Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കുമ്പോഴാ പ്രശ്‌നം, രാത്രി പാര്‍ട്ടി നടത്താന്‍ കുഴപ്പമില്ല- രോഹിത് ഇന്ത്യന്‍ നായകനാവരുത്!

rohit sharma

പരിക്കു കാരണം ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു ഫോട്ടോയുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. ഭാര്യ റിതിക സജ്‌ദേയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഫോട്ടോയാണ് ഹിറ്റ്മാനെ കുരുക്കിലാക്കിയിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

ബംഗ്ലാദേശുമായുള്ള രണ്ടാം ഏകദിനത്തില്‍ സ്ലിപ്പില്‍ വച്ച് ക്യാച്ചിനു ശ്രമിക്കവെയായിരുന്നു രോഹിത്തിന്റെ കൈവിരലിനു പരിക്കേറ്റത്. തുടര്‍ന്ന് മൂന്നാം ഏകദിനം, ആദ്യ ടെസ്റ്റ് എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല.

വൈറലായ ചിത്രം

വൈറലായ ചിത്രം

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഭാര്യ റിതിക സജ്‌ദേയുടെ പിറന്നാള്‍ രോഹിത് ശര്‍മ ആര്‍ഭാടമായി ആഘോഷിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. രോഹിത് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ ശരിയായ രീതിയലല്ല ഈ ഫോട്ടോയെ സ്വീകരിച്ചിരിക്കുന്നത്. പരിക്കെന്നു പറഞ്ഞ് ദേശീയ ടീമില്‍ നിന്നും വിട്ടുനിന്ന ശേഷം ഈ തരത്തില്‍ രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ നടത്താന്‍ നാണമില്ലേയെന്നാണ് പലരും തുറന്നടിച്ചിരിക്കുന്നത്.

നാണം കെട്ട ക്യാപ്റ്റന്‍

നാണം കെട്ട ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമിന്റെ ഡ്യൂട്ടി വന്നപ്പോള്‍ പരിക്ക്, പക്ഷെ രാത്രി മുഴുവന്‍ പാര്‍ട്ടി നടത്തി ആഘോഷിക്കുകയാണ്. രോഹിത് ശര്‍മയെപ്പോലെയൊരു നാണംകെട്ട ക്യാപ്റ്റനെയും ബാറ്ററെയും വേറെ കണ്ടിട്ടില്ലെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

പരിക്കെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഡ്യൂട്ടിയില്‍ നിന്നും മാറിനില്‍ക്കുകയാണ്. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു തുടരാന്‍ പാടില്ല. നിങ്ങളോടുളള ബഹുമാനം നഷ്ടമായിരിക്കുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Also Read:ഈ വര്‍ഷം ഇന്ത്യന്‍ അരങ്ങേറ്റം, ഇനിയുള്ള വര്‍ഷങ്ങള്‍ ലോക ക്രിക്കറ്റില്‍ ഇവര്‍ ഭരിക്കും!

സ്വയമുണ്ടാക്കിയ പരിക്ക്

സ്വയമുണ്ടാക്കിയ പരിക്ക്

പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ വിട്ടു നില്‍ക്കാന്‍ രോഹിത് ശര്‍മ ആഗ്രഹിച്ചിരുന്നില്ല. ഈ കാരണത്താലാണ് അദ്ദേഹം സ്വയം പരിക്കേല്‍പ്പിച്ചതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

രോഹിത് ശര്‍മ പൂര്‍ണ ഫിറ്റായിട്ടാണ് ചിത്രത്തില്‍ കാണപ്പെടുന്നത്. പരിക്കേറ്റതു പോലെയൊന്നും കണ്ടിട്ടു തോന്നുന്നില്ല. എല്ലാം വെറും നാടകമാണെന്നായിരുന്നു ഒരു വിമര്‍ശനം.

നിരന്തരം പരിക്കുകള്‍

നിരന്തരം പരിക്കുകള്‍

ഈ വര്‍ഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം വിദേശത്തു ഒരു ടെസ്റ്റില്‍പ്പോലും രോഹിത് ശര്‍മയ്ക്കു കളിക്കാനായിട്ടില്ല. പരിക്കുകള്‍ തന്നെയായിരുന്നു കാരണം. ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനം പരിക്കിനെ തുടര്‍ന്നു അദ്ദേഹത്തിനു നഷ്ടമായിരുന്നു.

Also Read:ടെസ്റ്റ് കളിക്കാന്‍ റെഡിയോ, ശൈലിയില്‍ എന്തു മാറ്റം വരുത്തും? സൂര്യ പറയുന്നു

പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടെസ്റ്റില്‍ നിന്നും രോഹിത്തിനു മാറിനില്‍ക്കേണ്ടി വന്നു. ഈ വര്‍ഷം ആറു ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഹിറ്റ്മാന് കളിക്കാനായുള്ളൂ. ഇടയ്ക്കിടെ പല പരമ്പരകള്‍ക്കു ശേഷം ബ്രേക്കെടുത്തിട്ടും രോഹിത്തിനു 35 ടെസ്റ്റുകള്‍ ഈ വര്‍ഷം നഷ്ടമായി.

അടുത്ത ടെസ്റ്റ് പരമ്പര

അടുത്ത ടെസ്റ്റ് പരമ്പര

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേയാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു ഈ പരമ്പര വളരെ നിര്‍ണായകമാണ്. ഈ പരമ്പരയില്‍ രോഹിത് ശര്‍മ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോക ചാംപ്യന്‍ഷിപ്പില്‍ നിലവില റണ്ണറപ്പുകള്‍ കൂടിയാണ് ഇന്ത്യ. കലാശപ്പോരില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിനോടു പരാജയപ്പെടുകയായിരുന്നു. ഫൈനലില്‍ രണ്ടിന്നിങ്സുകളിലായി ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്തത് രോഹിത് ശര്‍മയായിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലായിരുന്നു കലാശപ്പോര്.

Story first published: Thursday, December 22, 2022, 15:42 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+