Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

rohitsanju

ടീം ഇന്ത്യ ശ്രീലങ്കയുമായി ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്, ഇതിനു ശേഷം അടുത്തയാഴ്ച മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡ് ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലേക്കു വരും.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് കിവികളുടെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്. ജനുവരി 18 മുതല്‍ 24 വരെയാണ് ഏകദിന പരമ്പര. ടി20 ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെയും നടക്കും.

ന്യൂസിലാന്‍ഡുമായുള്ള രണ്ടു പരമ്പരകള്‍ക്കുമുള്ള ടീമുകളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ലഭ്യമായതില്‍ വച്ച് ഏറ്റുവും ശക്തമായ ടീമിനെയാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറക്കുക. രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ സാധ്യതാ ടീമിനെ അറിയാം.

ഇഷാന്‍, ഗില്‍ തുടരും

ഇഷാന്‍, ഗില്‍ തുടരും

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ടീമില്‍ തുടരും. ഈ ഫോര്‍മാറ്റില്‍ നിലവില്‍ ഇരുവരുടെയും ഫോം തന്നെയാണ് ഇതിനു കാരണം. കഴിഞ്ഞ മാസം ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇഷാന്‍ അതിവേഗ ഡബിള്‍ സെഞ്ച്വറിയോടെ കസറിയിുരുന്നു.

ഗില്ലാവട്ടെ കഴിഞ്ഞ ഏകദിനത്തില്‍ മിന്നുന്ന ഫോമിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേ ഇന്ത്യ പരമ്പര നേട്ടം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് ഗില്ലായിരുന്നു. കൂടാതെ കന്നി ഏകദിന സെഞ്ച്വറിയും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേടി.

രാഹുലുണ്ടാവും, സഞ്ജുവില്ല

രാഹുലുണ്ടാവും, സഞ്ജുവില്ല

കെഎല്‍ രാഹുല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഏകദിന ടീമിലുണ്ടാലും. ഇഷാന്‍ കിഷനെക്കൂടാതെ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. രാഹുല്‍ വിക്കറ്റ് കാക്കുന്നതോടെ വഴിയടയുക സഞ്ജു സാംസണായിരിക്കും.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. പക്ഷെ ഇഷാനും രാഹുലും വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളിലായി ഉള്ളതിനാല്‍ സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കില്ല.

രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയുണ്ടാവും. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണാക താരങ്ങള്‍ കൂടിയാണ് ഇരുവരും.

Also Read: വമ്പന്‍മാര്‍ ടീമില്‍, റെയ്‌ന, പൊള്ളാര്‍ഡ് ഔട്ട്!- ഇത് എഐയുടെ ഓള്‍ടൈം ഐപിഎല്‍ 11

ജഡേജ മടങ്ങിയെത്തും

ജഡേജ മടങ്ങിയെത്തും

വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഏകദിന സംഘത്തിലുണ്ടാവും. എന്നാല്‍ ഏറെ പ്രധാനപ്പെട്ട കാര്യം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ആയിരിക്കും.

പരിക്കില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന അദ്ദേഹം ന്യൂസിലാന്‍ഡിനെതിരേ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജഡ്ഡു പിന്‍മാറിയാല്‍ അക്ഷര്‍ പട്ടേലിനായിരിക്കും പ്രഥമ പരിഗണന ലഭിക്കുക.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നും താരമായ ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനമുറപ്പുള്ളയാളാണ്. 2022ല്‍ ഏകദിനത്തില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ മുഹമ്മദ് സിറാജ്, ലെഗ് സ്പിന്നര്‍ യുസ്വന്ദ്ര ചഹല്‍, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഇടംകൈയന്‍ സീമര്‍ അര്‍ഷ്ദീപ് സിങ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവര്‍ ടീമിന്റെ ഭാഗമായിരിക്കും.

ഇവരില്‍ ബുംറ, സിറാജ്, ഷമി എന്നിവര്‍ക്കായിരിക്കും പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണിക്കുക. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക ചഹലായിരിക്കും.

Also Read: ഇവര്‍ക്കു പരിക്കേല്‍ക്കില്ല! കളി നഷ്ടമായത് അപൂര്‍വ്വമായി മാത്രം, അഞ്ച് ഇന്ത്യക്കാര്‍

ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Friday, January 6, 2023, 21:51 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+