For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവര്‍ അടുത്ത ഹാര്‍ദിക് പാണ്ഡ്യ! ലേലത്തില്‍ കൈവിടില്ല, നോട്ടമിട്ട് ടീമുകള്‍

മൂന്നു കളിക്കാരെ അറിയാം

hardik

2015ലെ ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. അന്നു അടിസ്ഥാന വിലയായിരുന്ന 10 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ വാങ്ങിയത്. പക്ഷെ മുംബൈയുടെ തുറുപ്പചീട്ടായി ഭാവിയില്‍ മാറുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. ലോകോത്തര ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ മുംബൈ വളര്‍ത്തിയെടുക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ഹാര്‍ദിക്കിനെപ്പോലെയുള്ള കളിക്കാര്‍ക്ക് തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി കൂടിയാണ് ഐപിഎല്‍. ഹാര്‍ദിക്കിനു ശേഷം ഒതുപോലെയൊരു സൂപ്പര്‍ ഓള്‍റൗണ്ടറെ ഇന്ത്യക്കു പിന്നീട് ലഭിച്ചിട്ടില്ല.

23ന് നടക്കാനിരിക്കുന്ന ലേലത്തില്‍ ഹാര്‍ദിക്കിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള ചില ഓള്‍റൗണ്ടര്‍മാരുണ്ട്. അവസരങ്ങള്‍ നല്‍കി ഫ്രാഞ്ചൈസികള്‍ ഇവരെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. ഈ താരങ്ങള്‍ ആരൊക്കെയെന്നറിയാം.

മനോജ് ബന്‍ഡേക്

മനോജ് ബന്‍ഡേക്

കര്‍ണാകയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടറാണ് മനോജ് ബന്‍ഡേക്. പ്രതിഭാശാലികളായ നിരവധി ക്രിക്കറ്റര്‍മാരെ സമ്മാനിച്ചിട്ടുള്ള സംസ്ഥാനമാണ് കര്‍ണാടക. അവരുടെ പെരുമ കാക്കാന്‍ ശേഷിയുള്ള താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ബന്‍ഡേക്.

24 കാരനായ താരം ഇതുവരെ കളിച്ചത് 15 ടി20 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും എട്ടു വിക്കറ്റുകള്‍ നേടുകയും ചെയ്തു. ബൗളിങിനേക്കാള്‍ ബന്‍ഡേകിന്റെ ബാറ്റിങ് പ്രകടനമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ടി20യില്‍ 154.66 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്.

മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ചു

മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ചു

സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടറില്‍ കര്‍ണാടക ചേസ് ചെയ്യവെ വെറും ഒമ്പത് ബോളില്‍ 25 റണ്‍സ് ബന്‍ഡേക് വാരിക്കൂട്ടിയിരുന്നു. ടീമിനെ ത്രസിപ്പിക്കുന്ന വിജയത്തിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കും വഹിച്ചു. ഐപിഎല്ലിലും അവസരം കിട്ടിയാല്‍ സമാനമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവും.

Also Read:പന്തിന്റെ 'ശല്യം' തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?

അതീത് സേത്ത്

അതീത് സേത്ത്

ഹാര്‍ദിക് പാണ്ഡ്യയുടെ തട്ടകമായ ബറോഡയില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടറാണ് അതീത് സേത്ത്. 26 കാരാനായ ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്.

26 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ആയിരത്തിന് അടുത്ത് റണ്‍സ് അതീത് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും ആറ് ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 88 വിക്കറ്റുകളും അദ്ദേഹം നേടി. ഭാവി താരമെന്നായിരുന്നു ബറോഡ ക്യാ്പ്റ്റന്‍ അമ്പാട്ടി റായുഡു അടുത്തിടെ അതീതിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

Also Read:IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

അടുത്തിടെ ബംഗ്ലാദേശ് പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അതീത് ഉള്‍പ്പെട്ടിരുന്നു. വരാനിരിക്കുന്ന ലേലത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരെ നോട്ടമിടുന്ന ടീമുകള്‍ അതീതിനായി രംഗത്തിറങ്ങുമെന്നുറപ്പാണ്.

പ്രേരക് മങ്കാദ്

പ്രേരക് മങ്കാദ്

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുണ്ടായിരുന്ന താരമാണ് സൗരാഷ്ട്രയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ പ്രേരക് മങ്കാദ്. പക്ഷെ സീസണിനുശേഷം താരം ഒഴിവാക്കപ്പെടുകയായിരുന്നു. 42 ടി20കളില്‍ കളിച്ചിട്ടുള്ള പ്രേരകിന്റെ സ്‌ട്രൈക്ക് റേറ്റ് 142.6 ആണ്. 22 വിക്കറ്റുകളും താരം നേടി. സൗരാഷ്ട്രയെ കന്നി വിജയ് ഹസാരെ ട്രോഫി വിജയത്തിലേക്കു നയിക്കുന്നതില്‍ പ്രേരക് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മാച്ച് വിന്നറാണെന്നു തെളിയിച്ചുകഴിഞ്ഞ പ്രേരകിനു ലേലത്തില്‍ ഡിമാന്റുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മതിയായ അവസരങ്ങള്‍ ലഭിച്ചാല്‍ താരപദവിയിലേക്കുയരാന്‍ അദ്ദേഹത്തിനു സാധിക്കും.

Story first published: Saturday, December 17, 2022, 8:20 [IST]
Other articles published on Dec 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+