IPL 2023: മുംബൈയുടെ 17.5 കോടി വെള്ളത്തിലായേക്കും! ഗ്രീന്‍ ഇല്ലെങ്കില്‍ പകരമാര്? അറിയാം

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു മുംബൈ ഇന്ത്യന്‍സ് വന്‍ പ്രതീക്ഷയോടെ കൊണ്ടുവന്നിരിക്കുന്ന താരമാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. കൊച്ചിയില്‍ നടന്ന കഴിഞ്ഞ താരലേലത്തില്‍ 17.5 കോടിയെന്ന വന്‍ തുകയ്ക്കാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. ഐപിഎല്ലിന്റ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. കൂടാതെ ഐപിഎല്ലില്‍ ഇതാദ്യമായാണ് മുംബൈ ഒരു കളിക്കാരനു വേണ്ടി ഇത്രയും തുക മുടക്കിയത്.
എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ഗ്രീനിനു പരിക്കേറ്റത് മുംബൈയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നു ശസ്ത്രക്രിയക്കും താരം വിധേയനായേക്കും. അടുത്ത ഐപിഎല്ലില്‍ മുംബൈയ്ക്കായി ഗ്രീന്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ഗ്രീനിനു പുറത്തിരിക്കേണ്ടി വന്നാല്‍ പകരമാര് എന്നതാണ് മുംബൈയ്ക്കു മുന്നിലുള്ള ചോദ്യം. ഗ്രീന്‍ പിന്‍മാറുകയാണെങ്കില്‍ പകരം മുംബൈയ്ക്കു ടീമിലേക്കു കൊണ്ടുവരാവുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ദസുന്‍ ഷനക
മിനി ലേലത്തില്‍ ഒരു ഫ്രാ്‌ഞ്ചൈസിയും വാങ്ങാന്‍ തയ്യാറാവാതിരുന്ന താരമാണ് ശ്രീലങ്കന്‍ ക്യാപ്റ്റനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ദസുന്‍ ഷനക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനേക്കാള്‍ അനുഭവസമ്പത്തും മികച്ച റെക്കോര്‍ഡുമുണ്ടായിട്ടും ഷനക ലേലത്തില്‍ തഴയപ്പെടുകയായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിനെ രക്ഷിക്കാന്‍ മിടുക്കനാണ് അദ്ദേഹം. ലങ്കയ്ക്കു വേണ്ടി ഷനക നേരത്തേ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
Also Read: IND vs SL: സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു, ഇന്ത്യക്കു പണികിട്ടും! അറിയാം
ഗ്രീന്‍ പിന്‍മാറിയാല്‍ മുംബൈയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷന്‍ തന്നെയാണ് ഷനകയെന്നതില്‍ സംശയമില്ല. മാത്രമല്ല ഗ്രീനിനേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്കു അദ്ദേഹത്തെ ടീമിലെത്തിക്കുകയും ചെയ്യാം.

വെയ്ന്‍ പാര്‍നല്‍
സൗത്താഫ്രിക്കയുടെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലാണ് കാമറൂണ്‍ ഗ്രീനിനു പകരം മുംബൈ ഇന്ത്യന്‍സിനു മറ്റൊരു മികച്ച ഓപ്ഷന്‍. നിലവില്‍ മുംബൈ സ്‌ക്വാഡിലെ വിദേശ ഫാസ്റ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയയുടെ ജേസണ്‍ ബെറന്‍ഡോഫ്, ജൈ റിച്ചാര്‍ഡ്‌സന്‍, സൗത്താഫ്രിക്കയുടെ ഡുവാന്‍ ജാന്‍സണ്‍ എന്നിവരാണ്. ഇവരില്‍ രണ്ടു പേരെങ്കിലും പ്ലെയിങ് ഇലവനില്‍ ആവശ്യമാണ്.
പക്ഷെ ആര്‍ച്ചറിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ബാറ്റിങില്‍ ആശ്രയിക്കാവുന്നവരല്ല. അതുകൊണ്ടു തന്നെ ബൗളിങ് ഓള്‍റൗണ്ടറെ മുംബൈയ്ക്കു ആവശ്യമുണ്ട്. ഗ്രീന്‍ കളിച്ചില്ലെങ്കില്‍ മുംബൈയെ സംബന്ധിച്ച് മികച്ചൊരു ഓപ്ഷന്‍ തന്നെയാണ് പാര്‍നല്‍.
Also Read: IND vs AUS: ടെസ്റ്റില്‍ റിഷഭിനു പകരമാര്? ഇന്ത്യക്കു നെഞ്ചിടിപ്പ്, ഓസീസിന് ആശ്വാസം
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങി മുംബൈയ്ക്കായി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവും. കഴിഞ്ഞ ലേലത്തില്‍ പാര്‍നല്‍ ഉള്‍പ്പെട്ടിരുന്നും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല.

ജെയിംസ് നീഷാം
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമാണ് കാമറൂണ്‍ ഗ്രീനിനു പകരം മുംബൈ ഇന്ത്യന്‍സിനു മറ്റൊരു മികച്ച ഓപ്ഷന്‍. നേരത്തേ മുംബൈയ്ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് നീഷാം. അനുഭവസമ്പത്തുള്ള ഒരാളെയാണ് മുംബൈയ്ക്കു ആവശ്യമെങ്കില്‍ തീര്‍ച്ചയായും കിവി താരത്തെ പരിഗണിക്കാവുന്നതാണ്.
നീഷാമിനു ഫിനിഷറുടെ റോള്‍ മുംബൈയ്ക്കു നല്‍കാന്‍ കഴിയും. ഇടംകൈയന്‍ ബാറ്ററാണെന്നതും താരത്തിന്റെ പ്ലസ് പോയിന്റാണ്. നിലവില്‍ മുംബൈ ടീമില്‍ ഇടംകൈയന്‍ ഫിനിഷര്‍ വേറെയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications