IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്ത് ഈ വര്‍ഷത്തെ ആദ്യത്തെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൂന്നു ടി20കളുടെ പരമ്പര 2-1നാണ് ഇന്ത്യ വരുതിയിലാക്കിയത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ കളിയില്‍ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ലങ്ക പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി.
എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ലങ്കയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. 91 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പിടിച്ചെടുത്തത്. സെഞ്ച്വറി വീരന്‍ സൂര്യകുമാര്‍ യാദവ് കളിയിലെ ഹീറോയായപ്പോള്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പരമ്പരയുടെ താരമാവുകയായിരുന്നു.
പരമ്പരയില്‍ ഇന്ത്യയുടെ ചില താരങ്ങള്‍ വലിയ ഫ്‌ളോപ്പുകളായി മാറിയിരുന്നു. ഇവര്‍ വൈകാതെ തന്നെ ടി20 ടീമില്‍ നിന്നും പുറത്തായേക്കുകയും ചെയ്യും. ന്യൂസിലാന്‍ഡിനെതിരേ ഈ മാസം അവസാനത്തോടെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ലങ്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയതോടെ ടി20 ടീമില്‍ സ്ഥാനം നഷ്ടമായേക്കാവുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
യുവ വിക്കറ്റ് കീപ്പറും ഓണിങ് ബാറ്ററുമായ ഇഷാന്‍ കിഷനാണ് ശ്രീലങ്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയ ഒരാള്‍. വാംഖഡെയിലെ ആദ്യ കളിയില്‍ 37 റണ്‍സ് താരം നേടിയിരുന്നെങ്കിലും ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ക്ലിക്കായില്ല. 2, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള റിഷഭ് പന്തിന്റെ മടങ്ങിവരവ് വൈകും. അതുകൊണ്ടു തന്നെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നത്. പക്ഷെ ടീം മാനേജ്‌മെന്റിന്റെ ആദ്യ 'ടെസ്റ്റില്‍' താരം ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.
ഇഷാന്റെ മോശം പ്രകടനം സഞ്ജു സാംസണിന്റെ ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഇഷാന്‍ മോശം ഫോം തുടര്‍ന്നാല്‍ വൈകാതെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു വരുമെന്ന കാര്യത്തില്‍ സംശയമില്ല. ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയിലും ക്ലിക്കായില്ലെങ്കില്‍ ഇഷാനെ മാറ്റാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.
Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

ശുഭ്മാന്‍ ഗില്‍
ഇഷാന്‍ കിഷനോടൊപ്പം ഓപ്പണിങ് പങ്കാളിയായ ശുഭ്മാന്‍ ഗില്ലും ശ്രീലങ്കയ്‌ക്കെതിരേ പരാജയമായി മാറി. ഗില്ലിന്റെ ടി20 അരങ്ങേറ്റം കൂടിയായിരുന്നു ഈ പരമ്പരയിലേത്. പക്ഷെ ടെസ്റ്റ്, ഏകദിനം എന്നിവയിലെ മിന്നുന്ന ഫോം ടി20യില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 70ന് മുകളില്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്ത താരമാണ് ഗില്‍. ഇതാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്.
വാംഖഡെയിലെ ആദ്യ ടി20യില്‍ ഏഴു റണ്‍സിനു പുറത്തായ ഗില്‍ പൂനെയില്‍ നടന്ന രണ്ടാമങ്കത്തില്‍ അഞ്ചു റണ്‍സിനും ക്രീസ് വിട്ടു. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 46 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുമായി ഗില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. 36 ബോളുകളില്‍ നിന്നായിരുന്നു ഇത്.
പക്ഷെ ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ഓപ്പണിങില്‍ സൃഷ്ടിക്കാന്‍ പരമ്പരയില്‍ ഗില്ലിനായിട്ടില്ല. ന്യൂസിലാന്‍ഡുമായുള്ള അടുത്ത ടി20 പരമ്പരയില്‍ താരത്തിനു അവസരം ലഭിക്കുമോയെന്നത് സംശയമാണ്.
Also Read: IND vs SL: ഏകദിനത്തില്‍ ആരാവും ഇന്ത്യയുടെ പ്ലെയര്‍ ഓഫ് ദി സീരീസ്? സാധ്യത ഇവര്‍ക്ക്

ഹര്‍ഷല്‍ പട്ടേല്‍
ഓരോ പരമ്പരകള്‍ കഴിയുന്തോറും പ്രകടനം മെച്ചപ്പെടുന്നതിനു പകരം താഴേക്കു തന്നെ പോയ്‌ക്കൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യയുടെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ഡെത്ത് ഓവറുകളില്‍ തല്ലു വാങ്ങുന്ന പതിവ് ശ്രീലങ്കയ്‌ക്കെതിരേയും അദ്ദേഹം തെറ്റിച്ചില്ല.
ആദ്യ ടി20യില്‍ മാത്രമേ ഹര്‍ഷലിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. രണ്ടു വിക്കറ്റുകളെടുത്തെങ്കിലും 10.25 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.
ആദ്യ മല്‍സരത്തിലെ നിറംമങ്ങിയ പ്രകടനത്തെ തുടര്‍ന്നു അടുത്ത രണ്ടു ടി20കളിലും ഹര്‍ഷലിനെ ഇന്ത്യ പുറത്ത് ഇരുത്തുകയായിരുന്നു. പകരം അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കുകയും ചെയ്തു.
സമീപകാലത്തെ മോശം പ്രകനടങ്ങള്‍ പരിഗണിക്കുമ്പോള്‍ ന്യൂസിലാന്‍ഡുമായുള്ള അടുത്ത ടി20 പരമ്പരയില്‍ അര്‍ഷ്ദീപിനെ ഇന്ത്യ ഒഴിവാക്കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications