Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വീരന്‍മാരെ അറിയുമോ? ഈ വര്‍ഷം റിഷഭ് പന്ത്!

kohli

ഇന്ത്യന്‍ ടീം ഈ വര്‍ഷം അവസാനമായി കളിച്ചത് ടെസ്റ്റ് പരമ്പരയായിരുന്നു. സമ്പൂര്‍ണ വിജയത്തോടെ ഇന്ത്യ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ തൂത്തൂവാരിയത്. രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു ഈ നേട്ടമെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പരിക്കു കാരണം രോഹിത് പുറത്തിരുന്നപ്പോള്‍ പകരം കെഎല്‍ രാഹുല്‍ ടീമിനെ നയിക്കുകയായിരുന്നു.

ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു പരമ്പര തൂത്തുവാരേണ്ടത് ആവശ്യമായിരുന്നു. ഇന്ത്യ അതു സാധിച്ചെടുക്കുകയും ചെയ്തു.

അതേസമയം, ടെസ്റ്റില്‍ ഓരോ വര്‍ഷത്തെയും പ്രകടനമെടുത്താല്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ കസറിയ ചിലരെ നമുക്ക് കാണാന്‍ സാധിക്കും. 2012 മുതല്‍ ഓരോ കലണ്ടര്‍ വര്‍ഷവും ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ ബാറ്റര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കൂടുതല്‍ തവണ കോലി

കൂടുതല്‍ തവണ കോലി

മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയാണ് കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം തവണ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തിട്ടുള്ള ഇന്ത്യന്‍ താരം. അദ്ദേഹം നാലു തവണ ടോപ്‌സ്‌കോറര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. 2012, 15, 16, 18 വര്‍ഷങ്ങളിലായിരുന്നു കോലിയുടെ നേട്ടം.

കോലി കഴിഞ്ഞാല്‍ ഒന്നിലേറെ തവണ ഒരു കലണ്ടര്‍ വര്‍ഷം ടോപ്‌സ്‌കോററായത് ചേതേശ്വര്‍ പുജായാണ്. അദ്ദേഹം രണ്ടു തവണ (2013, 17) ഒന്നാമനായിട്ടുണ്ട്.

മുരളി വിജയ് (2014), മായങ്ക് അഗര്‍വാള്‍ (2019), അജിങ്ക്യ രഹാനെ (2020), രോഹിത് ശര്‍മ (2021) എന്നിവര്‍ ഓരോ തവണയും ടോപ്‌സ്‌കോറര്‍ പദവിക്ക് അവകാശിയായി.

ഈ വര്‍ഷം റിഷഭ്

ഈ വര്‍ഷം റിഷഭ്

ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മോശം പ്രകടനം കാരണം പഴിയും പരിഹാസവുമെല്ലാം നേരിടവെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ടീമിന്റെ ഹീറോയായത്.

ഏഴു ടെസ്റ്റുകളിലാണ് റിഷഭ് ഈ വര്‍ഷം കളിച്ചത്. ഇവയില്‍ നിന്നും 680 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 61.81 എന്ന കിടിലന്‍ ശരാശരിയും 90.90 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടിച്ച റിഷഭിന്റെ ഉയര്‍ന്ന സ്‌കോാര്‍ 146 റണ്‍സാണ്.

Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

ഇന്ത്യയുടെ റണ്‍വേട്ടക്കാരന്‍ മാത്രമല്ല 2022ല്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. ന്യൂസിലാന്‍ഡിന്റെ ടോം ബ്ലെന്‍ഡലിനെയാണ് പിന്തള്ളിയത്.

കൂടാതെ ടെ്സ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ ഫിഫ്റ്റിയും റിഷഭ് ഈ വര്‍ഷം തന്റെ പേരിലാക്കിയിരുന്നു. 49 ബോളുകളിലായിരുന്നു ഇത്. മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്.

റെക്കോര്‍ഡ് കോലിക്ക്

റെക്കോര്‍ഡ് കോലിക്ക്

2012 മുതല്‍ കഴിഞ്ഞ 10 വര്‍ഷത്തെ ടെസ്റ്റിലെ കണക്കുകളെടുത്താല്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. 2018ലായിരുന്നു റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 1322 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം ചരിത്രം കുറിച്ചത്. അതിനു മുമ്പ് 2016ല്‍ 1215 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

കോലിയെക്കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം 1000ത്തിന് മുകളില്‍ മറ്റൊരു ഏക താരം ചേതേശ്വര്‍ പുജാരയാണ്. 2017ല്‍ പുജാര നേടിയത് 1140 റണ്‍സായിരുന്നു.

Also Read: IND vs SL: ലങ്കയ്‌ക്കെതിരേ ലാസ്റ്റ് ചാന്‍സ്! ഇതിലും ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്ത്

കോലി (2012, 689 റണ്‍സ്), പുജാര (2013, 829), മുരളി വിജയ് (2014, 852), കോലി (2015, 640), മായങ്ക് അഗര്‍വാള്‍ (2019, 754), അജിങ്ക്യ രഹാനെ (2020, 272), രോഹിത് ശര്‍മ (2021, 906) എന്നിങ്ങനെയാണ് മറ്റു കലണ്ടര്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം.

Story first published: Tuesday, December 27, 2022, 16:18 [IST]
Other articles published on Dec 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+