Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

klrahul

ഐസിസിയുടെ ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കവെ കിരീടമെന്ന മോഹം യാഥാര്‍ഥ്യമാവണമെങ്കില്‍ ഇന്ത്യ ചില റിസ്‌കുകള്‍ എടുത്തേ തീരൂ. കാരണം ലോക ചാംപ്യന്മാരാവാന്‍ ഇന്ത്യക്കു ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ലഭിക്കാനില്ല. 2011ല്‍ അവസാനമായി നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് നേട്ടവും ഇതു തന്നെയാണ്.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ എടുക്കേണ്ട ഏറ്റവും വലി റിസ്‌കുകളിലൊന്ന് കെഎല്‍ രാഹുലിനെ ഒഴിവാക്കുകയെന്നതാണ്. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ പരാജയമാണ്. ലോകകപ്പിലും രാഹുല്‍ തുടര്‍ന്നാല്‍ അതു ഇന്ത്യക്കു വലിയ ബാധ്യതയായ മാറും.

മോശം സ്‌ട്രൈക്ക് റേറ്റ്

മോശം സ്‌ട്രൈക്ക് റേറ്റ്

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച നാലു ഏകദിനങ്ങളെടുത്താല്‍ കെഎല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെയധികം പരിപാതകരമാണെന്നു കാണാന്‍ സാധിക്കും. 71, 102, 60, 87 എന്നിങ്ങനെയാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേററ്റുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷത്തെ ശരാശരി

കഴിഞ്ഞ വര്‍ഷത്തെ ശരാശരി

2022ല്‍ കെഎല്‍ രാഹുലിന്റെ ഏകദിന ശരാശരിയെടുത്താല്‍ അതും വളരെ ദയനീയമാണെന്നു കാണാന്‍ കഴിയും. വെറും 27 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 80ഉം. 10 ഏകദിനങ്ങളിലായിരുന്നു താരം കളിച്ചത്.

ഇങ്ങനെയൊരാള്‍ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ഥ്യം.രാഹുലിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ അതില്‍ ഏറ്റവു മോശം വര്‍ഷങ്ങളിലൊന്നു തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഹെര്‍ണിയ ശസ്ത്രക്രിയക്കു വിധേയനായതോടെയാണ് രാഹുലിന്റെ കഷ്ടകാലം തുടങ്ങിയത്. അതിനു ശേഷം അദ്ദേഹത്തിനു തന്റെ പഴയ ബാറ്റിങ് ടച്ച് വീണ്ടെടുക്കാനായിട്ടില്ല.

Also Read:IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

ടീമിന് പുറത്തേക്ക്

ടീമിന് പുറത്തേക്ക്

രോഹിത് ശര്‍മയ്ക്കു ശേഷം ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ അടുത്ത നായകായി ബിസിസിഐ കണ്ടുവച്ചിരുന്നത് കെഎല്‍ രാഹുലിനെയായിരുന്നു. അതുകൊണ്ടു തന്നെയാണ് രോഹിത് സ്ഥിരം ക്യാപ്റ്റനായപ്പോള്‍ രാഹുലിനു വൈസ് ക്യാപ്റ്റന്‍സിയും നല്‍കിയത്.

പക്ഷെ കഴിഞ്ഞ വര്‍ഷം ബാറ്റിങിലെ ഫ്‌ളോപ്പ് ഷോ ബിസിസിഐ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുലിനെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യക്കു വൈസ് ക്യാപ്റ്റന്‍സി നല്‍കിയത്. ടീമിലെ സുപ്രധാന റോളില്‍ നിന്നും നീക്കിയതോടെ രാഹുലിനു ടീമില്‍ സ്ഥാനം നഷ്ടമാവാനുളള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

ഓപ്പണിങിലേക്ക് രണ്ടു പേര്‍

ഓപ്പണിങിലേക്ക് രണ്ടു പേര്‍

മോശം ഫോം കാരണം വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായിരിക്കുകയാണ്. അടുത്തതായി ടീമില്‍ നിന്നും തെറിക്കാന്‍ പോവുന്നത് കെഎല്‍ രാഹുലാണ്. അദ്ദേഹത്തിനു പകരം ഓപ്പണിങ് സ്ഥാനം ലക്ഷ്യമിടുന്നത് രണ്ടു യുവതാരങ്ങളാണ്. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമാണിത്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 70 ബാറ്റിങ് ശരാശരിയുണ്ടായിരുന്ന താരമാണ് ഗില്‍. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നീവിടങ്ങളില്‍ ഇന്ത്യ ഏകദിന പരമ്പരകള്‍ ജയിച്ചപ്പോള്‍ പ്ലെയര്‍ ഓ്ഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇഷാനാവട്ടെ കഴിഞ്ഞ വര്‍ഷം ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറിയുമായി പല റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഈ രണ്ടു പേരില്‍ ഒരാളായിരിക്കും ലോകകപ്പില്‍ ബെസ്റ്റ് ഓപ്ഷന്‍.

Also Read:IND vs SL: ഒത്തുകളി തന്നെ! അല്ലാതെ ഇതു സംഭവിക്കില്ല, അര്‍ഷ്ദീപിനെതിരേ അന്വേഷിക്കണം

സഞ്ജു ടീമിലേക്കു വരണം

സഞ്ജു ടീമിലേക്കു വരണം

പരിക്കേറ്റ് വിശ്രമിക്കുന്ന റിഷഭ് പന്ത് വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയമാണ്. റിഷഭ് പുറത്തിരിക്കുകയും കെഎല്‍ രാഹുലിനെ ഒഴിവാക്കുകയും ചെയ്താല്‍ ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറെ ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും മികച്ച ഓപ്ഷന്‍ സഞ്ജു സാംസണാണ്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഏകദിനത്തില്‍ ഫിനിഷറുടെ റോളില്‍ ഇന്ത്യക്കു തീര്‍ച്ചയായും സഞ്ജുവിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

Story first published: Saturday, January 7, 2023, 7:40 [IST]
Other articles published on Jan 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+