ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, 'ക്ലച്ച് പിടിക്കാതെ' സഞ്ജു!

ഐസിസിയിയുടെ അണ്ടര്‍ 19 ലോകകപ്പുകളില്‍ ടീമിനെ നയിച്ചിട്ടുള്ളവരെ മാത്രമേ നമ്മള്‍ ഓര്‍മിക്കാറുള്ളൂ. വിരാട് കോലിയും പൃഥ്വി ഷായുമെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. പക്ഷെ ക്യാപ്റ്റന്‍മാര്‍ക്കൊപ്പം നിന്ന് ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വൈസ് ക്യാപ്റ്റന്മാരെ ആരും ഓര്‍മിക്കാറില്ലെന്നതാണ് സത്യം.
2008 മുതലുള്ള അണ്ടര്‍ 19 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍മാരായിട്ടുള്ളവരെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇവരില്‍ ചിലര്‍ക്കു മാത്രമേ സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടുള്ളൂ. ചിലരാവട്ടെ ഇപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുകയാണ്. ആരൊക്കെയെന്നു നോക്കാം.

രവീന്ദ്ര ജഡേജ (2008)
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ടു അണ്ടര്‍ 19 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2008 മുതലുള്ള വൈസ് ക്യാപ്റ്റന്‍മാരെയെടുത്താല്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നതും അദ്ദേഹം മാത്രമാണ്. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ജഡേജ ടീമിന്റെ ഭാഗമായിരുന്നു.
2008ലെ ടൂര്‍ണമെന്റില്‍ വിരാട് കോലി നായകനായപ്പോള്‍ അദ്ദേഹം വൈസ് ക്യാപ്റ്റനാവുകയും ചെയ്തു. വൈകാതെ തന്നെ സീനിയര്‍ ടീമിലുമെത്തിയ ജഡേജ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകവുമാണ്.

മന്‍ദീപ് സിങ് (2010)
2010ലെ അണ്ടര്‍ 19 ലോകകപ്പിലെ വൈസ് ക്യാപ്റ്റനായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റര്‍ മന്‍ദീപ് സിങ്. കരിയര്‍ ഉജ്ജ്വലമായിട്ടാണ് അദ്ദേഹം തുടങ്ങിയത്. പക്ഷെ പിന്നീട് വലിയ പ്രകടനങ്ങളൊന്നും നടത്താന്‍ മന്‍ദീപിനായില്ല.
ഇതോടെ സീനിയര്‍ ടീമിലേക്കു വരാനും അദ്ദേഹത്തിനായില്ല. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ നായകനാണ് മന്‍ദീപ്.

അക്ഷ്ദീപ് നാഥ് (2012)
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഉന്‍മുക്ത് ചാന്ദിനു കീഴില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അക്ഷ്ദീപ് നാഥ്. ഉന്‍മുക്തിനെപ്പോലെ അക്ഷ്ദീപിനും സീനിയര്‍ ടീമില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല.
Also Read: IPL 2023: ഇവര്‍ അടുത്ത ഹാര്‍ദിക് പാണ്ഡ്യ! ലേലത്തില്‍ കൈവിടില്ല, നോട്ടമിട്ട് ടീമുകള്‍
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കായി അക്ഷ്ദീപ് കളിച്ചിട്ടുണ്ട്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായി കളിക്കുകയാണ് താരം.

സഞ്ജു സാംസണ്‍ (2014)
ഈ ലിസ്റ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം സഞ്ജു സാംസണായിരിക്കും. 2014ലെ അണ്ടര്‍ ലോകകപ്പില്‍ മാറ്റുരച്ച ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സഞ്ജുവിന് ഇപ്പോഴും സ്ഥാനമുറപ്പില്ല.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കഴിഞ്ഞ രണ്ടു സീസണുകളായി നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.

റിഷഭ് പന്ത് (2016)
2016ലെ അണ്ടര്‍ 19 ലോകകപ്പിലെ വൈസ് ക്യാപ്റ്റനായിരുന്നു റിഷഭ് പന്ത്. അന്നു ടീമിനെ നയിച്ചത് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനാണ്. റിഷഭ് ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കില്‍ ഇഷാന് ഇപ്പോഴും സ്ഥാനമുറപ്പിച്ചിട്ടില്ല. ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷമാണ് പിന്‍ഗാമിയായി റിഷഭിന്റെ വരവ്.
Also Read: ഐപിഎല്ലിനു വേണ്ടാത്തവര്‍ക്ക് പിഎസ്എല്ലില്‍ വന്‍ ഡിമാന്‍റ് ! അറിയാം

ശുഭമാന്‍ ഗില്‍ (2018)
2018ല്‍ പൃഥ്വി ഷായ്ക്കു കീഴില്‍ ചാംപ്യന്‍മാരായ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശുഭ്മാന്‍ ഗില്‍. അന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് ഗില്‍. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ശ്രദ്ധേയായ പ്രകടനമാണ് താരം നടത്തുന്നത്.

ധ്രുവ് ജുറേല്‍ (2020)
2020ലെ അണ്ടര്‍ 19 ലോകകപ്പിലെ വൈസ് ക്യാപ്റ്റന്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലായിരുന്നു. സീനിയര്‍ ടീമില്‍ താരം ഇനിയുമെത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് ജുറേല്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഷെയ്ഖ് റഷീദ് (2022)
ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പിലെ ചാംപ്യന്‍മാര്‍ ഇന്ത്യയായിരുന്നു. യഷ് ധൂലിനു കീഴിലായിരുന്നു ടീം കപ്പുയര്‍ത്തിയത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം വരാനിരിക്കുന്ന ഐപിഎല്ലില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications