IND vs SL: ഈഡനില്‍ ഇന്ത്യ നേടി, പക്ഷെ മൂന്നു പേര്‍ വന്‍ ഫ്‌ളോപ്പുകള്‍! അറിയാം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനവും ജയിച്ച് ടീം ഇന്ത്യ തുടരെ രണ്ടാമത്തെ പരമ്പരയും വരുതിയിലാക്കിയിരിക്കുകയാണ്. നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ 2-1ന് വരുതിയിലാക്കിയിരുന്നു. ഏകദിനത്തില്‍ പരമ്പര തൂത്തുവാരാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. ജയത്തിനായി ടീമിന് നന്നായി വിയര്‍ക്കണ്ടി വന്നു. 216 റണ്‍സെന്ന അത്ര വെല്ലുവിളി ഉയര്‍ത്താത്ത ലക്ഷ്യമായിരുന്നു ഇന്ത്യക്കു ലങ്ക നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. എന്നാല്‍ കെഎല്‍ രാഹുലിന്റെ (64*) ഇന്നിങ്‌സ് ടീമിനെ വിജയത്തിലത്തിക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചില താരങ്ങള്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. എന്നാല്‍ കാര്യമായി പ്രതീക്ഷ ഇല്ലാതിരുന്ന രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സര്‍പ്രൈസ് പ്രകടനങ്ങളിലൂടെ കൈയടി നേടുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ വലിയ ഫ്‌ളോപ്പുകളായി മാറിയ കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍
യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായി മാറിയ ഒരാള്‍. തൊടുമുമ്പത്തെ കളിയില്‍ 60 ബോളില്‍ 70 റണ്‍സോടെ താരം കസറിയിരുന്നു. ഈ കളിയിലും അതുപോലെയൊരു പ്രകടനം ഗില്ലില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു.
നന്നായി തന്നെയാണ് രണ്ടാം ഏകദിനത്തില്‍ താരം തുടങ്ങിയത്. ചില കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ പായിച്ച ഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.
അഞ്ചു ബൗണ്ടറികളടക്കം 11 ബോളില്‍ 21 റണ്‍സോടെ മുന്നേറവെയാണ് താരം വീഴുന്നത്. ലഹിരു കുമാരയ്‌ക്കെതിരെ ലെഗ് സൈഡിലൂടെ പുള്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിനെ മിഡ് വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ പിടികൂടുകയായിരുന്നു.
വളരെ സിംപിളായ പുറത്താവലായിരുന്നു അത്. മറ്റൊരു മികച്ച ഇന്നിങ്‌സിലൂടെ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് ഗില്‍ പാഴാക്കിയത്. അശ്രദ്ധമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ താരം തീര്‍ച്ചയായും നിരാശനായിരിക്കും.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

മുഹമ്മദ് ഷമി
തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കായില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ഷമി ചുക്കാന്‍ പിടിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിനു പകരം മുഹമ്മദ് സിറാജാണ് ഈ റോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ആദ്യ മല്‍സരത്തിനേക്കാള്‍ നന്നായിട്ടാണ് ഷമി രണ്ടാമങ്കത്തില്‍ ന്യൂബോളില്‍ തുടങ്ങിയത്. പല തവണ അദ്ദേഹം ലങ്കന്‍ ബാറ്റര്‍മാരെ ബീറ്റ് ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഒരിക്കല്‍പ്പോലും ഷമിക്ക് എഡ്ജായി വിക്കറ്റ് ലഭിച്ചില്ല.
രണ്ടാമത്തെ സ്‌പെല്ലില്‍ അദ്ദേഹം റണ്‍സ് അനായാസം വിട്ടുകൊടുത്തു. ഏഴോവറുകള്‍ ബൗള്‍ ചെയ്ത ഷമി വഴങ്ങിയത് 43 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ബുംറ മടങ്ങിയെത്തിയാല്‍ ഷമിക്കു ടീമില്‍ നിന്നും പുറത്തു പോവേണ്ടി വരുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്.
Also Read: IND vs AUS: ഓസീസിനെതിരേ ടെസ്റ്റ് ഓപ്പണറായി പൃഥ്വി വേണം, ആരെ മാറ്റും? രണ്ടിലൊരാള്‍

വിരാട് കോലി
ആദ്യ ഏകദിനത്തിലെ സെഞ്ച്വറി വീരനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് രണ്ടാമങ്കത്തിലെ മറ്റൊരു വമ്പന്‍ ഫ്‌ളോപ്പ്. തൊട്ടുമുമ്പ് കളിച്ച രണ്ട് ഏകദിനങ്ങളിലും സെഞ്ച്വറിയടിച്ച അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കോലി തികഞ്ഞ പരാജയമായി മാറി. നാലു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
അത്ര ആത്മവിശ്വാസത്തോടെയുള്ള തുടക്കമായിരുന്നില്ല കോലിയുടേത്. ആദ്യത്തെ ഏഴു ബോളിലും അദ്ദേഹം റണ്ണൊന്നുമെടുത്തില്ല. ഒടുലില്‍ ലഹിരു കുമാരയ്‌ക്കെതിരേ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. പക്ഷെ തൊട്ടടുത്ത ബോളില്‍ കോലി പുറത്തായി.
അകത്തേക്കു വന്ന ബോള്‍ എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം നിന്നപ്പോള്‍ സ്റ്റംപുകള്‍ കട പുഴകുകയായിരുന്നു. ചെറിയൊരു ഇന്‍സൈഡ് എഡ്ജായ ശേഷമായിരുന്നു ബോള്‍ വിക്കറ്റുകളില്‍ പതിച്ചത്. ഇതോടെ ഇന്ത്യ മൂന്നിന് 62 റണ്‍സിലേക്കു വീഴുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications