Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് കളിക്കാന്‍ റെഡിയോ, ശൈലിയില്‍ എന്തു മാറ്റം വരുത്തും? സൂര്യ പറയുന്നു

surya

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് 360 ഡിഗ്രി ബാറ്റിങിലൂടെ ആരാധകരെ കൈയിലെടുത്തു കഴിഞ്ഞ സൂര്യകുമാര്‍ യാദവ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിലെ സുവര്‍ണ വര്‍ഷം തന്നെയാണ് 2022. റണ്‍സ് വാരിക്കൂട്ടിയ സൂര്യ ഐസസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ തലപ്പത്തേക്കു കയറിയിരുന്നു.

ഇനി റെഡ് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. രഞ്ജി ട്രോഫിയില്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ മുംബൈയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായുള്ള സൗഹൃദത്തെക്കുറിച്ചും ടെസ്റ്റ് ഫോര്‍മാറ്റിലെ അരങ്ങേറ്റത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് സ്‌കൈ.

നിന്നെക്കുറിച്ച് ഒന്നും പറയാനില്ല

നിന്നെക്കുറിച്ച് ഒന്നും പറയാനില്ല

എന്നെ ദീര്‍ഘകാലമായി കണ്ടു കൊണ്ടിരിക്കുന്ന ഒരേ ഒരാള്‍ രോഹിത് ശര്‍മയാണ്. പക്ഷെ ഈ സീസണില്‍ എന്റെ പല ഇന്നിങ്‌സുകളും കണ്ട അദ്ദേഹം എന്നോട് ഒന്നും തന്നെ പറഞ്ഞില്ല. കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം രോഹിത് എന്നോടു പറഞ്ഞത് ഇനി നിന്നെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

രോഹിത്തുമായി നല്ല അടുപ്പം

രോഹിത്തുമായി നല്ല അടുപ്പം

രോഹിത് ശര്‍മയുമായി നല്ല അടുപ്പമാണ് ഞാന്‍ പങ്കിടുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ അദ്ദേഹത്തോടു സംസാരിക്കുകയും എന്റെ കാഴ്ചപ്പാടുകള്‍ പങ്കിടുകയും ചെയ്യും. തിരിച്ച് രോഹിത്തിന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടെന്നും സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി.

Also Read: IPL 2023: കിരീടം കാക്കാന്‍ ജിടി, ലേലത്തില്‍ വേണ്ടത് ഈ മൂന്നു പേരെ മാത്രം!

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി ഒരുമിച്ച് കളിച്ചിരുന്ന കാലം മുതല്‍ തുടങ്ങിയതാണ് രോഹിത്തും സൂര്യയും തമ്മിലുള്ള സൗഹൃദം. 2018ല്‍ രോഹിത് നായകനായ മുംബൈ ഇന്ത്യന്‍സിലേക്കു സൂര്യ വന്നതോട ഈ സൗഹൃദം കൂടുതല്‍ ദൃഢമാവുകയും ചെയ്തു. സൂര്യയെന്ന ബാറ്ററെക്കുറിച്ച് രോഹിത്തിനേക്കാള്‍ നന്നായി അറിയാവുന്ന മറ്റാരും തന്നെയില്ലെന്നു പറയാം.

രോഹിത്തിന്റെ തമാശയെക്കുറിച്ച് സൂര്യ

രോഹിത്തിന്റെ തമാശയെക്കുറിച്ച് സൂര്യ

ഓസ്‌ട്രേലിയയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിനിടെ സൂര്യകുമാര്‍ തനിക്കൊപ്പം കൊണ്ടുപോവാറുള്ള സ്യൂട്ട് കേസുകളെക്കുറിച്ച് രോഹിത് ശര്‍മ തമാശരൂപേണ സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യാനെത്തുമ്പോള്‍ സൂര്യയുടെ കൈവശം ലഗേജുകളൊന്നുമില്ലെന്നും പക്ഷെ യാത്ര ചെയ്യുമ്പോള്‍ ഒരുപാട് സ്യൂട്ട് കേസുകള്‍ കൊണ്ടു പോവാറുമുണ്ടെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. ഇതേക്കുറിച്ചുള്ള ചോദ്യത്തോടു സൂര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഭാര്യയും എന്നോടൊപ്പം യാത്രകളില്‍ ഒപ്പം വരാറുണ്ട്. അതുകൊണ്ട് കുറച്ച് സ്യൂട്ട്‌കേസുകള്‍ കൂടി അധികം കൊണ്ടു പോവുകയും ചെയ്യുന്നു. പ്രത്യേകിച്ചും വിദേശത്തേക്കു പോവുമ്പോള്‍ അവിടെ ചിലപ്പോള്‍ ചൂടേറിയതോ, തണുപ്പേറിയതോ ആയ കാലാവസ്ഥയായിരിക്കും. വ്യത്യസ്ത കാലാവസ്ഥയില്‍ ധരിക്കേണ്ട ഷൂസുകളും കരുതാറുണ്ട്.

Also Read: IPL 2023: തന്ത്രം മെനഞ്ഞ് സംഗയും സഞ്ജുവും, ലേലത്തില്‍ സര്‍പ്രൈസ് നീക്കത്തിന് റോയല്‍സ്

രോഹിത് അന്നു അങ്ങനെ തമാശയായി പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത് അധികം ലഗ്ഗേജുകള്‍ കൊണ്ടു വന്നാലും ഞാന്‍ അവയെല്ലാം ഗ്രൗണ്ടിനു പുറത്ത് വച്ചാണ് വരാറുള്ളത് എന്നായിരുന്നു. ഗ്രൗണ്ടിലെത്തിയാല്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. ഞാന്‍ റണ്‍സ് എടുത്താലും, ഇല്ലെങ്കിലും അതേക്കുറിച്ച് ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നതു വരെ ആരുമായും ചര്‍ച്ച ചെയ്യാറില്ലെന്നും സൂര്യകുമാര്‍ വിശദമാക്കി.

ടെസ്റ്റിനു തയ്യാര്‍

ടെസ്റ്റിനു തയ്യാര്‍

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിക്കുന്നതിന് ഞാന്‍ വളരെ അരികിലാണെന്നു തോന്നുന്നു. ഞാന്‍ ഈ ഫോര്‍മാറ്റില്‍ നേരത്തേ കളിച്ചിട്ടുള്ളതാണ്. റെഡ് ബോള്‍ ക്രിക്കറ്റിനെക്കുറിച്ച് എനിക്കു ധാരണയുണ്ട്. കാരണം ഞങ്ങളെല്ലാം റെഡ് ബോള്‍ ക്രിക്കറ്റിലൂടെ തുടങ്ങിയവരാണ്.

സാഹചര്യങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നതു തന്നെയാണ്. പക്ഷെ നിങ്ങള്‍ മനസ്സിനെ അപ്ലൈ ചെയ്യുകയും, ഗെയിമില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ വിജയിക്കാന്‍ കഴിയുമെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 21, 2022, 13:42 [IST]
Other articles published on Dec 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+