Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവിന് 'പാര വച്ചത്' രോഹിത്! രാഹുലിനായി വാദിച്ചു, കാരണം?

sanju rohit

ശ്രീലങ്കയ്‌ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരവെ ഇതിനു പിന്നില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നു റിപ്പോര്‍ട്ടുകള്‍. ഉറപ്പായും ഏകദിന ടീമില്‍ ഇടം പിടിക്കാനിരുന്ന സഞ്ജുവിനെ ആവശ്യമില്ലെന്നു സെലക്ടര്‍മാരോടു രോഹിത് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. ഇഷാന്‍ കിഷനാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിനു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണുള്ളത്. ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

സഞ്ജു വേണ്ടെന്നു രോഹിത്

സഞ്ജു വേണ്ടെന്നു രോഹിത്

ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പരയ്‌ക്കൊപ്പം ഏകദിന പരമ്പരയിലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താനായിരുന്നു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഏകദിനത്തില്‍ കെഎല്‍ രാഹുലിനെ ഒഴിവാക്കാനും അവര്‍ ഒരുങ്ങിയിരുന്നു.

പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇടപെടല്‍ എല്ലാം തകിടം മറിക്കുകയായിരുന്നു. ഏകദിന ടീമില്‍ സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ റോള്‍ രാഹുലിനു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമീപകാലത്തു മോശം ഫോമിലായിട്ടും രാഹുല്‍ ഏകദിന ടീമില്‍ തുടരാന്‍ കാരണം.

രാഹുലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി

രാഹുലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി

ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കെഎല്‍ രാഹുലിനെ മാറ്റിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലായിരുന്നു സെലക്ടര്‍മാരുടെ അപ്രതീക്ഷിത നീക്കം. മോശം ഫോമിലായതിനാല്‍ വൈസ് ക്യാപ്റ്റന്‍സി കൂടിയില്ലെങ്കില്‍ രാഹുലിനെ ടീമില്‍ നിന്നൊഴിവാക്കുക എളുപ്പമാണ്. ഇതിന്റെ ആദ്യ പടിയായിട്ടാണ് അദ്ദേഹത്തില്‍ നിന്നും വൈസ് ക്യാപ്റ്റന്‍സി എടുത്തു കളഞ്ഞത്.

Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വീരന്‍മാരെ അറിയുമോ? ഈ വര്‍ഷം റിഷഭ് പന്ത്!

പകരം ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കുകയുമായിരുന്നു.
വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുന്നതിനൊപ്പം ടീമില്‍ നിന്നും പുറത്താക്കി പകരം സഞ്ജു സാംസണിനെ സ്ഥിരാഗമാക്കാനായിരുന്നു സെലക്ടര്‍മാരുടെ നീക്കം.

പക്ഷെ രോഹിത് ശര്‍മയുടെ പിന്തുണ രാഹുലിനെ രക്ഷിക്കുകയും സഞ്ജുവിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയുമായിരുന്നു.

രോഹിത് പിന്തുണച്ചു

രോഹിത് പിന്തുണച്ചു

ഈ വര്‍ഷമാദ്യം സഞ്ജു സാംസണിനെ ഏറെ പുകഴ്ത്തിയും പിന്തുണച്ചുമെല്ലാം രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ലോകകപ്പ് വേദിയായ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ള ബാറ്ററാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.

പക്ഷെ ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പില്‍ രോഹിത്തിന്റെ ഭാഗത്തു നിന്നും ഈ പിന്തുണയൊന്നും കണ്ടില്ല. ഇതോടെ ലോകകപ്പില്‍ സഞ്ജു തഴയപ്പെടുകയും ചെയ്തു.

Also Read: IND vs AUS 2023: രോഹിത്തിന്റെ ദിനം എണ്ണപ്പെട്ടു! അത് അവസാന പരമ്പര, കാരണങ്ങള്‍

അന്നു സഞ്ജുവിനെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്ത അതേ രോഹിത് തന്നെ ഇപ്പോള്‍ ശ്രീലങ്കയുമായുള്ള പരമ്പരയില്‍ സ്ഥാനവും നിഷേധിച്ചിരിക്കുകയാണ്.

സഞ്ജുവിന്റെ പ്രകടനം

സഞ്ജുവിന്റെ പ്രകടനം

ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് രണ്ടു പേരാണ്. ഒരാള്‍ ശ്രേയസ് അയ്യരാണെങ്കില്‍ മറ്റൊരാള്‍ സഞ്ജു സാംസണാണ്. 11 ഏകദിനങ്ങളാണ് താരം ഇതുവരെ കളിച്ചത്. ഇതില്‍ 10ഉം ഈ വര്‍ഷമായിരുന്നു.

11 മല്‍സരങ്ങളില്‍ നിന്നും 104.76 സ്‌ട്രൈക്ക് റേറ്റോടെ 66 ശരാശരിയില്‍ 330 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം.

 ലങ്കയ്ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

ലങ്കയ്ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, December 28, 2022, 12:55 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+