ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം, സൂപ്പര്‍ താരങ്ങള്‍ക്കു ഐപിഎല്‍ നഷ്ടമാവും! അറിയാം

അന്താരാഷ്ട്ര ക്രിക്കറ്റിനെ ബാധിക്കുന്ന തരത്തില്‍ ഐപിഎല്‍ വളര്‍ന്നുകൊണ്ടിരിക്കെ ബിസിസിഐ ശക്തമായ നടപടികളിലക്കു നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും ഫ്രാഞ്ചൈസി ലീഗായി മാറിയിട്ടും അതിന്റെ ഗുണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു ലഭിക്കുന്നില്ലെന്നു വൈകിയെങ്കിലും ബിസിസിഐയ്ക്കു ബോധ്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഐസിസിയുടെ ടി20 ലോകകപ്പിലുമേറ്റ നാണക്കേട് ഇതു ശരി വയ്ക്കുകയും ചെയ്യുന്നു.
ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ശക്തമായ നടപടികളിലേക്കു നീങ്ങാന്‍ ബിസിസിഐ നിര്‍ബന്ധിതരായിരിക്കുന്നത്. ഇതിനു പിന്നാലെ ഐപിഎല്ലില്‍ സീനിയര്‍ താരങ്ങള്‍ മല്‍സരിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ സുപ്രധാന നീക്കം.

ഐപിഎല്ലില്‍ വിലക്കും
ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനേറ്റ തിരിച്ചടി അവലോകനം ചെയ്യാന്‍ ഞായറാഴ്ച ബിസിസിഐയുടെ ഉന്നത സമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സീനിയര്‍ താരങ്ങള്‍ക്കു മൂക്കുകയറിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ദൈര്‍ഘ്യമേറിയ ഐപിഎല്ലില്‍ കളിക്കുന്നത് സീനിയര്‍ താരങ്ങളുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക സമ്മര്‍ദ്ദവും പരിക്കുകളേല്‍ക്കാനുള്ള സാധ്യതയും കൂട്ടുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് ചില പ്രധാനപ്പെട്ട കളിക്കാരോടു ഐപിഎല്ലില്‍ നിന്നും മാറിനില്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്.

ഏകദിന ലോകകപ്പ്
ബിസിസിഐയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ്. ഇതിലും ടീം ഫ്‌ളോപ്പാവുന്നത് ബിസിസിഐയ്ക്കുഅംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
ഇന്ത്യ അവസാനമായി 2011ല്‍ ഏകദിന ലോകകപ്പിനു വേദിയായപ്പോള്‍ ജേതാക്കളായിരുന്നു. അന്നു മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യയുടെ കിരീടധാരണം.
Also Read: IND vs SL: ടി20 പരമ്പര ആര്‍ക്ക്? വിധി ഇവര്‍ തീരുമാനിക്കും, സഞ്ജുവടക്കം അഞ്ച് പേര്‍
അന്നത്തെ ലോകകപ്പ് നേട്ടത്തിനു ശേഷം പിന്നീട് ഏകദിന, ടി20 ലോകകപ്പുകളില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിട്ടില്ല. 12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇന്ത്യ ഇത്തവണ അവസാനിപ്പിച്ചേ തീരൂവെന്നതാണ് ബിസിസിഐയുടെ ആഗ്രഹം.

ആര്‍ക്കൊക്കെ നഷ്ടമാവും?
ഇന്ത്യയുടെ സീനിയര്‍ കളിക്കാര്‍ക്കെതിരേ ബിസിസിഐ ശക്തമായ നടപടി സ്വീകരിച്ചാല്‍ ആര്‍ക്കൊക്കെ ആയിരിക്കും ഐപിഎല്‍ നഷ്ടമാവുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പുറത്തുവരുന്ന സൂചനകള്‍ പ്രകാരം നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരേ ആയിരിക്കും ബിസിസിഐയുടെ നടപടിയുണ്ടായേക്കുക.
ഈ അഞ്ചു പേരും ഇന്ത്യയെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത താരങ്ങളാണ്. അതുകൊണ്ടു തന്നെ ഏകദിന ലോകകപ്പിലടക്ക പ്രധാനപ്പെട്ട പരമ്പരകളില്‍ ഇവരെല്ലാം പൂര്‍ണ ഫിറ്റായി തുടരേണ്ടത് പ്രധാനവുമാണ്.
Also Read: IPL 2023: മുംബൈയുടെ 17.5 കോടി വെള്ളത്തിലായേക്കും! ഗ്രീന്‍ ഇല്ലെങ്കില്‍ പകരമാര്? അറിയാം
ഇതു കണക്കിലെടുത്താണ് ബിസിസിഐയുടെ സുപ്രധാന തീരുമാനം. ഐപിഎല്‍ പൂര്‍ണമായും അഞ്ചു പേര്‍ക്കും നഷ്ടമാവില്ല. എന്നാല്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ഇവര്‍ക്കു കളിക്കാന്‍ അനുമതി ലഭിച്ചേക്കുകയുള്ളൂ.

പുതിയ ക്യാപ്റ്റന്‍ വേണ്ടി വരും
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ മുഴുവന്‍ ഈ അഞ്ചു താരങ്ങളെയും കളിക്കാന്‍ ബിസിസിഐ അനുവദിച്ചില്ലെങ്കില്‍ അതു അവരുടെ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വലിയ ആഘാതം തന്നെയായിരിക്കും.
കാരണം ഇവരെല്ലാം അതാത് ഫ്രാഞ്ചൈസികളുടെയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യവുമാണ്. മാത്രമല്ല രണ്ടു പേര്‍ക്കു ക്യാപ്റ്റന്‍സിയുമുണ്ട്.രോഹിത് ശര്‍മയ്ക്കും ഹാര്‍ദിക് പാണ്ഡ്യക്കും സീസണ്‍ മുഴുവന്‍ കളിക്കാനായില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു പുതിയ നായകനെയും കണ്ടെത്തേണ്ടതായി വരും.
അതുകൊണ്ടു തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications