന്നുറപ്പിക്കാം.
Also Read ഇവര്‍ക്ക് ടി20 മാത്രമേ പറ്റൂ, ഇന്ത്യന്‍ ഏകദിന ടീമിലെടുക്കരുത്, സൂര്യയടക്കം മൂന്ന് പേര്‍!

24 വയസ്സ് മാത്രം
ഡൊണോവന്‍ ഫെരേരയുടെ പ്രായമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നീക്കം മികച്ചതെന്നു പറയാനുള്ള മൂന്നാമത്തെ കാരണം. 24 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ഇനിയൊരു 10 വര്‍ഷത്തേക്കെങ്കിലും താരത്തിനു മുന്നില്‍ കരിയര്‍ ബാക്കിനില്‍ക്കുകയാണ്.
ഫോമും ഫിറ്റ്‌നസും നിര്‍ത്തിയാല്‍ റോയല്‍സിനു ദീര്‍ഘകാലത്തേക്കു മുതല്‍ക്കൂടായി മാറാന്‍ ഡൊണോവനു സാധിക്കും. അടുത്ത സീസണില്‍ റോയല്‍സിനായി താരം കസറിയാല്‍ ലേലത്തില്‍ തങ്ങള്‍ വാങ്ങാന്‍ ശ്രമിക്കാതിരുന്നതില്‍ മറ്റു ഫ്രാഞ്ചൈസികളെല്ലാം നിരാശരായി മാറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications