IND vs SL: സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു, ഇന്ത്യക്കു പണികിട്ടും! അറിയാം

ശ്രീലങ്കയുമായുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ എതിരാളികളും ഏഷ്യന്‍ ചാംപ്യന്‍മാരും അയല്‍ക്കാരുമായ ലങ്കയാണ്. ടി20, ഏകദിന പരമ്പരകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ടി20യില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുമ്പോള്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍.
സഞ്ജു സാംസണിനു രണ്ടു പരമ്പരകളിലും ഇടം ലഭിക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ടി20 ടീമില്‍ മാത്രമേ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയുള്ളൂ. ഏകദിന ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന്റെ എതിര്‍പ്പ് കാരണമാണ് സഞ്ജുവിനെ ഏകദിനത്തില്‍ നിന്നും ഒഴിവാക്കിയതെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഏകദിന പരമ്പരയിലും തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിരുന്ന താരമാണ് സഞ്ജു. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

സൂര്യയേക്കാള്‍ അര്‍ഹത
ഏകദിന ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തേ്ക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചത് സഞ്ജു സാംസണായിരുന്നു. നിലവില്‍ ടി20 ഫോര്‍മാറ്റിലാണ് സ്‌കൈ കണ്ണഞ്ചിക്കുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ ഇതാവര്‍ത്തിക്കാന്‍ താരത്തിനായിട്ടില്ല.
അവസാനമായി കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നാലിലും സൂര്യ ഒറ്റയക്ക സ്‌കോറില്‍ പുറത്തായിരുന്നു. മാത്രമല്ല കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമേ 20 പ്ലസ് സ്‌കോറും നേടിയിട്ടുള്ളൂ.
ഏകദിനത്തില്‍ മികച്ച തുടക്കമായിരുന്നു സൂര്യയുടേത്. പിന്നിട് ഫോമില്‍ ഇടിവ് സംഭവിക്കുകയായിരുന്നു. ഏകദിനത്തില്‍ പലപ്പോഴും ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ കളിക്കാന്‍ ശ്രമിച്ചായിരുന്നു അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തില്‍ വളരെ കുറച്ചു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമേയുള്ളൂ. ഇക്കൂട്ടത്തില്‍ ഭാഗ്യവശാല്‍ സൂര്യക്കും ഇടം പിടിക്കാന്‍ കഴിഞ്ഞു. പക്ഷെ ഈ വര്‍ഷം ഏകദിനത്തില്‍ പല ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചിട്ടും സഞ്ജു ഒഴിവാക്കപ്പെടുകയായിരുന്നു.
Also Read: ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!

ദുഷ്‌കരമേറിയ റോള്‍
ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി കളിച്ചപ്പോള്‍ വളരെ ദുഷ്‌കരമായ റോളായിരുന്നു സഞ്ജു സാംസണിനു നല്‍കിയിരുന്നത്. കളിച്ച 10 ഇന്നിങ്‌സുകളില്‍ ഒമ്പതിലും അഞ്ച്- ആറ് നമ്പറുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഒരേയൊരു ഇന്നിങ്‌സില്‍ മാത്രം മൂന്നാം നമ്പറില്‍ കളിച്ചു. 46 റണ്‍സാണ് ഈ മല്‍സരത്തില്‍ നേടിയത്.
ഫിനിഷറുടെ റോള്‍ ഏതൊരു താരത്തെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടേറിയതാണ്. ഇതിഹാസ നായകന്‍ എംഎസ് ധോണി പടിയിറങ്ങിയ ശേഷം ഈ റോളിലേക്കു പകരക്കാരനെ ഇന്ത്യക്കു ലഭിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു പ്രധാനമായും ഈ റോളില്‍ പരീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ഇവര്‍ക്കു കളിക്കാനായില്ല.
Also Read: IND vs SL: സൂര്യക്ക് എന്തിന് വൈസ് ക്യാപ്റ്റന്‍സി? കാണിച്ചത് അബദ്ധം, കാരണങ്ങള്‍
ഇതോടെയാണ് ഫിനിഷറുടെ ദൗത്യം സഞ്ജുവിലേക്കു വരുന്നത്. ഈ റോള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടും ഏകദിനത്തില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഫിനിഷറുടെ റോളില്‍ സഞ്ജുവിന് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഗംഭീര തിരിച്ചുവരവ്
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അതു നന്നായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതായിരുന്നു 2021 വരെ സഞ്ജു സാംസണ്‍ നേരിട്ട പ്രധാന വിമര്‍ശനം. പക്ഷെ ഈ വര്‍ഷം ഈ വിമര്‍ശനങ്ങളെല്ലാം തിരുത്തുന്ന പ്രകടനമായിരുന്നു താരം നടത്തിയത്.പ്ലെയിങ് ഇലവനിലേക്കു വന്നപ്പോഴെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിനു കഴിഞ്ഞു.
ഈ വര്‍ഷം കളിച്ച 10 ഇന്നിങ്‌സുകളില്‍ അഞ്ചിലും അദ്ദേഹം അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്തത്. 52 ശരാശരിയില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. നാലു ഇന്നിങ്‌സുകളില്‍ സഞ്ജു ആറാം നമ്പറില്‍ ഇറങ്ങി. ഇവയില്‍ ശരാശരി 90ഉം സ്‌ട്രൈക്ക് റേറ്റ് 117.65ഉം ആയിരുന്നു. പുറത്താവാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications