
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
23നു കൊച്ചിയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ചില കാര്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ ഓള്‍റൗണ്ടര്‍മാരുടെയും ഇന്ത്യന്‍ പേസര്‍മാരുടെയും സ്ലോട്ടുകളാണ് റോയല്‍സില്‍ ഇനി ഒഴിവുള്ളത്. ഈ റോളിലേക്കു മികവരെ കൊണ്ടുവരാനായാല്‍ റോയല്‍സ് അടുത്ത സീസണില്‍ കിരീടസാധ്യതയുള്ള, കൂടുതല്‍ അപകടകാരികളായ സംഘമായി മാറും. ലേലത്തില്‍ റോയല്‍സ് നോട്ടമിടേണ്ട കളിക്കാരെ അറിയാം.

ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും നേരത്ത തങ്ങളുടെ ടീമിന്റെ ഭാഗവുമായിരുന്ന ബെന്‍ സ്റ്റോക്‌സ് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് നല്ലൊരു ഓപ്ഷനാണ്. 2021ലെ സീസണില്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. പക്ഷെ പരിക്കു കാരണം ഒരു മല്‍സരത്തിനു ശേഷം കൈവിരലിനേറ്റ പരിക്കു കാരണം പിന്‍മാറുകയായിരുന്നു.
കഴിഞ്ഞ സീസണിലെ ലേലത്തില്‍ നിന്നും സ്റ്റോക്‌സ് പിന്‍മാറിയിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സ്റ്റോക്‌സിനെ കൊണ്ടു വരാനായാല്‍ അടുത്ത സീസണില്‍ ഏറ്റവുമധികം ഭയക്കേണ്ട ടീമായി റോയല്‍സ് മാറും.

ഫാബിയന്‍ അലെന്‍
വെസ്റ്റ് ഇന്‍ഡീസ് ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ഫാബിയന്‍ അലെനാണ് ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു നോട്ടമിടാവുന്ന രണ്ടാമത്തെയാള്‍. ഒരു യൂട്ടിലിറ്റി പ്ലെയറാണ് അലെന്‍. വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം മികച്ച ഫീല്‍ഡിങിലൂടെ റണ്‍സ് സേവ് ചെയ്യാനും അദ്ദേഹത്തിനും കഴിയും.
കൂടാതെ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ് അലെന്‍. നിലവില്‍ റോയല്‍സില്‍ ഇടംകൈയന്മാരില്ലാത്തതിനാല്‍ അലെനെ തീര്‍ച്ചായും പരിഗണിക്കാവുന്നതാണ്.

ജയദേവ് ഉനാട്കട്ട്
ഇന്ത്യന്‍ ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ് രാജസ്ഥാന്‍ റോയല്‍സിനു മുന്നിലുള്ള മറ്റൊരു മികച്ച ഓപ്ഷന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സനൊപ്പം അദ്ദേഹത്തിനു തിളങ്ങാനായിരുന്നില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 9.5 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളണ് വീഴ്ത്തിയത്.
നേരത്തേ റോയല്‍സ് ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് ഉനാട്കട്ട്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ ചാംപ്യന്‍മാരാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Also Read: IPL 2023: സിഎസ്‌കെ ആരെയൊക്കെ റാഞ്ചും? സാധ്യത ഈ അഞ്ചു പേര്‍ക്ക്

റോയല്‍സ് നിലനിര്‍ത്തിയവര്‍
സഞ്ജു സാംസണ്‍ (14 കോടി), യശസ്വി ജയ്സ്വാള്‍ (4 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (8.5 കോടി), ദേവദത്ത് പടിക്കല്‍ (7.75 കോടി), ജോസ് ബട്ട്ലര്‍ (10 കോടി), ധ്രുവ് ജുറെല്‍ (20 എല്‍), റിയാന്‍ പരാഗ് (3.8 കോടി), പ്രസിദ് കൃഷ്ണ (10 കോടി), ട്രെന്റ് ബോള്‍ട്ട് (8 കോടി), ഒബേദ് മക്കോയ് (75 ലക്ഷം), നവദീപ് സൈനി (2.6 കോടി), കുല്‍ദീപ് സെന്‍ (20 ലക്ഷം), കുല്‍ദീപ് യാദവ് (20 ലക്ഷം), ആര്‍ അശ്വിന്‍ ( 5 കോടി), യുസ്വേന്ദ്ര ചാഹല്‍ (6.5 കോടി), കെ സി കരിയപ്പ (30 ലക്ഷം).

റോയല്‍സ് ഒഴിവാക്കിയവര്‍, പഴ്‌സില്‍ ബാക്കിയെത്ര?
അനുനയ് സിംഗ് (20 ലക്ഷം), കോര്‍ബിന്‍ ബോഷ് (20 ലക്ഷം), ഡാരില്‍ മിച്ചല്‍ (75 ലക്ഷം), ജെയിംസ് നീഷാം (1.5 കോടി), കരുണ്‍ നായര്‍ (1.4 കോടി), നഥാന്‍ കൂള്‍ട്ടര്‍-നൈല്‍ (2 കോടി), റാസി വാന്‍ഡര്‍ ഡ്യൂസെന്‍ (1 കോടി), ശുഭം ഗര്‍വാള്‍ (20 ലക്ഷം), തേജസ് ബറോക്ക (20 ലക്ഷം).
റോയലല്‍സിന്റെ പഴ്‌സില്‍ ഇനി ബാക്കിയുള്ളത് 13.2 കോടി രൂപയാണ്. ഒമ്പതു കളിക്കാരെയാണ് ലേലത്തില്‍ വാങ്ങിക്കാന്‍ സാധിക്കുക. ഇതില്‍ നാലു വിദേശ കളിക്കാരുടെ ഒഴിവുണ്ട്.


Click it and Unblock the Notifications












