For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു 'വിലയില്ല', സഞ്ജുവിന്റെ യഥാര്‍ഥ ക്ലാസ് ബട്‌ലര്‍ക്കറിയാം! പറഞ്ഞത് വൈറല്‍

റോയല്‍സില്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഇരുവരും

SANJU

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി വിലസാനുള്ള എല്ലാ കഴിവുകളുമുണ്ടായിട്ടും മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അതിനു സാധിക്കാതെ പോയ താരമാണ് സഞ്ജു സാംസണ്‍. പലപ്പോഴും ടീമില്‍ ഇടയ്ക്കിടെ വന്നുപോവുന്ന റോളാണ് അദ്ദേഹത്തിന്റേത്. ഏറ്റവും അവസാനമായി ശ്രീലങ്കയ്ക്കതെിരേ സമാപിച്ച ടി20 പരമ്പരയിലായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. നിര്‍ഭാഗ്യവശാല്‍ പരിക്കുകാരണം ആദ്യ മല്‍സരത്തിനു ശേഷം അദ്ദേഹത്തിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു.

സഞ്ജുവിന് ഇന്ത്യയില്‍ വലിയ വിലയില്ലെങ്കിലും വിദേശ താരങ്ങള്‍ക്കിടയില്‍ തികഞ്ഞ മതിപ്പാണുള്ളത്. പലരും അദ്ദേഹത്തെ പല തവണ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സഞ്ജു ബട്‌ലറുടെ തുറുപ്പുചീട്ട്

സഞ്ജു ബട്‌ലറുടെ തുറുപ്പുചീട്ട്

പ്രഥമ സൗത്താഫ്രിക്ക ടി20 (SA20) ലീഗില്‍ പാള്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉമടസ്ഥതയിലുള്ള ഫ്രാഞ്ചൈസി കൂടിയാണ് പാള്‍. ഐപിഎല്ലില്‍ റോയല്‍സിന്റെ താരമായ ബട്‌ലറെ എസ്എ ടി20 ലീഗിലും ഫ്രാഞ്ചൈസി നിലനിര്‍ത്തുകയായിരുന്നു.

പുതിയ സീസണിനു മുന്നോടിയായി പാള്‍ റോയല്‍സ് പുറത്തുവിട്ട വീഡിയോയിലാണ് സഞ്ജുവിനെക്കുറിച്ച് ബട്‌ലര്‍ പറഞ്ഞിരിക്കുന്നത്. രണ്ടു തുറുപ്പുചീട്ടുകളായി ആരൊക്കെയാവും തിരഞ്ഞെടുക്കുകയെന്നായിരുന്നു ബട്‌ലറോടുള്ള ചോദ്യം.

ആദ്യത്തെ തുറുപ്പുചീട്ടായി അദ്ദേഹം പറഞ്ഞിരിക്കുന്നത് സഞ്ജു സാംസണിന്റെ പേരാണ്. രണ്ടാമത്തെ താരമായി നാട്ടുകാരന്‍ കൂടിയായ ബെന്‍ സ്‌റ്റോക്‌സിനെയും ബട്‌ലര്‍ തിരഞ്ഞെടുത്തു.

Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

റോയല്‍സിലെ സൗഹൃദം

റോയല്‍സിലെ സൗഹൃദം

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കഴിഞ്ഞ നാലു സീസണുകളായി ഒരുമിച്ച് കളിക്കുന്നവരാണ് ജോസ് ബട്‌ലറും സഞ്ജു സാംസണും. അതുകൊണ്ടു തന്നെ വളരെ അടുത്ത സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലുള്ളത്.

2018ലെ മെഗാ ലേലത്തിലായിരുന്നു ബട്‌ലര്‍ റോയല്‍സിലേക്കു വന്നത്. പിന്നീട് അദ്ദേഹത്തെ ഫ്രാഞ്ചൈസി കൈവിട്ടിട്ടില്ല.കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ടീമില നിര്‍ണായക താരമയിരുന്നു ബട്‌ലര്‍.

17 മല്‍സരങ്ങളില്‍ നിന്നും 863 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്.

Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

സഞ്ജുവിന്റെ മടങ്ങിവരവ്

സഞ്ജുവിന്റെ മടങ്ങിവരവ്

ഇന്ത്യന്‍ ടീമിലേക്കു സഞ്ജു സാംസണിന്റെ മടങ്ങി വരവ് ഈ മാസം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീലങ്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡുമായു മൂന്നു വീതം ടി20കളും ഏകദിനങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

ടി20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. പരിക്കേറ്റ് റിഷഭ് പന്ത് വിശ്രമത്തിലായതിനാല്‍ ഇഷാന്‍ കിഷനും സഞ്ജുവുമായിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍.

പക്ഷെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. ശ്രീലങ്കയുമായി ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല.

പാള്‍ റോയല്‍സ് സ്‌ക്വാഡ്

പാള്‍ റോയല്‍സ് സ്‌ക്വാഡ്

എസ്എ20യില്‍ പാള്‍ റേയല്‍സിനെ നയിക്കുന്നത് സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറാണ്.

പാള്‍ റോയല്‍സ് ടീം- ഡേവിഡ് മില്ലര്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, വിഹാന്‍ ല്യൂബ്, ഒയ്ന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, മിച്ചെല്‍ വാന്‍ ബ്യുറെന്‍, ഡെയ്ന്‍ വിലാസ്, ആന്‍ഡിലെ ഫെലുക്വായോ, ഇവാന്‍ ജോണ്‍സ്, കോഡി യൂസുഫ്, കോര്‍ബിന്‍ ബോഷ്, ഫെറിസ്‌കോ ആഡംസ്, ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷാംസി, റമോണ്‍ സിമ്മണ്‍സ്, ഇമ്രാന്‍ മനാക്ക്, ബ്യോണ്‍ ഫോര്‍ട്യുന്‍.

Story first published: Tuesday, January 10, 2023, 13:52 [IST]
Other articles published on Jan 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+