IND vs AUS: ഓസീസിനെതിരേ ടെസ്റ്റ് ഓപ്പണറായി പൃഥ്വി വേണം, ആരെ മാറ്റും? രണ്ടിലൊരാള്‍

ഈ വര്‍ഷം ടീം ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്കു ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസീസിനെതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ. നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഫെബ്രുവരിയില്‍ ഓസീസ് ടീം ഇന്ത്യയിലെത്തും.
നീണ്ട ഇടവേളയ്ക്കു ശേഷം വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രഞ്ജി ട്രോഫിയില്‍ ആസാമിനെതിരായ കളിയില്‍ മുംബൈയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറിയോടെ (379) അദ്ദേഹം കസറിയിരുന്നു. 383 ബോളുകള്‍ നേരിട്ട താരം 49 ഫോറും നാലു സിക്‌സറുമടിച്ചു.

പൃഥ്വിയുടെ കരിയര്‍
ഇന്ത്യക്കു വേണ്ടി അഞ്ചു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യും പൃഥ്വി ഷാ ഇതുവരെ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 42.37 ശരാശരിയില്‍ 339ഉം ഏകദിനത്തില്‍ 31.5 ശരാശരിയില്‍ 189ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 2021ലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു പൃഥ്വി അവസാനമായി ഇന്ത്യക്കു വേണ്ടി ഇറങ്ങിയത്.
അരങ്ങേറ്റ ടി20യില്‍ താരം ഡെക്കായി മടങ്ങുകയും ചെയ്തു. അതിനു ശേഷം പൃഥ്വിയെ ദേശീയ ടീമില്‍ കണ്ടിട്ടില്ല.കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വിളി വന്നില്ല.
എന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ തനിക്കു ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി. വരാനിരിക്കുന്ന ഓസ്‌ട്രേിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാമണ്. ആര്‍ക്കു പകരം പൃഥ്വിയെ ഇന്ത്യക്കു കളിപ്പിക്കാമെന്നു പരിശോധിക്കാം.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

കെഎല്‍ രാഹുല്‍
ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിയാല്‍ കെഎല്‍ രാഹുലിനു പകരം പൃഥ്വി ഷായെ ഇന്ത്യക്കു ഓപ്പണിങില്‍ ഇറക്കാവുന്നതാണ്. രാഹുലിനെ ഇന്ത്യക്കു പുറത്ത് ഇരുത്തുകയോ, മധ്യനിരയില്‍ കളിപ്പിക്കുകയോ ചെയ്യാം.
2014ല്‍ മെല്‍ബണില്‍ വച്ച് ഓസ്‌ട്രേലിയക്കെതരേ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ അരങ്ങേറ്റം. അതിനു ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 45 ടെസ്റ്റുകളില്‍ നിന്നും 34.26 ശരാശരിയില്‍ 2604 റണ്‍സാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്. പക്ഷെ നിലവില്‍ താരത്തിന്റെ ഫോം അത്ര പ്രതീക്ഷ നല്‍കുന്നതല്ല.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. എന്നാല്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.
Also Read: ഇന്ത്യക്കു 'വിലയില്ല', സഞ്ജുവിന്റെ യഥാര്‍ഥ ക്ലാസ് ബട്‌ലര്‍ക്കറിയാം! പറഞ്ഞത് വൈറല്‍

ശുഭ്മാന്‍ ഗില്‍
ഐസിസിയുടെ അണ്ടര്‍ 19 ലോകപ്പില്‍ തന്റെ സഹതാരം കൂടിയായിരുന്ന ശുഭ്മാന്‍ ഗില്ലിനു പകരം ഓസ്‌ട്രേലിയക്കെതിരേ പൃഥ്വി ഷായെ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. ഗില്ലിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി പൃഥ്വി അരങ്ങേറിയിരുന്നു. പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചത് ഗില്ലിനാണ്.
കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി താരം നേടിയിരുന്നു. ഓസീസിനെതിരേ പൃഥ്വിയെ പ്ലെയിങ് ഇലവനിലെടുത്താല്‍ ഗില്ലിനെ പുറത്ത് ഇരുത്തുകയോ, മധ്യനിരയിലേക്കു മാറ്റുകയോ ചെയ്യേണ്ടി വരും.
ഇന്ത്യക്കു വേണ്ടി 13 ടെസ്റ്റുകളില്‍ താരം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 32 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും നേടുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഗില്ലിനു അവസരം ലഭിക്കുകയായിരുന്നു. 39.25 ശരാശരിയില്‍ 157 റണ്‍സ് നേടാനും അദ്ദേഹത്തിനു സാധിച്ചു.
2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നു ഗാബ ടെസ്റ്റില്‍ ഇന്ത്യ റണ്‍ചേസ് നടത്തി ജയിച്ച ടെസ്റ്റില്‍ ഗില്‍ നേടിയ 91 റണ്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications