For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന്റെ 'ശല്യം' തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?

മിന്നുന്ന ഫോമിലാണ് ഇഷാന്‍ കളിക്കുന്നത്

sanju ishan

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ ഇത്രയും കാലം സഞ്ജു സാംസണിന്റെ പ്രധാന ഭീഷണി റിഷഭ് പന്തായിരുന്നു. റിഷഭ് ടീമിലുണ്ടെങ്കില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടെന്നാണ് ഇതുവരെ നടന്ന മല്‍സരങ്ങള്‍ കാണിച്ചുതന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും റിഷഭ് പുറത്തായേക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇതു സഞ്ജുവിന്റെ ആരാധകര്‍ക്കു ആഹ്ലാദിക്കാനും വക നല്‍കിയിരുന്നു. എന്നാല്‍ സഞ്ജുവിന് ഇപ്പോള്‍ പുതിയൊരു ഭീഷണി ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇഷാന്‍ കിഷനാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം നോട്ടമിടുന്നത്.

സഞ്ജു പേടിക്കണം

സഞ്ജു പേടിക്കണം

ഇഷാന്‍ കിഷന്റെ അവസാന മല്‍സരങ്ങളിലെ ഇന്നിങ്‌സുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും പേടിക്കുക തന്നെ വേണം. കാരണം അത്രയും ഗംഭീരമായിട്ടാണ് ഈ ജാര്‍ഖണ്ഡുകാരന്‍ ബാറ്റ് വീശുന്നത്.

ബിസിസിഐയുടെ 'ഓമനപുത്രനായ' റിഷഭ് പന്തിനെ ഇന്ത്യ അത്ര വേഗത്തിലൊന്നും കൈവിടാന്‍ സാധ്യതയില്ല. അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ അതു നേരത്തേ് തന്നെ ആവാമായിരുന്നു.

റിഷഭിനെ തുടര്‍ന്നും ഇന്ത്യ പിന്തുണയ്ക്കുകയാണെങ്കില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനേക്കാള്‍ ഇഷാനായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക.

ഇഷാന്റെ ഇന്നിങ്‌സുകള്‍

ഇഷാന്റെ ഇന്നിങ്‌സുകള്‍

ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെയാണ് ഇഷാന്‍ കിഷന്‍ തന്റെ താരമൂല്യം ഉയര്‍ത്തിയത്. അതിനു മുമ്പ് വരെ അദ്ദേഹത്ത ആരും അത്ര കാര്യമായി എടുത്തിരുന്നില്ല.

പക്ഷെ ബംഗ്ലാദേശിനെതിരേ കുറിച്ച 210 റണ്‍സ് ഇഷാന്റെ തലവര തന്നെ മാറ്റിയിരിക്കുകയാണ്. അതിനു പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിനെതിരേ ജാര്‍ഖണ്ഡിനായി 132 റണ്‍സെടുത്ത് ഇഷാന്‍ തന്റെ മികവ് വീണ്ടും അടയാളപ്പെടുത്തിയിരിക്കുകയാണ്.

Also Read: IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം

ഇഷാന്റെ പ്ലസ് പോയിന്റുകള്‍

ഇഷാന്റെ പ്ലസ് പോയിന്റുകള്‍

സഞ്ജു സാംസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇഷാന്‍ കിഷന് ചില പ്ലസ് പോയിന്റുകളുണ്ടെന്നു കാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇഷാന്‍ ഇടംകൈയന്‍ ബാറ്ററാണെന്നതാണ്. വലംകൈയന്‍മാര്‍ക്ക് മേല്‍ക്കൈയുള്ള നിരയാണ് ഇപ്പോള്‍ ഇന്ത്യയുടേത്.

ഈ കാരണത്താല്‍ തന്നെയാണ് കഴിഞ്ഞ ലോകകപ്പില്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിനെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതരായത്. പക്ഷെ ഇഷാന്റെ വരവോടെ ഈ പ്രശ്‌നത്തിനു പരിഹാരമാവും.

നോര്‍ത്ത് ഇന്ത്യന്‍ ലോബി

നോര്‍ത്ത് ഇന്ത്യന്‍ ലോബി

ഇഷാന്റെ മറ്റൊരു പ്ലസ് പോയിന്റ് താരം നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ ഭാഗമാണെന്നതാണ്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഭാവി ക്യാപ്റ്റനായി വരുന്ന ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനാണ് ഇഷാന്‍.

ഇവരുമായുള്ള സൗഹൃദം അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുകയും ചെയ്യും. മറുഭാഗത്ത് സൗത്ത് ഇന്ത്യനാണെന്നതും ഒരു ലോബിയുടെയും ഭാഗമല്ലെന്നതും സഞ്ജുവിനെ ഒറ്റപ്പെടുത്തുകയാണ്.

Also Read: IPL 2023: മുംബൈ ഇവരെ പിടിച്ചുപുറത്താക്കി, ലേലത്തില്‍ ഇവര്‍ക്കായി വന്‍ ഡിമാന്‍റുറപ്പ്

പ്രകടനത്തില്‍ ആരാണ് ബെസ്റ്റ്?

പ്രകടനത്തില്‍ ആരാണ് ബെസ്റ്റ്?

ഇനി പ്രകടനത്തിലേക്കു വരികയാണെങ്കില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മില്‍ കാര്യമായ അന്തരിമില്ല. ഏകദിനത്തില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 66 ശരാശരിയില്‍ സഞ്ജു നേടിയത് 330 റണ്‍സും ഇഷാന്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 53 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 477 റണ്‍സുമാണ്.ഇഷാന്‍ ഒരു ഡബിളും മൂന്നു ഫിഫ്റ്റികളുമടിച്ചപ്പോള്‍ സഞ്ജു രണ്ടു ഫിഫ്റ്റികളാണ് നേടിയത്.

ടി20യില്‍ ഇഷാന്‍ 21 ഇന്നിങ്‌സുകളില്‍ നിന്നും 29.45 ശരാശരിയില്‍ 589 റണ്‍സെടുത്തിട്ടുണ്ട്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. സഞ്ജുവാകട്ടെ 15 ഇന്നിങ്‌സുകളില്‍ നിന്നും 21.14 ശരാശരിയില്‍ നേടിയത് 296 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അക്കൗണ്ടിലുള്ളൂ.

Story first published: Friday, December 16, 2022, 13:07 [IST]
Other articles published on Dec 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+