
സഞ്ജുവിനും രക്ഷിക്കാനായില്ല
രാജസ്ഥാന്‍ റോയല്‍സിന്റെയും കേരളത്തിന്റെയും ക്യാപ്റ്റനായ സഞ്ജു സാംസണിന്റെ അകമഴിഞ്ഞ പിന്തുണ രോഹന്‍ കുന്നുമ്മലിനുണ്ടായിരുന്നു. ഇക്കാര്യം രോഹന്‍ തന്നെ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
റോയല്‍സില്‍ അടുത്തിടെ രോഹന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി കൊടുത്തത് സഞ്ജുവായിരുന്നു.
ട്രയല്‍സില്‍ തനിക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചതായും രോഹന്‍ പറഞ്ഞിരുന്നു. റോയല്‍സിനെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ഫ്രാഞ്ചൈസികളിലും താരം ട്രയല്‍സിനു പോയിരുന്നു. പക്ഷെ ലേലത്തില്‍ ഈ ടീമുകളടക്കും ആരും രോഹനെ വാങ്ങാന്‍ തയ്യാറായില്ല.

രോഹന്റെ പ്രകടനം
രോഹന്‍ കുന്നുമ്മലിനെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു 2022. താരത്തിന്റെ പ്രകടനം ബിസിസിഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുറച്ചു മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം രോഹന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
2021-22 സീസണിലെ രഞ്ജി ട്രോഫി ഗ്രൂപ്പുഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് രോഹന്‍ സെഞ്ച്വറി അടിച്ചുകൂട്ടിയത്. കൂടാതെ ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സൗത്ത് സോണിനു വേണ്ടിയും സെഞ്ച്വറി കണ്ടെത്തി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെയായിരുന്നു ഇത്.
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റുലേക്കു വന്നാല്‍ എട്ടു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 201 റണ്‍സാണ് രോഹന്‍ നേടിയത്. ടി20യിലെ ഈ ശരാശരി പ്രകനമായിരിക്കാം ഐപിഎല്‍ ലേലത്തില്‍ താരത്തെ ഫ്രാഞ്ചൈസികള്‍ തഴയാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

വിജയ് ഹസാരെയില്‍ റണ്‍മഴ
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ രോഹന്‍ കുന്നുമ്മല്‍ റണ്‍മഴ പെയ്യിച്ചിരുന്നു. ഗോവയ്‌ക്കെതിരേ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി (134) കുറിക്കാന്‍ താരത്തിനു കഴിഞ്ഞു. ബിഹാറുമായുല്ല മല്‍സത്തില്‍ 75 ബോളില്‍ 107 റണ്‍സും സ്‌കോര്‍ ചെയ്തു.
ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 414 റണ്‍സോടെ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ടോപ്‌സ്‌കോററായിരുന്നു രോഹന്‍. കേരളത്തിനായി ടി20ിയില്‍ ഇതുവരെ 19 മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 119.32 സ്‌ട്രൈക്ക് റേറ്റിലാണ് രോഹന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

രണ്ടു മലയാളികള്‍ റോയല്‍സില്‍
രോഹന്‍ കുന്നുമ്മലിനെ വാങ്ങിയില്ലെങ്കിലും കേരളത്തിന്റെ രണ്ടു കളിക്കാരെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയെന്നതു ശ്രദ്ധേയാണ്. പേസര്‍ കെഎം ആസിഫ്, ഓള്‍റൗണ്ടര്‍ പിഎ അബ്ദുള്‍ ബാസിത്ത് എന്നിവരാണ് റോയല്‍സിലേക്കു വന്നത്. ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഇരുവരും അണ്‍സോള്‍ഡായിരുന്നു.
എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്കു ബാസിത്തിനെയും ആസിഫിനെയും റോയല്‍സ് വാങ്ങി. ആസിഫിന് 30 ലക്ഷവും ബാസിത്തിന് 20 ലക്ഷവുമാണ് ലഭിച്ചത്.
അതേസമയം, കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിനു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.


Click it and Unblock the Notifications











