For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഒരു റണ്ണിന് രോഹിത്തിന് ലഭിച്ച തുകയറിയാമോ? ലക്ഷങ്ങള്‍! ഇതാ കണക്കുകള്‍

പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന താരമാണ് അദ്ദേഹം

rohit

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുകയും വരാനിരിക്കുന്ന സീസണിലും കളിക്കാനിരിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. ഇപ്പോള്‍ ലീഗിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിലൂടെയായിരുന്നു ഹിറ്റ്മാന്റെ തുടക്കം. രണ്ടാം സീസണില്‍ തന്നെ ടീമിനൊപ്പം കപ്പുയര്‍ത്താനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു.

തുടര്‍ന്നാണ് രോഹിത് മുംബൈ ഇന്ത്യന്‍സിലേക്കു ചേക്കേറിയത്. റിക്കി പോണ്ടിങിനു ശേഷം ടീമിന്റെ നായകസ്ഥാനത്തേക്കു വരികയും ചെയ്തു. മുംബൈയെ അഞ്ചു തവണ കിരീടത്തിലേക്കു നയിച്ച രോഹിത് ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയ നായകനെന്ന റെക്കോര്‍ഡും തന്റെ പേരിലാക്കി.

റണ്‍വേട്ടയില്‍ മൂന്നാമന്‍

റണ്‍വേട്ടയില്‍ മൂന്നാമന്‍

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തുള്ള താരമാണ് രോഹിത് ശര്‍മ. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി (6411 റണ്‍സ്), പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (6086) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഇവര്‍ക്കു പിന്നാലെ ഹിറ്റമാനുമുണ്ട്.

ഐപിഎല്ലില്‍ ഇതുവരെ 30 ശരാശരിയില്‍ 5764 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 40 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഈ മൂന്നു പേരെക്കൂടാതെ 5000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു മൂന്നു പേര്‍ ഡേവിഡ് വാര്‍ണര്‍, മുന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, സുരേഷ് റെയ്‌ന എന്നിവര്‍ മാത്രമാണ്.

600ന് മുകളില്‍ നേടി എലൈറ്റ് ക്ലബ്ബിലുള്ള കോലി, ധവാന്‍ എന്നിവര്‍ക്കൊപ്പം ചേരാന്‍ അടുത്ത സീസണില് രോഹിത്തിനു സാധികകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: IND vs SL: ടി20യില്‍ ഇവര്‍ക്ക് നെഞ്ചിടിപ്പ്! ക്ലിക്കായില്ലെങ്കില്‍ പണിയാവും, മൂന്ന് പേര്‍

രോഹിത്തിന്റെ ശമ്പളം

രോഹിത്തിന്റെ ശമ്പളം

രോഹിത് ശര്‍മയുടെ ശമ്പളത്തിലേക്കു വരികയാണെങ്കില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതിവര്‍ഷം 16 കോടി രൂപ ശമ്പളമായി നല്‍കിയാണ്. 2018ലെ മെഗാ ലേലം മുതല്‍ 2018 വരെയുള്ള സീസണുകളില്‍ രോഹിത്തിന്റെ ശമ്പളം ഒരു വര്‍ഷത്തില്‍ 15 കോടി രൂപ വീതമായിരുന്നു.

കഴിഞ്ഞ സീസണിനു മുമ്പാണ് മുംബൈ ഒരു കോടി കൂടി വര്‍ധിപ്പിച്ചത്. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.

ആകെ വരുമാനം

ആകെ വരുമാനം

ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളില്‍ ലഭിച്ച ശമ്പളം കണക്കുകൂട്ടിയാല്‍ പ്രതിഫലമായി മാത്രം രോഹിത് ശര്‍മയ്ക്കു ലഭിച്ചിരിക്കുന്നത് 178.6 കോടി രൂപയാണ്. വരാനിരിക്കുന്ന സീസണിലേത് ഉള്‍പ്പെടെയാണിത്.

ഇതോടെ വരുമാനത്തിന്റെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ രോഹിത് മറികടക്കുകയും ചെയ്തിരുന്നു. ധോണിക്കു ഇതുവരെ ശമ്പളമായി ലഭിച്ചിരക്കിക്കുന്നത് 176.84 കോടി രൂപയാണ്.

Also Read: ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം, സൂപ്പര്‍ താരങ്ങള്‍ക്കു ഐപിഎല്‍ നഷ്ടമാവും! അറിയാം

ഒരു റണ്ണിന് എത്ര കിട്ടും?

ഒരു റണ്ണിന് എത്ര കിട്ടും?

കഴിഞ്ഞ അഞ്ചു ഐപിഎല്‍ സീസണുകളില്‍ ലഭിച്ചിരിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിന്‍ രോഹിത് ശര്‍മയ്ക്കു ഒരു റണ്‍സെടുത്താല്‍ എത്ര തുക ലഭിക്കുമെന്നറിയുമോ? 2018 മുതല്‍ 22 വരെ 66 കോടി രൂപയാണ് ശമ്പളമായി താരം നേടിയത്. ഈ സീസണുകളില്‍ രോഹിത് യഥാക്രമം 284 റണ്‍സ്, 405 റണ്‍സ്, 332 റണ്‍സ്, 381 റണ്‍സ്, 268 റണ്‍സ് എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.ആകെ സമ്പാദ്യം 1672 റണ്‍സ്.

ഇതും ലഭിച്ച ശമ്പളവും കണക്കുകൂട്ടുമ്പോള്‍ രോഹിത്തിന് ഒരു റണ്‍സെടുത്താല്‍ ലഭിക്കുന്നത് 3.94 ലക്ഷം രൂപയാണ്. കഴിഞ്ഞ അഞ്ചു സീസണുകളിലെ കണക്കാണിത്.

എന്നാല്‍ ഇതുവരെ കളിച്ച 15 സീസണുകളിലെയും കണക്കുകള്‍ നോക്കിയാല്‍ അദ്ദേഹത്തിനു ഒരു റണ്ണിനു ലഭിച്ചത് 2.82 ലക്ഷം രൂപയാണ്.

Story first published: Tuesday, January 3, 2023, 14:35 [IST]
Other articles published on Jan 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+