IPL 2023: മുംബൈ എല്ലാം ശരിയാക്കി, ഒന്നൊഴികെ! ആ വീക്ക്‌നെസ് തിരിച്ചടി

ഐപിഎല്ലില്‍ കഴിഞ്ഞ തവണയേറ്റ നാണക്കേട് മുംബൈ ഇന്ത്യന്‍സ് മായ്ക്കുമോ? ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു അവര്‍ പിന്തള്ളപ്പെടുകയായിരുന്നു. മുമ്പൊരിക്കും മുംബൈ ലീഗില്‍ അവസാന സ്ഥാനക്കാരായിട്ടില്ല.
കഴിഞ്ഞ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ ദൗര്‍ബല്യം ബൗളിങായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ബൗളര്‍ പോലും അവരുടെ നിരയില്‍ ഇല്ലായിരുന്നു. ഇതാണ് മുംബൈയുടെ പതനത്തിനു കാരണം. അടുത്ത സീസണിനു മുംബൈ ഈ വീക്ക്‌നെസ് പരിഹരിച്ചോ? പരിശോധിക്കാം.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ടീം
മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലേക്കുള്ള ടീമിനെയെടുത്താല്‍ അതു കഴിഞ്ഞ തവണത്തേക്കാള്‍ മികച്ചതാണെന്നു സംശയമില്ലാതെ പറയാം. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ മുഴുവനായും നഷ്ടമായ ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ അടുത്ത എഡിഷനില്‍ കൡക്കും. ഇതോടെ പേസ് ബൗളിങില്‍ മുംബൈയുടെ ആശങ്ക നീങ്ങിയിരിക്കുകയാണ്.
ജസ്പ്രീത് ബുംറയും ആര്‍ച്ചറും ഒരുമിക്കുന്നതോടെ അതു ഐപിഎല്ലിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ജോടികളായി മാറും. കൂടാതെ പുതുതായി വന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ സാന്നിധ്യം മുംബൈയുടെ ബൗങിങിനും ബാറ്റിങിനും കരുത്തേകും.
Also Read: IPL 2023: സഞ്ജു കൂടെ നിന്നിട്ടും രോഹനെ ആര്‍ക്കും വേണ്ട! 2 മലയാളികളെ വാങ്ങി റോയല്‍സ്

മുംബൈയുടെ കരുത്ത്
ഒരുപാട് പ്ലസ് പോയിന്റുകള്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇതിലൊന്ന് രോഹിത് ശര്‍മയെന്ന കിടിലന്‍ ക്യാപ്റ്റനാണ്. മുംബൈയുടെ അഞ്ചു കിരീട വിജയങ്ങളും അദ്ദേഹത്തിനു കീഴിലായിരുന്നു.
രണ്ടാമത്ത പ്ലസ് പോയിന്റ് പേസ് നിരയാണ്. ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ജേസണ്‍ ബെറന്‍ഡോഫ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം പേസ് നിരയിലുണ്ട്.
Also Read: IND vs SL: ലങ്ക വരുന്നു, ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? 5 പേര്‍ പുറത്താവും
ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവിന്റെ സാന്നിധ്യം മുംബൈയുടെ മറ്റൊരു പ്ലസ് പോയിന്റാണ്. കൂടാതെ ടിം ഡേവിഡിനെപ്പോലെയുള്ള മികച്ച ഫിനിഷര്‍മാരും ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ അറ്റാക്കിങ് ഓപ്പണര്‍മാരും മുംബൈയ്ക്കുണ്ട്.

വീക്ക്‌നെസുണ്ട്
ഇത്രയൊക്കെ പ്ലസ് പോയിന്റുകള്‍ ഉണ്ടെങ്കിലും വലിയൊരു വീക്ക്‌നെസും മുംബൈ ഇന്ത്യന്‍സിനുണ്ട്. ഒരു ലോകോത്തര സ്പിന്നറുടെ അഭാവമാണിത്. കഴിഞ്ഞ തവണയും ഇതേ പ്രശ്‌നം മുംബൈയെ അലട്ടിയിരുന്നു. പക്ഷെ ഇത്തവണ ലേലത്തിലും ഇതു പരിഹരിക്കാന്‍ മുംബൈയ്ക്കായില്ല.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപ ലേലത്തില്‍ മുംബൈയ്ക്കു നല്ലൊരു ഓപ്ഷനായിരുന്നു. കൂടാതെ ആദില്‍ റഷീദും ലേലത്തിലുണ്ടായിരുന്നു. പക്ഷെ ഇവരെയൊന്നും വാങ്ങാന്‍ മുംബൈയ്ക്കായില്ല. പകരം ആര്‍ക്കും വേണ്ടാത്ത, ഔട്ട് ഓഫ് ഫോമായ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയെയാണ് മുംബൈ വാങ്ങിയത്.
മുന്‍ സീസണുകളിലെ ഫ്രാഞ്ചൈികളൊന്നും അദ്ദേഹത്തെ എല്ലാ മല്‍സരങ്ങളില്‍പ്പോലും കളിപ്പിച്ചിട്ടില്ല. ഇങ്ങനെയൊരാളെ മുംബൈ വാങ്ങിയത് വലിയ മണ്ടത്തരം തന്നെയാണ്.
കുമാര്‍ കാര്‍ത്തികേയ, റിത്വിക് ഷോക്കീന്‍ എന്നീ യുവതാരങ്ങളാണ് നിവലില്‍ സ്പിന്നര്‍മാരായി മുംബൈ ടീമിലുള്ളത്. അനുഭവസമ്പത്ത് തീരെയില്ലാത്ത ഇവരെ മുംബൈയ്ക്കു എത്രത്തോളം ആശ്രയിക്കാമെന്നു കണ്ടു തന്നെ അറിയണം.

മുംബൈ ഇന്ത്യൻസ് സ്ക്വാഡ്
രോഹിത് ശർമ(ക്യാപ്റ്റന്‍), ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മ്യുലാനി, നെഹാൽ വധേര, രാഘവ് ഗോയൽ, ജേസൺ ബെറൻഡോർഫ്, ആകാശ് മധ്‌വാൾ, കാമറൂൺ ഗ്രീൻ, ജൈ റിച്ചാർഡ്‌സൺ, പിയൂഷ് ചൗള.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications