വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

രോഹിത്തിനു പകരമാണ് നായകസ്ഥാനം ലഭിച്ചത്

rahul

ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി വിജയത്തോടെ തന്നെ ഇന്ത്യ ഈ വര്‍ഷം അവസാനിപ്പിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയമാണ് ഇന്ത്യ കൊയ്തതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് പോലും ചേസ് ചെയ്യാന്‍ ഇന്ത്യ പാടുപെട്ടു. കഷ്ടിച്ചാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറിയത്. പരിക്കു കാരണം സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്ക്കു പരമ്പര നഷ്ടമായതിനാല്‍ കെഎല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്.

Also Read: IPL 2023: മുംബൈ ലൈനപ്പില്‍ വന്‍ മാറ്റം, രോഹിത് നാലിലേക്ക്! ഇതാ സാധ്യതാ ഇലവന്‍Also Read: IPL 2023: മുംബൈ ലൈനപ്പില്‍ വന്‍ മാറ്റം, രോഹിത് നാലിലേക്ക്! ഇതാ സാധ്യതാ ഇലവന്‍

രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പമ്പര നേട്ടം കൂടിയാണിത്. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ടെസ്റ്റ് നായകനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ ടെസ്റ്റില്‍ ഇന്ത്യ പരാജയം രുചിക്കുകയും ചെയ്തു. ബംഗ്ലാദശിനെതിരേ പരമ്പര നേട്ടം കൊയ്‌തെങ്കിലും രാഹുലിനെ ഇനി ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിക്കാന്‍ പാടില്ല. എന്തൊക്കെയാണ് കാരണങ്ങളെന്നു പരിശോധിക്കാം.

സീനിയേഴ്‌സിനെ ഭയം

സീനിയേഴ്‌സിനെ ഭയം

ഇന്ത്യന്‍ ടീമിലെ തന്റെ സീനിയര്‍ കളിക്കാരോടുള്ള ഭയമാണ് കെഎല്‍ രാഹുലിന്റെ ഒരു പ്രശ്‌നം. ഇതു കാരണം അവരുടെ ഭാഗത്തു നിന്നും പിഴവുണ്ടായാലും കടുപ്പമേറിയ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.

ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മുന്‍ നയകന്‍ വിരാട് കോലി പാഴാക്കിയത് അഞ്ചു ക്യാച്ചുകളായിരുന്നു. സ്ലിപ്പില്‍ കോലി പിഴവുകള്‍ ആവര്‍ത്തിച്ചിട്ടും മുഖം നോക്കാതെ തീരുമാനമെടുക്കാന്‍ രാഹുലിനായില്ല. ഇതേ പൊസിഷനില്‍ തന്നെ കോലിയെ അദ്ദേഹം നിലനിര്‍ത്തുകയായിരുന്നു. ഫലമാവട്ടെ കോലി പിന്നീടും ക്യാച്ചുകള്‍ കൈവിട്ടുകൊണ്ടിരുന്നു.

വിചിത്രമായ തന്ത്രങ്ങള്‍

വിചിത്രമായ തന്ത്രങ്ങള്‍

ക്യാപ്റ്റനെന്ന നിലയില്‍ കെഎല്‍ രാഹുലിന്റെ പല തന്ത്രങ്ങളും വിചിത്രമയിരുന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബംഗ്ലാദേശിനെ 150നു ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

പക്ഷെ രണ്ടാമിന്നിങ്‌സില്‍ അവര്‍ 324 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇതിനു കാരണം സ്പിന്നര്‍ കുല്‍ദീപ് യാദവിലെ ഉപയോഗിക്കുന്നതില്‍ രാഹുല്‍ വരുത്തിയ പിഴവുകളായിരുന്നു.

Also Read: IPL 2023: മുംബൈ എല്ലാം ശരിയാക്കി, ഒന്നൊഴികെ! ആ വീക്ക്‌നെസ് തിരിച്ചടി

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തിട്ടും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ മറ്റു സ്പിന്നര്‍മാരുടെയും അത്ര ഓവറുകള്‍ കുല്‍ദീപിനു നല്‍കിയില്ല. മാത്രമല്ല വളരെ വൈകിയാണ് അദ്ദേഹത്തിനു രാഹുല്‍ പന്തേല്‍പ്പിച്ചത്.

മാച്ച് വിന്നറെ തഴഞ്ഞു

മാച്ച് വിന്നറെ തഴഞ്ഞു

ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഫൈഫറടക്കം എട്ടു വിക്കറ്റുകള്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് വീഴ്ത്തിയിരുന്നു. കൂടാതെ 40 റണ്‍സ് ബാറ്റിങില്‍ നേടുകയും ചെയ്തു. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ കുല്‍ദീപായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

പക്ഷെ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ പുറത്ത് ഇരുത്തിയാണ് കെഎല്‍ രാഹുല്‍ ഇന്ത്യയെ ഇറക്കിയത്. വിചിത്രമായ ഈ തീരുമാനത്തിന്റെ പേരില്‍ സുനില്‍ ഗവാസ്‌കറടക്കമുള്ളവര്‍ രാഹുലിനെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരി

ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരി

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്നതിനു പകരം ഉത്തരവാദിത്വത്തില്‍ നിന്നും സ്വയം തടിയൂരാനാണ് കെഎല്‍ രാഹുല്‍ ശ്രമിച്ചത്. ടോസിനു ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഇതു വ്യക്തവുമായിരുന്നു.

Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

പിച്ചില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയയുമില്ല. പിച്ചിനെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി കോച്ചിങ് സ്റ്റാഫ്, സീനിയേഴ്‌സ് എന്നിവരില്‍ നിന്നെല്ലാം ഉപദേശം തേടിയിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തം ഫോമിനെ ബാധിച്ചു

സ്വന്തം ഫോമിനെ ബാധിച്ചു

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കെഎല്‍ രാഹുലിന്റെ ഫോമിനെയും ബാധിച്ചതായി ബംഗ്ലാദേശുമായുള്ള പരമ്പര തെളിയിക്കുന്നു. നാലു ഇന്നിങ്‌സുകളിലും അദ്ദേഹം സമ്പൂര്‍ണ പരാജയമായി മാറി. ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റിങില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ രാഹുലിനു കഴിയുന്നില്ല.

ഏതു ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ ക്യാപ്റ്റനായ ശേഷം രാഹുല്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുകയാണ്.

Story first published: Monday, December 26, 2022, 12:57 [IST]
Other articles published on Dec 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X