ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!

ടീം ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷം അത്ര മികച്ചതായിരുന്നില്ലെന്നു പറയാം. രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളിലാണ് രോഹിത് ശര്‍മയും സംഘവു 2022ല്‍ കളിച്ചത്. രണ്ടിലും വെറുംകൈയോടെ തലകുനിച്ച് മടങ്ങുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ വെല്ലുവിളി യുഎഇയില്‍ നടന്ന ഏഷ്യാ കപ്പായിരുന്നു.
പക്ഷെ ഫൈനല്‍ പോലുമെത്താതെയാണ് പുറത്തായത്. അടുത്ത അഗ്നിപരീക്ഷ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പായിരുന്നു. പക്ഷെ ഇവിടെയും ഇന്ത്യക്കു പിഴച്ചു. ഒരുവിധം സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവിടെ ഇംഗ്ലണ്ടിനോടു നാണംകെട്ടു. പത്തു വിക്കറ്റിനായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് വാരിക്കളഞ്ഞത്.
അതേസമയം, ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ റണ്‍മെഷീനായി മാറിയ ചില ബാറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലുമായി ആയിരത്തിനു മുകളില്‍ റണ്‍സ് ഈ വര്‍ഷം നേടിയ നാലു ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രേയസ് അയ്യര്‍ (1609 റണ്‍സ്)
2022ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ മധ്യനിര താരം സൂര്യകുമാര്‍ യാദവാണെന്നു സംശയമില്ലാതെ തന്നെ പറയാം. കാരണം ഈ വര്‍ഷം ടീമിനായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാണ്.
ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിലായി 1609 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റുകയും ചെയ്തിരുന്നു.
അഞ്ചു ടെസ്റ്റുകളില്‍ നിന്നും 422ഉം 17 ഏകദിനങ്ങളില്‍ നിന്നും 724ഉം 17 ടി20കളില്‍ നിന്നും 463ഉം റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. ഒരു അപരാജിത സെഞ്ച്വറിയും 14 ഫിഫ്റ്റികളുമടക്കമാണിത്. ടി20യിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ് (1424 റണ്‍സ്)
360 ഡിഗ്രി ബാറ്റിങിലൂടെ ലോക ക്രിക്കറ്റില്‍ ഹരമായി മാറിയ സൂര്യകുമാര്‍ യാദവാണ് റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യന്‍ താരം. 1424 റണ്‍സാണ് ടി20, ഏകദിനം എന്നിവയിലായി അദ്ദേഹം നേടിയത്. ഇതില്‍ 1164 റണ്‍സും ടി20യിലായിരുന്നു.
ഏകദിനത്തില്‍ 260 റണ്‍സ് മാത്രമേ സൂര്യ നേടിയിട്ടുള്ളൂ. ടി20യില്‍ ലോക ക്രിക്കറ്റിലെ തന്നെ ഈ വര്‍ഷത്തെ ടോപ്‌സ്‌കോററാണ് സൂര്യ.
ടി20യില്‍ രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളുടക്കമാണ് അദ്ദേഹം 1000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്.
IND vs SL: ഏകദിനത്തില്‍ ഇവര്‍ എന്തുകൊണ്ടില്ല? ഇന്ത്യ തഴഞ്ഞവരെ അറിയാം
ഇതു അദ്ദേഹത്തെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തിക്കുകയും ചെയ്തിരുന്നു. ടി20, ഏകദിനം എന്നിവയെടുത്താല്‍ 157 ആണ് സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ്.

റിഷഭ് പന്ത് (1380 റണ്‍സ്)
ഇന്ത്യന്‍ ടീമില്‍ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ഈ വര്‍ഷം ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലം നേരിട്ട താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.എന്നാല്‍ കണക്കുകളെടുത്താല്‍ 2022ലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മൂന്നു ഫോര്‍മാറ്റുകളിലുമായി റിഷഭ് നേടിയത് 1380 റണ്‍സാണ്.
IND vs SL: സഞ്ജുവിന് 'പാര വച്ചത്' രോഹിത്! രാഹുലിനായി വാദിച്ചു, കാരണം?
താരത്തിന്റെ പകുതിയിലേറെ റണ്‍സും ടെസ്റ്റില്‍ നിന്നായിരുന്നു. ടെസ്റ്റില്‍ ഏഴു മല്‍സങ്ങളില്‍ നിന്നും റിഷഭ് 680 റണ്‍സ് സ്‌കോര്‍ ചെയ്തു. 90 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ഏകദിനത്തില്‍ 12 മല്‍സരങ്ങളില്‍ നിന്നും 336ഉം ടി20യില്‍ 25 മല്‍സരങ്ങളില്‍ നിന്നും 364ഉം റണ്‍സാണ് താരത്തിനു നേടാനായത്.

വിരാട് കോലി (1348 റണ്‍സ്)
മോശം ഫോം കാരണം കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷം കണ്ടത്. 2019നു ശേഷം അദ്ദേഹം തന്റെ ആദ്യ സെഞ്ച്വറി കുറിച്ചതും 2022ലായിരുന്നു.
മൂന്നു ഫോര്‍മാറ്റുകളിലുമായി കോലി നേടിയത് 1348 റണ്‍സാണ്. 20 ടി20കളില്‍ നിന്നും 781ഉം 11 ഏകദിനങ്ങളില്‍ നിന്നും 302ഉം ആറു ടെസ്റ്റുകളില്‍ നിന്നും 265ഉം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു നാലു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കോലി തന്റെ ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. അതിനു ശേഷം ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ വീണ്ടുമൊരു സെഞ്ച്വറി കൂടി കോലി കണ്ടെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications