വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്കു പരിക്കേല്‍ക്കില്ല! കളി നഷ്ടമായത് അപൂര്‍വ്വമായി മാത്രം, അഞ്ച് ഇന്ത്യക്കാര്‍

ഇതിഹാസ താരങ്ങള്‍ ഈ നിരയിലുണ്ട്

KOHLI

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ താരങ്ങള്‍ക്കു ഏറ്റവും വലിയ വില്ലനായി മാറിക്കൊണ്ടിരിക്കുന്നത് പരിക്കാണെന്നു നിസംശയം പറയാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ഒരുപിടി കളിക്കാര്‍ ഇപ്പോള്‍ പരിക്കേറ്റ് ടീമിനു പുറത്താണ്. സമീപകാലത്തു ഇന്ത്യയുടെ പല താരങ്ങളെയും പരിക്ക് പിടികൂടിയതായി നമുക്കു കാണാന്‍ സാധിക്കും.

Also Read: IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍Also Read: IND vs SL: കരിയറിലുടനീളം സഞ്ജുവിന് ഈ കുഴപ്പമുണ്ട്! തുറന്നടിച്ച് ഗവാസ്‌കര്‍

ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലാണ്. ഏറ്റവും അവസാനമായി ശ്രീലങ്കയുമായുള്ള ആദ്യ ടി20ക്കിടെ പരിക്കേറ്റ സഞ്ജു സാംസണും ടീമിനു പുറത്തായിക്കഴിഞ്ഞു. എന്നാല്‍ പരിക്കുകള്‍ക്കു കീഴടങ്ങാതെ തുടര്‍ച്ചയായി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ചില താരങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അപൂര്‍വ്വമായി മാത്രം പരിക്കേറ്റു ടീമിനു പുറത്തിരുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് പരിക്കിനു മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലാത്ത ഒരു ഇന്ത്യന്‍ താരം. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

കഴിഞ്ഞ 8-10 വര്‍ഷത്തോളമായി എല്ലാ ഫോര്‍മാറ്റുകളിലും കോലി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ്. ഈ കാലയളവില്‍ ഒരിക്കല്‍പ്പോലും വലിയ പരിക്കുകള്‍ അദ്ദേഹത്തെ പിടികൂടിയിട്ടില്ല. ഇന്ത്യക്കായി 104 ടെസ്റ്റുകളിലും 265 ഏകദിനങ്ങളിലും 115 ടി20കളിലും കോലി കളിച്ചുകഴിഞ്ഞു.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ക്രിക്കറ്ററാണ്. 2004 മുതല്‍ 2019 വരെ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. മികച്ച ഫിറ്റ്‌നസ് കാരണം ധോണിക്കു എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കാന്‍ സാധിക്കുകയും ചെയ്തു.

നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഗൗരവമുള്ള പരിക്കുകളൊന്നും അദ്ദേഹത്തെ പിടികൂടിയിട്ടില്ല. 350 ഏകദിനങ്ങളും 98 ടി20കളും 90 ടെസ്റ്റുകളും കളിച്ചതിനു ശേഷമാണ് ധോണി ഇന്ത്യന്‍ കുപ്പായമഴിച്ചത്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് പരിക്ക് അധികം വേട്ടയാടിയിട്ടില്ലാത്ത മറ്റൊരു താരം. 2005 മുതല്‍ 18 വരെയാണ് ഇടംകൈയന്‍ ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന റെയ്‌നയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.

ഉജ്ജ്വല കരിയറില്‍ അദ്ദേഹത്തെ വലിയ പരിക്കുകളൊന്നും അധികം വേട്ടയാടിയിട്ടില്ല. ഇന്ത്യക്കു വേണ്ടി 226 ഏകദിനങ്ങളും 18 ടെസ്റ്റുകളും 78 ഏകദിനങ്ങളും റെയ്‌ന കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 7988 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Also Read: യോ- യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ആര്‍ക്ക്? ഇന്ത്യയുടെ 7 പേര്‍, പന്തുമുണ്ട്!

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇതിഹാസ നായകനും ബാറ്ററുമായ സൗരവ് ഗാംഗുലിയാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. 1992 മുതല്‍ 2007 വരെയായിരുന്നു ദാദയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ദീര്‍ഘകാലം ടീമിനെ നയിക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10,000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടെസ്റ്റില്‍ 7000ത്തിന് മുകളില്‍ റണ്ണുമെടുത്തു.

Also Read: IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

മുന്‍ ബാറ്റിങ് ഇതിഹാസവും നിലവില്‍ ഇന്ത്യയുടെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡും പരിക്കിനു മുന്നില്‍ കീഴടങ്ങിയിട്ടില്ലാത്ത താരമാണ്. 1996 മുതല്‍ 2012 വരെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്നു. ക്ലാസിക്ക് ശൈലിയിലുള്ള ബാറ്റിങിലൂടെ ലോകമെമ്പാടും ആരാധകെ നേടിയെടുക്കാന്‍ ദ്രാവിഡിനായിട്ടുണ്ട്.

ഇന്ത്യക്കു വേണ്ടി 344 ഏകദിനങ്ങളും 164 ടെസ്റ്റുകളും ഒരു ടി20യും കളിച്ച ശേഷമാണ് അദ്ദേഹം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. ഇവയില്‍ നിന്നും 24,000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

Story first published: Thursday, January 5, 2023, 20:18 [IST]
Other articles published on Jan 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X